പ്രണയം നല്‍കുന്ന നിമിഷങ്ങള്‍ എത്ര മനോഹരമാണ്!!!!!!
പ്രണയത്തിന്റെ വിങ്ങലുകളും,വിഹ്വലതകളും അനുഭവിച്ചറിയേണ്ടത് തന്നെ .
പ്രണയം നല്‍കുന്ന മുറിവുകളുടെ വേദനയും അങ്ങനെ തന്നെ.
ഒരിക്കലും ഉണങ്ങാത്ത മുറിവ്.
അന്ന് നീയെനിക്ക് തന്നതും അങ്ങനെ ഒന്നാണ്.
സൂര്യ രശ്മികള്‍ പാത്തും പതുങ്ങിയും വരുന്ന ,
കാറ്റ് വീശുമ്പോള്‍ ഇലകള്‍ വീഴുന്ന ,
ഇരു വശവും തേക്ക് പൂത്ത വഴിയിലൂടെ നിന്റെ ഇടം കയ്യില്‍ എന്റെ വലം കൈ കോര്‍ത്ത് പിടിച്ചുകൊണ്ടൊരു യാത്ര.
അതൊരു സ്വപ്നമാണ് .
ഒരിക്കലും നടക്കാനിടയില്ലാത്ത ആ സ്വപ്നം അതിങ്ങനെ ആവണം.
അതൊരു സ്വപ്നമാണ് .
ഒരിക്കലും നടക്കാനിടയില്ലാത്ത ആ സ്വപ്നം അതിങ്ങനെ ആവണം.
നിലമ്പൂരിലെ കാടുകളുടെ സൌന്ദര്യം നമുക്കൊരുമിച്ച് ആസ്വദിക്കണം.
പാറക്കെട്ടുകള്‍ ക്കിടയിലെ തെളിനീര്‍ കയ്യിലെടുത്ത് പരസ്പരം തെറ്റിച്ച് തല്ലു കൂടണം.
കാടിന്റെ സംഗീതത്തില്‍ നമ്മുടെ പ്രണയം മൌനം ശ്രുതി മീട്ടി പാടുമ്പോള്‍ അത് കേട്ട് കണ്ണുകള്‍ അടച്ചു കൊണ്ട് നമുക്ക് പരസ്പരം പുറം ചാരി ഇരിക്കണം.
മലമുകളിലെ പേരറിയാ മരത്തില്‍ ആരോ തീര്‍ത്ത ഏറു മാടത്തില്‍ കേറി ,
ഞാന്‍ കയ്യില്‍ കരുതിയ ഞാവല്‍ പഴങ്ങള്‍ നമുക്ക് പങ്കിട്ടു കഴിക്കണം.
കുയിലിന്റെ കൂവലിന് എതിരായി ഞാന്‍ മൂളുമ്പോള്‍ നീയെന്നെ കളിയാക്കണം.
ഞാന്‍ കയ്യില്‍ കരുതിയ ഞാവല്‍ പഴങ്ങള്‍ നമുക്ക് പങ്കിട്ടു കഴിക്കണം.
കുയിലിന്റെ കൂവലിന് എതിരായി ഞാന്‍ മൂളുമ്പോള്‍ നീയെന്നെ കളിയാക്കണം.
ഒടുവില്‍ നീയെന്നെ നിന്റെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുമ്പോള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറയും,
നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്ന്.
ഏറു മാടത്തിന് മുകളില്‍ ഇരുന്നിരുന്ന, നാകമോഹന്‍ പക്ഷികള്‍ ഇത് കേട്ട് കൌതുകത്തോടെ നമ്മെ നോക്കണം.
പക്ഷെ ,
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍...................................................
എന്റെ മൌനത്തിനു സംഗീതം നല്‍കാന്‍..............................................................
എന്റെ പ്രണയത്തിന്റെ ഗന്ധമറിയാന്‍................................
നീ?????????????

ReplyDeleteഎന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍...................................................
എന്റെ മൌനത്തിനു സംഗീതം നല്‍കാന്‍..............................................................
എന്റെ പ്രണയത്തിന്റെ ഗന്ധമറിയാന്‍................................
നീ?????????????ithilendho oru vedana olinju kidakunnundallo shree.....nannayitund
angane thonniyo?
Deleteപക്ഷെ ,
ReplyDeleteഎന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍...................................................
എന്റെ മൌനത്തിനു സംഗീതം നല്‍കാന്‍..............................................................
എന്റെ പ്രണയത്തിന്റെ ഗന്ധമറിയാന്‍................................
നീ?????????????ithilendo oru nomabaram
marupadi parayan ariyunnillallo raihana.
Delete"സൂര്യ രശ്മികള്‍ പാത്തും പതുങ്ങിയും വരുന്ന ,
ReplyDeleteകാറ്റ് വീശുമ്പോള്‍ ഇലകള്‍ വീഴുന്ന ,
ഇരു വശവും തേക്ക് പൂത്ത വഴിയിലൂടെ നിന്റെ ഇടം കയ്യില്‍ എന്റെ വലം കൈ കോര്‍ത്ത് പിടിച്ചുകൊണ്ടൊരു യാത്ര."
എത്ര മനോഹരമായാണ് നീ നിലമ്പൂര്‍ കാടിനെ കുറിച്ച് വര്‍ണ്ണിച്ചിരിക്കുന്നത്...തേക്ക് മരങ്ങള്‍ക്ക് ചാരുതയേകി അവന്റെ കൈ പിടിച്ച നടക്കാനുള്ള നിന്റെ സ്വപ്നം...
അങ്ങനെ സ്വപ്നം കാണാനും ഭാഗ്യം വേണല്ലോ അല്ലോ...
"കാടിന്റെ സംഗീതത്തില്‍ നമ്മുടെ പ്രണയം മൌനം ശ്രുതി മീട്ടി പാടുമ്പോള്‍ അത് കേട്ട് കണ്ണുകള്‍ അടച്ചു കൊണ്ട് നമുക്ക് പരസ്പരം പുറം ചാരി ഇരിക്കണം."
പ്രണയ തന്ത്രികള്‍ ഈണമീട്ടിയ നിങ്ങളുടെ പാട്ട് കേള്‍ക്കുമ്പോള്‍ രണ്ടു വരി മൂളാന്‍ നിലമ്പൂര്‍ കാടിന് പോലും തോന്നിപ്പോകും അല്ലേ ശ്രീവേദ?
"മലമുകളിലെ പേരറിയാ മരത്തില്‍ ആരോ തീര്‍ത്ത ഏറു മാടത്തില്‍ കേറി ,
ഞാന്‍ കയ്യില്‍ കരുതിയ ഞാവല്‍ പഴങ്ങള്‍ നമുക്ക് പങ്കിട്ടു കഴിക്കണം"
അപ്പോള്‍ ചന്നം പിന്നം മഴ പെയ്യണം....തിമിര്‍ത്തു പെയ്യുന്ന മഴയില്‍ പ്രണയത്തില്‍ കുതിര്‍ന്നു രണ്ടുപേര്‍ ഏറുമാടത്തില്‍....അങ്ങനെ......
"പക്ഷെ ,
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍...................................................
എന്റെ മൌനത്തിനു സംഗീതം നല്‍കാന്‍..............................................................
എന്റെ പ്രണയത്തിന്റെ ഗന്ധമറിയാന്‍................................
നീ????????????? "
പ്രണയം മരിക്കുന്നില്ല ശ്രീ.....
നിന്റെ സ്വപ്നങ്ങളില്‍, നൊമ്പരങ്ങളില്‍, പ്രാര്‍ത്ഥനകളില്‍......
നിന്നില്‍ പ്രണയ സംഗീതം മീട്ടി...
നിന്റെ മൌനത്തിനു ആയിരം വാക്കുകള്‍ നല്‍കി....
നിന്നെ ഒരുപാട് സ്നേഹിച്ചു....
അവന്‍ ഉണ്ടാകും.....
നിന്നില്‍....
പ്രിയപ്പെട്ട ശ്രീക്കുട്ടി,
ReplyDeleteപ്രണയദിനത്തില്‍ മനസ്സില്‍ വിങ്ങലുകള്‍ ഉണര്‍ത്തി ഒരു പോസ്റ്റ്....എന്ത് പറ്റി,കൂട്ടുകാരി?
ഇത്രയും മനോഹരമായ പ്രണയസ്വപ്‌നങ്ങള്‍ നല്‍കിയ കൂട്ടുകാരനെവിടെ?
ഈ പ്രണയം അറിയാതെ, അനുഭവിക്കാതെ, അവനു ജീവിക്കാന്‍ പറ്റില്ല.
പ്രണയത്തിന്റെ ഗന്ധമറിയാന്‍,എത്രയും വേഗം കൂട്ടുകാരന്‍ വരും,കേട്ടോ !
വിഷമിക്കല്ലേ,ശ്രീ.........!
ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
koottukaaran koodeyund anoo...........
Deletepakshe..............
visham athilla anoo onnilum............
enthilum nanmayum,bhnagiyum,snehavum kaanunna oru manassu daivam anuvinu thannathu pole enikkum thannittundennu vishwasikkunnu.
athukond enthilum santhoshamaanu.
santhosham maathram.
എന്തുപറ്റി ? something painful ...? സന്തോഷം മാത്രം എന്നു പറഞ്ഞെങ്കിലും വിശ്വസിക്കാനാവുന്നില്ല.
ReplyDeleteഎവിടെയോ പ്രണയത്തിന്റെ വേവു അറിയുന്നു
ReplyDeleteനഷ്ടമായീ പൊയ , അല്ലെങ്കില്‍ നഷ്ടമാകാന്‍
ഇടയുള്ള പ്രണയ വേവിന്റെ വരികള്‍
അവന്റെ കൈവിരല്‍തുമ്പില്‍ ചേര്‍ന്ന്
പീലീ നീര്‍ത്തിയ സുഖമുള്ള തുണ്ടുകള്‍
കൊണ്ട് മനൊഹരമാക്കി ഈ വരികളേ
പ്രണയത്തിന്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളെ
വളരെ തന്മയത്തതൊടെ പകര്‍ത്തിയിരിക്കുന്നു ..
അവള്‍ ഒരു ചെറു മയക്കത്തില്‍ എന്റേ പേരു
ചൊല്ലി വിളിക്കുന്നുണ്ട് , എന്റേ പ്രണയാംശം
ഏറ്റ് അവള്‍ ഒരു മഴ നനയുന്നുണ്ട് ..
ദൂരെ , അങ്ങ് ദൂരെ ആ മിഴികളില്‍
ഒരു പ്രണയ ചിത്രം പതിയെ രൂപം കൊള്ളുന്നുണ്ട്
വരികള്‍ ബാക്കി വച്ചു പൊയ പ്രണയ മഴയെ
വീണ്ടും ചാരെ പൊഴിച്ചു , നോവിന്റെ കണങ്ങളെ
തൊട്ടുണര്‍ത്തി .. എങ്കിലും .... നല്ല വരികള്‍
ഇനിയും വരുമീ വരികളില്‍ നനയാന്‍ ..
പ്രണയത്തിന്റെ വിങ്ങലുകളും,വിഹ്വലതകളും അനുഭവിച്ചറിയേണ്ടത് തന്നെ.അതൊക്കെ കൂടിയുണ്ടെങ്കിലേ പ്രണയം പൂർണ്ണതയിലെത്തൂ... പക്ഷേ ചിലപ്പോഴെങ്കിലും ചിലരിലെങ്കിലും ആ ഒരിക്കലും ഉണങ്ങാത്ത മുറിവ് വേദനയായി തന്നെ തുടരും...
ReplyDelete