ആകാശത്ത് നീ പറയാറുള്ള ആ കൊട്ടാരം ഞാന്‍ ഇനിയും കണ്ടേയില്ല.
നീയവിടെയല്ലേ????
അവിടെ നിന്‍റെ കിടക്കയില്‍ ഇരുന്നു നക്ഷത്രങ്ങളെ തൊട്ടു നോക്കാന്‍ ഒരു രാത്രി ഞാനും വരട്ടെ ????????
പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകുന്ന രാവുകളില്‍ ആ നിലാ വെളിച്ചത്തില്‍ നമുക്ക് ഒളിച്ചു കളിക്കണം.
മേഘങ്ങള്‍ സഞ്ചാരപഥം തീരുമാനിക്കുമ്പോള്‍ ഭൂമിയിലെ നമ്മുടെ വള്ളിക്കുടിലിനു മുകളിലേക്ക് മഴയായ് പൊഴിയാന്‍ വേണ്ടി നമുക്കവയുടെ ഗതി മാറ്റാന്‍ പറ്റുമോ???????
അങ്ങനെ ഒരു മന്ത്രവിദ്യ വശമുണ്ടെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.
എങ്കില്‍ ,,,,,നമുക്കീ മേഘങ്ങളുടെ വഴി തിരിച്ചു വിടാം???
അവിടെ ആ കുടിലിനു ചുറ്റും അവ പെയ്തൊഴിയട്ടെ. !!!!
തിരിച്ചെത്തി , ആ മഴ ബാക്കി വെച്ചത് കാണുമ്പോള്‍,
അതിന്‍റെ ആര്‍ദ്രത നല്‍കുന്ന കുളിരില്‍ മനസ് മുങ്ങുമ്പോള്‍
"നമ്മള്‍ പെയ്യിച്ച ആ മഴ"യില്‍ ...........
ആ മഴ നൂലുകളില്‍.................... കൊരുത്ത എന്‍റെ കണ്ണീര്‍ തുള്ളികളെ ഞാന്‍ പതിയെ ഒളിപ്പിക്കും.
എന്‍റെ കണ്ണുകള്‍ നിറയുന്നുവെന്നു നീയറിയുമ്പോള്‍ ..........
നീ വീണ്ടും മേഘങ്ങളെ പറഞ്ഞു വിടും.
അങ്ങനെ ഞാന്‍ പോലുമറിയാതെ എന്‍റെ കണ്ണീര്‍ തുള്ളികളെ നീ കൊണ്ട് പോകും.
"ഞാന്‍ മഴയത്ത് നടക്കാന്‍ ഇഷ്ടപ്പെടുന്നു.
അപ്പോള്‍ ഞാന്‍ കരയുന്നത് ആരും
കാണില്ലല്ലോ" ('I always like walking in the rain, so no one can see
me crying.)".
മഴ വേദനയാകുന്നവരുണ്ട്, പ്രണയിക്കുന്നവരുണ്ട് ,
പലര്‍ക്കും പല രീതിയില്‍ മഴപ്പെയ്യുന്നു.
അതൊരു നൊമ്പരമായി കാണുന്നവരുടെ മനസ്സിലേക്ക്
നോക്കിയാവണം ചാര്‍ളി ചാപ്ലിന്‍ അങ്ങനെ പറഞ്ഞത് .