Monday

എനിക്ക് മുന്നിൽ നീ ഒരു കടലായി ...............

നീ ..............

പറഞ്ഞാലും തീരാത്ത,,,,,,,,,,,
പറഞ്ഞു തീർക്കാനാവാത്ത ഒന്ന് .

നിന്നിൽ  നിന്നും തുടങ്ങാത്ത,,,,,,,,,
നിന്നിലേക്കവസാനിക്കാത്ത ,,,,,,,,,,,
ഒന്നുമേ ശേഷിക്കുന്നില്ലല്ലോ എന്നിൽ !!!!!

നിന്റെ ഇഷ്ടങ്ങളോട് ഇന്നെനിക്ക്
നിനക്കുള്ളതിനെക്കാൾ ഇഷ്ടം.


പാറപ്പുറത്ത് ആരുടെയൊക്കെയോ പേരുകൾ ഒരിക്കലും മാഞ്ഞു പോവരുതെന്നു കരുതി എഴുതി വെച്ചിരിക്കുന്നു .
ഏതൊക്കെയോ കമിതാക്കളുടെ പ്രണയ വികൃതി !!!!
എനിക്ക് മുന്നിൽ  നീ ഒരു കടലായി ...............
അങ്ങ് ദൂരെ നിന്ന് തിരകളുടെ പൊങ്ങി താഴലുകളിൽ ഒരു വഞ്ചി മെല്ലെ മെല്ലെ വരുന്നത് അവിടെയിരുന്ന് നോക്കി ഏറെ നേരം .
ഞാനോർത്തു .
ഞാനുമൊരു തോണിയാണ് .
നിന്നിലേക്ക്‌ മാത്രം ഒഴുകാനിഷ്ടപ്പെടുന്ന ഒരു തോണി.
നിനക്കിഷ്ടപ്പെട്ട കടൽ  തീരം.
നിനക്കിഷ്ടപ്പെട്ട കാഴ്ച .
നിന്റെ സ്വപ്നങ്ങളെ അറിഞ്ഞ തിരമാലകൾ.
നിന്റെ കണ്ണീരൊളിപ്പിച്ച മണൽ തരികൾ.


കടൽ നിശബ്ദമായിരുന്നു.
ഒച്ച വക്കാതെ ഓരോ തിരകളും എന്റെ പാദങ്ങളെ പുണർന്നു  കൊണ്ടിരുന്നു.
ഓരോ പിൻവാങ്ങലിലും, അവയിൽ  നിറഞ്ഞ വിങ്ങൽ ............
അത് നിന്റെ വിരഹത്തിന്റെ മാത്രമായിരുന്നു.
ഓരോ തിരിച്ചു വരവിലും അറിഞ്ഞ അവയുടെ ആവേശം ........
അത് നിനക്കെന്നോടുള്ള തീരാത്ത സ്നേഹമായിരുന്നു.

സ്വപ്‌നങ്ങൾക്ക്  സഞ്ചാര മാർഗം തേടാനായി  അറ്റമില്ലാത്ത കടലിലേക്ക്  കണ്ണുകൾ കാഴ്ച ഉറപ്പിച്ചു .
അതിലൂടെ മറ്റൊരു ലോകത്തേക്ക് പോകാൻ കൊതിച്ച മനസ്സ് ഇടക്കെപ്പോഴോ മിഴികളെ ആകാശത്തേക്ക് ഉയർത്തി  വച്ചു .
ഒരു ചുംബനത്തിനായി ആകാശം കടലിലേക്കിറങ്ങുകയാണോ
അതോ
കടൽ ആകാശത്തിലേക്ക് പടർന്നു കേറുകയാണോ ,,,,,,,,,,,
ആകാശം നിറയെ ദേശാടനപക്ഷികൾ ഒരുമിച്ചു പറക്കുന്നത് കണ്ടു .
കൂട്ടത്തിൽ  ഒന്ന് മാത്രം ഒറ്റയ്ക്ക് ......
അത് ഞാൻ തന്നെ അല്ലെ????
എനിക്കെന്തോ വേദന തോന്നി .

ना कोई उमंग है .....
ना कोई थरंग है .....
मेरी जिंदगी है क्या .....
एक कटी  पतंग है .....

നീ നടന്ന വഴികളിലൂടെ വീണ്ടും ................
നിന്റെ പാദങ്ങളുടെ നോവറിഞ്ഞ മണൽ  തരികൾ ..................
നിന്റെ ശ്വാസത്തിന്റെ ചൂടറിഞ്ഞ വായു ..............
നിന്റെ മണമറിഞ്ഞ കാറ്റ് ..............

8 comments:

  1. സ്വപ്‌നങ്ങൾക്ക് സഞ്ചാര മാർഗം തേടാനായി അറ്റമില്ലാത്ത കടലിലേക്ക് കണ്ണുകൾ കാഴ്ച ഉറപ്പിച്ചു .
    അതിലൂടെ മറ്റൊരു ലോകത്തേക്ക് പോകാൻ കൊതിച്ച മനസ്സ് ഇടക്കെപ്പോഴോ മിഴികളെ ആകാശത്തേക്ക് ഉയർത്തി വച്ചു .
    ഒരു ചുംബനത്തിനായി ആകാശം കടലിലേക്കിറങ്ങുകയാണോ
    അതോ
    കടൽ ആകാശത്തിലേക്ക് പടർന്നു കേറുകയാണോ

    The Perfect Blend of Romance.

    Very Good.

    Congrtaz.

    ReplyDelete
  2. വായിച്ചുവന്നപ്പോള്‍ നല്ല എഴുത്തിന്റെ ഇടയില്‍ കുറെ അക്ഷരങ്ങളെ ഒരു വള്ളിയില്‍ കോര്‍ത്ത് ഉണക്കാനിട്ടിരിയ്കുന്നു.
    അതൊഴിച്ചെല്ലാം മനസ്സിലായി

    ReplyDelete
  3. ഏകാകിയുടെ നൊമ്പരങ്ങൾ .
    മനോഹരമായ ഒരു പ്രണയത്തിന്റെ ഒര്മ്മപ്പെടുത്തൽ ആണ് എനിക്കിതു .

    ReplyDelete
  4. ഇഷ്ടങ്ങളൊടിഷ്ടം , അവന്‍ തൊട്ട കടല്‍ശംഖ്..
    അവന്റെ പാദമൂന്നിയ, കുതിര്‍ന്ന മണല്‍
    അവനെ തൊട്ട അതെ തിര ....
    എന്തൊ വല്ലാതെ നോവുന്നു , നോവിക്കുന്നുണ്ട് ..
    നഷ്ട്പെട്ടു പൊകുന്ന പലതിനേയും
    ഒരു കടല്‍ തിര കൂട്ടികൊണ്ട് വരുമ്പൊള്‍ ..
    എന്തേ കാലമിങ്ങനെ ? ഒരു തിരയില്‍ സ്നേഹവും
    മറുതിരയില്‍ വിരഹവും കൂട്ടിവച്ചിങ്ങനെ ....
    പ്രണയ പര്‍വ്വത്തില്‍ നീ വിങ്ങുന്നുണ്ട് വല്ലാണ്ട് ..
    വരികള്‍ അതു ഉറക്കേ വിളിച്ചു പറയുന്നു ..
    മണലില്‍ നീഎഴുതിയതൊക്കെയും ഒരൊ തിരവന്നു മായ്ക്കുന്നു
    ഒരൊ കടല്‍കാറ്റും നിന്റെ ശബ്ദത്തേ കവര്‍ന്ന് എങ്ങൊ പൊകുന്നു ..
    എന്നിട്ടും മനസ്സില്‍ നിന്നും മായാതെ നിന്റെ പ്രണയം ..
    ശ്രീ ....................... !

    ReplyDelete
  5. न किसी का साथ है, न किसी का संग
    मेरी ज़िंदगी है क्या...

    പ്രണയാര്‍ദ്രം...

    ആശംസകള്‍

    ReplyDelete
  6. വില അറിയണം എങ്കിൽ നഷ്ടപെടണം എന്ന് മുൻവിധി ഉണ്ടോ
    എങ്കിൽ റിനി ശബരി പറയും പോലെ ആ മറു തിരക്കായ്‌ കാത്തിരിക്കാം.
    പ്രണയം നിമിഷങ്ങലെന്നു പറയുമ്പോഴും ഇ കഴിഞ്ഞ ക്ഷണം എനിക്ക് നഷ്ട്പട്ടെത് ഏതു തിരയ്ക്ക് തിരികെ തരാൻ കഴിയും എന്ന ചോദ്യത്തിന് മുമ്പിൽ എന്റെ കമന്റ്‌ ആയി ഈ മൌനം ഞാൻ ഇവിടെ ഒഴുക്കട്ടെ

    ReplyDelete