നിന്നെ ഓർക്കും തോറും എന്നിൽ നിറയുന്ന ഈ സ്നേഹം..................
എന്റെയുള്ളിൽ ഇതെവിടെ നിന്നാണ്??????????
ഇത്രയേറെ.............!!!!!!
ഈ രാത്രി ഏറെ മനോഹരമാണ്....!!!
പാലപ്പൂ മണവുമായി ഒരു മഴക്കാറ്റ് ജനലിലൂടെ വന്നെത്തി നോക്കുന്നുണ്ട്.
കാർമേഘങ്ങൾ നിലാവൊഴുക്കിനെ തടയാൻ ശ്രമിക്കുന്നുമുണ്ട്.
ഈ മരങ്ങൾ കാത്തുനിൽക്കുന്നത് ആരെയാണ്??????
മഴയേയോ ,നിലാവിനെയോ ....................????ആരെയെന്നറിയുന്നില്ല.
"ഇരുളിൽ പെയ്യുന്ന മഴയ്ക്ക്,നിലാവിനോളം ചന്തമാണ്.
വെള്ളി പോൽ തിളങ്ങുന്ന മഴ നൂലുകൾ .
അവ കയ്യിലേക്ക് വെച്ചു തരുന്ന മുത്തുകൾ കൊണ്ടൊരു മാല കോർത്ത് ഞാൻ നിന്നിൽ ചാർത്താം ."
ഒരിക്കൽ നീ പറഞ്ഞ വാക്കുകൾ .......അവ മോഹിച്ച് ഞാനിവിടെ..............
കവിതയെഴുതാൻ അറിയുമായിരുന്നെങ്കിൽ ഇന്നീ നിമിഷം മനോഹരമായൊരു കവിത എന്റെയുള്ളിൽ നിന്നും അടർന്നു വീണേനെ!!!!!
നിന്നിലൂടെ.................... സ്നേഹമാണ് ഇപ്പൊ എനിക്കെന്തിനോടും.
"നീ " എന്ന അക്ഷരം എന്നിൽ എത്ര മാത്രം പൂർണ്ണമാണെന്നും,
ആ പൂർണ്ണതയിലാണ് ഞാൻ നിലനിൽക്കുന്നതെന്നും ഇപ്പോഴെനിക്ക് പറയാതെ വയ്യ.
ഇപ്പോഴൊരു മോഹം.
ഇനിയൊരു ജന്മമുണ്ടെങ്കിൽ അക്ഷരങ്ങളായി ജനിക്കണം.
അന്ന് നീ ഒരു കവിയായി കൂടെ വേണം.
സ്നേഹത്തെ കുറിച്ചു മാത്രമെഴുതുന്ന ഒരു സ്നേഹഗായകൻ .
നിന്റെ വാക്കുകളിലെ നിറയുന്ന സ്നേഹമായ് ഞാനെന്ന അക്ഷരങ്ങൾ .
മഴക്കുളിരുള്ള,
പൂവിന്റെ മൃദുലതയുള്ള,
കടലിന്റെ ആഴമുള്ള,
വജ്രത്തിന്റെ കാഠിന്യമുള്ള നിന്റെ സ്നേഹാക്ഷരങ്ങൾ!!!!!!!!!!

സ്നേഹത്തെപ്പറ്റി മാത്രമെഴുതുന്ന, വജ്രകാഠിന്യമുള്ള വാക്കുകള്‍
ReplyDeleteപ്രണയം ഇങ്ങിനെ പരന്നൊഴുകയാണല്ലോ ചിങ്ങനിലാവ് പോലെ .
ReplyDeleteനന്നായി വേദ .
ഞാനുമോര്‍ക്കും , ശ്രീ ..
ReplyDeleteഇത്രയേറെ , എവിടെ നിന്നാണ്
പ്രണയത്തിന്റെ ഈ നീരൊഴുക്കെന്ന് ..
ഒരിക്കലും വറ്റാതെ , ഉറവ പൊട്ടുന്നത് ..
അവന്റെ ഓര്‍മകളില്‍ , നിറഞ്ഞ് നിറഞ്ഞ് ..
മനസ്സില്‍ എത്രയോളം പ്രണയം പൊഴിയുന്നുവോ ..
അത്രയോളം ആയുസ്സ് കൂടുമെന്നാണ് , വിരഹ വേവിന്റെ
പാത്തിയില്‍ അകപെട്ടു പൊകാതിരിക്കുവാന്‍ കരുതല്‍
ഉണ്ടെങ്കില്‍ ജന്മാന്തരങ്ങളിങ്ങനെ പ്രണയിച്ച് കഴിയാം ..
എത്രയെഴുതിയാലും , നിലാവും പുഴയും മഴയും
നിറഞ്ഞ പ്രണയ ചിന്തകള്‍ അവനിലൂടെ വരികളില്‍
ഈ പ്രതലത്തില്‍ നിറഞ്ഞ് തൂവട്ടെ
ഇപ്പോഴൊരു മോഹം.
ReplyDeleteഇനിയൊരു ജന്മമുണ്ടെങ്കിൽ അക്ഷരങ്ങളായി ജനിക്കണം.
അന്ന് നീ ഒരു കവിയായി കൂടെ വേണം.
സ്നേഹത്തെ കുറിച്ചു മാത്രമെഴുതുന്ന ഒരു സ്നേഹഗായകൻ .
നിന്റെ വാക്കുകളിലെ നിറയുന്ന സ്നേഹമായ് ഞാനെന്ന അക്ഷരങ്ങൾ .
മഴക്കുളിരുള്ള,
പൂവിന്റെ മൃദുലതയുള്ള,
കടലിന്റെ ആഴമുള്ള,
വജ്രത്തിന്റെ കാഠിന്യമുള്ള നിന്റെ സ്നേഹാക്ഷരങ്ങൾ!
മനോഹരം..... ഈ വരികൾ......