Thursday

നീയെവിടെയാണ്????

മഴയും,മഞ്ഞും നിറഞ്ഞ പുലരികള്‍..................................
മനസ്സിന് കുളിരേകാന്‍ നീയും.
മഞ്ഞു പുതച്ച വായുവില്‍ നിന്‍റെ പേരെഴുതി നോക്കും.
നിന്‍റെ മുഖത്തെ വരച്ചു നോക്കും.
മുഴുമിക്കാനാവാതെ ഞാന്‍.......................

"ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം."
നമുക്ക് പ്രിയപ്പെട്ട പാട്ടിലെ വരി.
അത് കേട്ടുകൊണ്ട് ഞാനിവിടെ ..............
നീയോ.......................???
നീയെവിടെയാണ്.................???
എന്‍റെ മനസിലെ,പെയ്യാന്‍ ഇനിയും ഏറെ ബാക്കിയുള്ള പ്രണയത്തിന്‍റെ മഴ നനയാന്‍ നില്‍ക്കാതെ നീ എങ്ങു പോയ്‌????????
നനയാന്‍ നീയില്ലെന്നു കണ്ടപ്പോള്‍ ആ മഴ മേഘങ്ങള്‍ പെയ്യാന്‍ കൂട്ടാക്കുന്നില്ല.
അവ അങ്ങനെ എന്‍റെ ഉള്ളില്‍ ഒരു നോവായി ശേഷിക്കുന്നു.
എനിക്ക് പ്രണയിക്കണം.
ഇനിയുമേറെ.
ഈ മേഘഭാരം താങ്ങാന്‍ എന്‍റെ മനസിന്‌ ശക്തിയില്ല.
ഈ ആര്‍ദ്രതയുടെ താപം എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
നീയെവിടെയാണ്????

അമ്പലക്കുളത്തിലെ കുളവാഴപ്പൂക്കളെ കണ്ടപ്പോള്‍ നിന്നെ ഓര്‍ത്തു.
ഇളം വയലറ്റ് നിറമുള്ള അവയെ നിനക്കെന്തിഷ്ടമായിരുന്നു!!!!!
ഒട്ടുമാവിന്റെ കൊമ്പില്‍ ഇപ്പോഴെന്നും ഒരു മഞ്ഞക്കിളി വിരുന്നു വരാറുണ്ട്.
അതെന്‍റെ മുറിയുടെ ജനാലയിലേക്ക് നോക്കാറുണ്ട്.
നിന്‍റെ ദൂതുമായി വരുന്നതാണോ???
മനസ് ഇപ്പോള്‍ ഒരു യാത്രക്കായി മോഹിക്കുന്നു.
നിന്‍റെ അടുത്തേക്കുള്ള എന്‍റെ യാത്ര ഞാന്‍ എന്നേ തുടങ്ങിക്കഴിഞ്ഞു.
ഒടുവില്‍ ഞാന്‍ എത്തുമ്പോള്‍ നീയെന്നെ കാണുമ്പോള്‍ എനിക്കെന്താണ് തരിക????
എനിക്കായി നീ എന്താണ് കാത്തു വെച്ചിരിക്കുന്നത്?????





21 comments:

  1. അസ്തമയാകാശം,
    ഒരു ചാറ്റല്‍ മഴ,
    നമ്മെ നോക്കി നില്‍ക്കുന്ന പേരറിയാ മരങ്ങള്‍.,
    നീ പറഞ്ഞയച്ച് എന്നെ കാണാന്‍ വന്നിരുന്ന ആ നാകമോഹന്‍ പക്ഷി.
    പിന്നെ കുറെ അപ്പൂപ്പന്‍ താടികളും,മിന്നാമിനുങ്ങുകളും .
    ഇതൊക്കെ മതി എനിക്ക്.

    ReplyDelete
  2. ആഗ്രഹിച്ചതൊക്കെ കാത്തു വയ്ക്കട്ടെ... കാത്തുവച്ചതൊക്കെ നിനക്ക് സ്വന്തമാകട്ടെ... ഇഷ്ടായി കേട്ടോ വരികള്‍, കാത്തിരിപ്പും... യാത്രയും... എനിക്കെന്താണ് തരികെന്ന ചോദ്യവും...

    ReplyDelete
    Replies
    1. ആഗ്രഹിച്ചു.
      കാത്തുവെക്കുമായിരിക്കും.
      ഒന്ന് മാത്രം ഉറപ്പാണ്.
      സ്വന്തമാവില്ല.

      Delete
  3. "നീയെവിടെയാണ്.................???
    എന്‍റെ മനസിലെ,പെയ്യാന്‍ ഇനിയും ഏറെ ബാക്കിയുള്ള പ്രണയത്തിന്‍റെ മഴ നനയാന്‍ നില്‍ക്കാതെ നീ എങ്ങു പോയ്‌????????"

    നിന്നരികില്‍ തന്നെയുണ്ട് വേദാ...എങ്ങും എവിടെയും പോയിട്ടില്ല...
    ചിലപ്പോള്‍ ഒരു മഞ്ഞക്കിളി ആയി...
    അല്ലെങ്കില്‍ ഒരു നാകമോഹന്‍ ആയി...
    നിന്റെ വിശേഷങ്ങള്‍ അറിയാന്‍, നിന്റെ സന്തോഷം കാണാന്‍ അവന്‍ വരുന്നത് നീ കാണാറുള്ളതല്ലേ...?

    "മഴയും,മഞ്ഞും നിറഞ്ഞ പുലരികള്‍..................................
    മനസ്സിന് കുളിരേകാന്‍ നീയും.
    മഞ്ഞു പുതച്ച വായുവില്‍ നിന്‍റെ പേരെഴുതി നോക്കും.
    നിന്‍റെ മുഖത്തെ വരച്ചു നോക്കും.
    മുഴുമിക്കാനാവാതെ ഞാന്‍."
    ഈ നല്ല വരികള്‍ ഒരുപാട് ഇഷ്ടായി...

    പുലരികളിലും രാത്രി മഴ പെയ്തൊഴിഞ്ഞ യാമങ്ങളിലും ഒരു കോടമഞ്ഞ് വന്നു കാഴ്ചകള്‍ മറച്ച് നിന്നെ ചുംബിച്ച് പോകാറില്ലേ? അത് അവന്‍ തന്നെയല്ലേ വേദാ...

    അവന്‍ നിന്റെ അരികില്‍ തന്നെയുള്ളപ്പോള്‍ ഇനി വേറെ എവിടെയാണ് പോകേണ്ടത്?
    ഇനിയും എഴുതൂ...ഹൃദയത്തിലെ പ്രണയമഴ തോരാതെ പെയ്യട്ടെ കൂട്ടുകാരീ...

    ReplyDelete
    Replies
    1. അതെ മഹേഷ്‌ പറഞ്ഞത് ശരിയാണ്.
      ദാ.......പുറത്തു പെയ്യുന്ന മഴയിലും എനിക്ക് പ്രിയമുള്ളവനെ ഞാന്‍ അറിഞ്ഞു കൊണ്ടിരിക്കുന്നു.
      മഹേഷിന്റെ കമന്റുകള്‍ ഈയിടെ ആയി എന്നെ കരയിക്കുന്നു കേട്ടോ.

      Delete
    2. വേദാ,
      നിന്റെ ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍ എന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നത് കൊണ്ടാകാം എന്റെ കമന്റുകള്‍ നിന്നെ സങ്കടപ്പെടുത്തുന്നത്‌...
      സങ്കടപ്പെടേണ്ട എന്ന് ഞാന്‍ പറയില്ല, ഇനിയും മനസ് തുറന്ന് എഴുതൂ എന്ന് മാത്രമേ ഞാന്‍ പറയൂ...
      അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു...സ്നേഹാശംസകളോടെ....

      Delete
    3. മഹേഷ്‌ വീണ്ടും എത്തിയല്ലോ.
      എന്‍റെ വാക്കുകളെ മനസിന്‍റെ ആഴങ്ങളിലേക്ക് വേരുറപ്പിക്കാന്‍ മഹേഷിനു തോന്നുന്നുവെങ്കില്‍,
      എന്‍റെ വാക്കുകള്‍ക്കു ഭംഗിയുണ്ടാവുമല്ലേ?????
      ഇനിയൊരു പോസ്റ്റ്‌............................
      അറിയില്ല .

      Delete
    4. തീര്‍ച്ചയായും നിന്റെ വാക്കുകളും അവയില്‍ നീ കൊരുത്തെടുക്കുന്ന വാചകങ്ങളും മനോഹരം തന്നെയാണ്...
      ബ്ലോഗര്‍ അല്ലാത്ത എന്റെ ഒരു കൂട്ടുകാരിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ്‌ നിന്റെതാണ് എന്ന് കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞിരുന്നു...

      Delete
    5. ആണോ????????എങ്കില്‍ അവരോടെന്റെ നന്ദിയും,സ്നേഹവും അറിയിക്കൂ.

      Delete
  4. അസ്തമയാകാശം,
    ഒരു ചാറ്റല്‍ മഴ,
    നമ്മെ നോക്കി നില്‍ക്കുന്ന പേരറിയാ മരങ്ങള്‍.,
    നീ പറഞ്ഞയച്ച് എന്നെ കാണാന്‍ വന്നിരുന്ന ആ നാകമോഹന്‍ പക്ഷി.
    പിന്നെ കുറെ അപ്പൂപ്പന്‍ താടികളും,മിന്നാമിനുങ്ങുകളും .
    ഇതൊക്കെ മതി എനിക്ക്.


    കൊച്ചുകൊച്ചുമോഹങ്ങള്‍........
    എഴുത്ത് സുന്ദരം, പൂര്‍വാധികം

    ReplyDelete
  5. എനിക്കതൊക്കെ തന്നെ ധാരാളമാണ് അജിത്തേട്ടാ.............
    നന്നായി എന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട് കേട്ടോ.

    ReplyDelete
  6. എന്നാലും ഇത്രേം കാലമൊക്കെ ആരേലും കാത്തിരിക്കോ? ആ, കാത്തിരുന്നോളൂ...!

    കൊള്ളാം കേട്ടോ... ലവന്‍ വരും... ഒരുനാള്‍ വരും... അത് ഉറപ്പ്!

    ആശംസകള്‍ :-)

    ReplyDelete
    Replies
    1. "കാത്തിരിപ്പോ വിങ്ങലല്ലേ,
      കാലമിന്നോ മൌനമല്ലേ,
      മൌനം തീരില്ലേ" എന്ന വരികള്‍ ഓര്‍ത്തു പോയി.
      പിന്നെ വരുമെന്ന കാര്യത്തില്‍ അശേഷം സംശയല്യ.
      വരാതിരിക്കാന്‍ ആവില്ല.
      അതാണ്‌ സ്നേഹം.

      Delete
  7. കുറച്ച് നാളായി മാറി നിന്ന വായനയിലേക്ക് വീണ്ടുമെത്തി.
    അപ്പോള്‍ ഇവിടെ വീണ്ടും പ്രണയം പെയ്യുന്ന കാഴ്ച .

    മഞ്ഞും മഴയും പോലെ മനോഹരം

    ആശംസകള്‍ ശ്രീവേദ

    ReplyDelete
    Replies
    1. അത് നല്ലതാണ് വായനയിലേക്ക് തിരിച്ചു വന്നത്.
      ഇവിടെ എത്തിയതില്‍ സന്തോഷം.
      ഇവിടെ എന്നും പ്രണയം മാത്രേ പെയ്യൂ മന്‍സൂര്‍...
      ഇവിടത്തെ മഴയ്ക്ക്‌ പ്രണയത്തിന്‍റെ ഭാവം മാത്രമേ ഉള്ളൂ.

      Delete
  8. pratheekshakal aanallo ennum jeevithathinte nedum thoon....aashamsakal

    ReplyDelete
  9. പ്രിയപ്പെട്ട ശ്രീക്കുട്ടി,

    ഒരു യാത്ര കഴിഞ്ഞു തിരിച്ചു വന്നതാണ്.നമ്മുടെ പലേ ചോദ്യങ്ങള്‍ക്കും ഉത്തരം പ്രകൃതി നല്‍കാറുണ്ട്. മഴയായോ......പക്ഷിയായോ......കാറ്റായോ........പുഴയായോ.......!

    പ്രണയം ഒരു പുഴയായി ഒഴുകട്ടെ !

    കാണുമ്പോള്‍ നല്‍കുന്ന സമ്മാനം വിസ്മയിപ്പിക്കുന്നതാകട്ടെ ............!

    കാലം മായ്ച്ചു കളയാത്ത ഈ പ്രണയം എത്ര മനോഹരം !

    രാത്രിമഴ !

    സസ്നേഹം,
    അനു

    ReplyDelete
  10. നല്ല വരികൾ,

    നനയാന്‍ നീയില്ലെന്നു കണ്ടപ്പോള്‍ ആ മഴ മേഘങ്ങള്‍ പെയ്യാന്‍ കൂട്ടാക്കുന്നില്ല.

    അതങ്ങനെയാണു

    പ്രണയം മാത്രമല്ല, മറ്റു വിഷയങ്ങൾ കൂടി വരട്ടെ.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete



  12. പ്രിയപ്പെട്ട ശ്രീക്കുട്ടി,

    പ്രഭാതം എത്ര മനോഹരം.......!

    ഇളം തെന്നലില്‍ പുഞ്ചിരിക്കുന്ന പൂക്കള്‍.........!

    പാട്ടിന്റെ ഈണവുമായി കുഞ്ഞുകിളികള്‍.........!


    മനസ്സില്‍ മനോഹരമായ ഒരു പൂക്കളം ഒരുങ്ങുന്നു.....!

    ഓണപ്പാട്ടിന്റെ ഈണവുമായി,നമുക്ക് വരവേല്‍ക്കാം,

    ഈ പുതുവര്‍ഷപ്പുലരിയെ..........!


    ഇത് നമ്മുടെ സ്വന്തം ചിങ്ങമാസം

    ഇന്ന് കര്‍ഷകദിനം.....ചിങ്ങം ഒന്ന്!
    അനുവും പച്ച പട്ടു പുതച്ച വയലുകളും

    പ്രിയപ്പെട്ട സുഹൃത്തുക്കളെ സ്നേഹത്തോടെ ഓര്‍മിപ്പിക്കുന്നു!

    നെഞ്ചോട്‌ ചേര്‍ക്കു, ഈ മനോഹരമായ പ്രകൃതിയെ....!

    സസ്നേഹം,

    അനു

    ReplyDelete
  13. ശ്രീവേദ, ഇത്രയേറെ പ്രണയവുമായി നീ ഇവിടെ കാത്തിരിക്കുമ്പോള്‍ അവനെവിടെ പോവാനാണ്?
    എവിടെയൊക്കെ പോയാലും അവന്‍ തിരികെ വരിക തന്നെ ചെയ്യും, നിന്നിലേക്ക്‌.
    എന്തെന്നാല്‍ ഇത്ര മേല്‍ സ്നേഹം അവനു എവിടെ ഇന്ന് കിട്ടും?
    പ്രണയമഴ തോരാതെ പെയ്യട്ടെ ശ്രീവേദ , അതില്‍ നനഞ്ഞലിയാന്‍ അവന്‍ വരും.

    ReplyDelete