തേക്ക് പൂത്ത വഴിയില്‍ ഇപ്പോള്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്.
മഴക്കാറ്റ് വീശി ഒരു പക്ഷെ പൂക്കള്‍ വീണു കിടപ്പുണ്ടാകും.
മഴയില്‍ ആ വഴിയിലൂടെ ഞാന്‍ വീണ്ടും നടന്നു.
തനിച്ച് നടക്കുമ്പോള്‍ ഞാന്‍ നിന്നെ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
ജീവിതം എനിക്ക് മുന്നില്‍ നിന്നിലേക്കുള്ള വഴി അടച്ചിരിക്കുകയായിരുന്നു.
അത് തുറക്കാന്‍ കാത്തു നില്‍ക്കുന്നതു മാത്രമാണ് ഇനിയെന്‍റെ ജീവന്‍റെ കാത്തിരിപ്പ് എന്ന എന്‍റെ ധാരണ തെറ്റായിരുന്നു.
ഞാന്‍ അറിയുന്നു ,എനിക്ക് പോകാന്‍ ഇനിയുമേറെ ദൂരമുണ്ട്.
എനിക്കുറപ്പുണ്ട് എനിക്ക് മുന്നില്‍ തുറക്കുന്ന ഏതു വഴിയും അവസാനിക്കുക നിന്നില്‍ മാത്രമാണെന്ന്.
നാം നട്ട ചെമ്പകതൈയ്യില്‍ പൂക്കളുണ്ടായി.
നിന്‍റെ പ്രണയം പങ്കുവെക്കാന്‍ നീയിപ്പോള്‍ ചെമ്പകപ്പൂക്കളായും എനിക്കരികില്‍....................
ഓരോ മഴയിലും നിന്‍റെ നിഴല്‍ എനിക്ക് വ്യക്തമായിരുന്നു.
ഇടതിങ്ങിയ കൃഷ്ണതുളസിയുടെ കുഞ്ഞു കൊമ്പുകളില്‍ ,പിന്നെ ഇലകളില്‍ പറ്റിപ്പിടിച്ച മഴത്തുള്ളികള്‍ എടുത്ത് ശീമചേമ്പിന്റെ ഇലമധ്യത്തില്‍ സൂക്ഷിച്ച് നിന്നരുകിലേക്ക് വന്നത് നീ അറിഞ്ഞോ????????
കണ്ണുകള്‍ അടച്ചു നീ അപ്പോള്‍ എന്നെ സ്വപ്നം കാണുകയായിരുന്നു.
നിന്‍റെ നെറ്റിയിലേക്ക് ഞാനത് വീഴ്ത്താന്‍ തുടങ്ങിയപ്പോള്‍ നീ പറഞ്ഞു,
"നിന്‍റെ പ്രണയം ഒരു തുളസീ തീര്‍ഥമായി എന്‍റെ നെറുകയിലേക്ക് ഒഴുകുമ്പോള്‍ നിന്‍റെ പ്രണയത്തിന്‍റെ വിശുദ്ധി എത്രയെന്നു ഞാന്‍ വീണ്ടും മനസിലാക്കുന്നു."
കണ്ണുകള്‍ എപ്പോഴും അടച്ചു പിടിക്കുന്നതെന്തിനാണെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
നിന്നിലുള്ള എന്‍റെ സ്വാര്‍ഥത കൊണ്ടെന്നായിരുന്നു അതിനുള്ള മറുപടി.
എന്‍റെ കണ്ണുകള്‍ക്കുള്ളില്‍ നീ എന്‍റെ മാത്രമാണ്.
എന്നെ മാത്രം നോക്കുന്ന നീ............
അല്ലെങ്കിലും ഞാന്‍ നിന്റേതു മാത്രമല്ലേ????????
പൂത്തു നില്‍ക്കുന്ന പ്രണയം
ReplyDeleteപനിനീര്‍ പുഷ്പമായി
നറുമണം വീശിടും പ്രണയം
ഒളിവില്‍ ശോഭ ചൊരിഞ്ഞിടും പ്രണയം
എന്നും പൂവില്‍ തഴുകും പോലെ
ഒരു കുളിര്‍ കാറ്റായി നിന്നെ തഴുകിടും ഞാന്‍ ...നന്നായിട്ടുണ്ട് ശ്രീ ....!
മഴയം പെയ്യുമ്പോള്‍ പ്രണയവും പെയ്യും .
ReplyDeleteമഴ തോരുമ്പോള്‍ എവിടെയോ ഒരു നഷ്ടബോധവും കാണും.
മഴ പെയ്തുകൊണ്ടെയിരിക്കെട്ടെ. പ്രണയവും .
പോസ്റ്റ് നന്നായി ശ്രീവേദ
നിത്യപ്രണയിനി...
ReplyDeleteതുളസീ തീര്തത്തിന്റെ പരിശുദ്ധിയുമായി,
ReplyDeleteചെമ്പക പൂക്കളില്‍ കൂടി,
പ്രണയം ഒഴുകുകയല്ലേ....
ശ്രീ അതിലലിയുകയല്ലേ...
അല്ലെങ്കിലും അവന്‍ നിന്റേതു മാത്രമല്ലേ ....
സംഗതി കൊള്ളാല്ലോ..
നീ എത്ര ദൂരയാണെങ്കിലും നിന്റെ ഓമ്മകള്‍ക്കു ചിറ കെട്ടി എന്നും ഞാന്‍...സുക്ഷിക്കും... :-)
ReplyDeleteവീണ്ടും മനോഹരമായ പ്രണയം!!
നന്നായി ശ്രീവേദാ.....
സ്നേഹത്തോടെ മനു.
പ്രിയപ്പെട്ട ശ്രീക്കുട്ടി,
ReplyDeleteപെരുമഴ പെയ്തു തോര്‍ന്ന ഇന്നത്തെ ദിവസം ഇപ്പോള്‍ ഇരുട്ടില്‍ മുങ്ങിയിരിക്കുന്നു.
കടലില്‍ നിന്നും തണുത്ത കാറ്റ് വീശുന്നു. അനുവിന്റെ കുരുവികള്‍ കൂടണഞ്ഞു.
ഇത്രയും മനോഹരമായ ഒരു പ്രണയം നിന്റെ മാത്രം സ്വന്തം!ജീവിതം ഇനിയും ജീവിക്കാന്‍ ഈ പ്രണയത്തിന്റെ ഓര്‍മ്മകള്‍ മാത്രം മതിയല്ലോ.
ശ്രീക്കുട്ടി, എവിടേ?
ശുഭരാത്രി!
സസ്നേഹം,
അനു
പ്രണയമഴയ്ക്ക് അനശ്വരതയുടെ സ്പർശമുണ്ടാകട്ടെ.
ReplyDelete"കണ്ണുകള്‍ എപ്പോഴും അടച്ചു പിടിക്കുന്നതെന്തിനാണെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
ReplyDeleteനിന്നിലുള്ള എന്‍റെ സ്വാര്‍ഥത കൊണ്ടെന്നായിരുന്നു അതിനുള്ള മറുപടി." തീര്‍ച്ചയായും നൂറുവട്ടം യോജിക്കുന്നു...
ആദ്യമായാണിവിടെ എന്ന് തോന്നുന്നു... വഴികളിലെവിടെയോക്കെയോ കണ്ടിരുന്നെങ്കിലും പൂത്തുലഞ്ഞ ഹൃദയപൂത്താലം (http://rinesabari.blogspot.in/2012/07/blog-post.html?showComment=1341949047893#c2502920424352574920) ആസ്വദിച്ചു മടങ്ങുമ്പോഴായിരുന്നു ഇവിടേക്കു വരാന്‍ തോന്നിയത്.... വന്നു കണ്ടു കീഴടക്കി അല്ല കീഴടങ്ങി... കറുപ്പും വെളുപ്പും മാത്രമായി ഞാനും നീയും ചേര്‍ന്നോരീ ലോകമെത്ര മനോഹരമെന്നോതുന്ന പ്രതലം, കണ്ടേറെ പരിചയമുള്ള ഏതാനും ചില മുഖങ്ങള്‍.... പിന്തുടര്‍ന്ന് വരാന്‍ തോന്നുന്നു, പിന്നോരിക്കലാവട്ടെ അല്ലെ?