തുളസിയും ചന്ദനവുമിട്ട തണുത്ത വെള്ളം വെളുത്ത ശംഖിലൂടെ ഉള്ളം കൈയ്യിലേക്ക് പകര്‍ന്നപ്പോള്‍ ...............
നാമം ജപിച്ച് നെറുകയില്‍ തൂവിയപ്പോള്‍ ..............
നിന്‍റെ ആത്മാവിന്‍റെ ഗന്ധമറിഞ്ഞു.
നിന്‍റെ ദേഹം ചിതയിലെരിഞ്ഞപ്പോള്‍,കരയാന്‍ മറന്ന് നിര്‍ന്നിമേഷയായി നോക്കി നിന്നപ്പോള്‍,
(അപ്പോഴും നിന്നോടുള്ള പ്രണയം ആ ചിതയ്ക്ക് ചന്ദന സുഗന്ധം നല്‍കിയിരുന്നു.)
ഞാന്‍ കണ്ടു ആ പുകയിലൂടെ നീ അങ്ങ് ദൂരേക്ക് മുകളിലേക്ക് പോവുന്നത്.
സ്വര്‍ഗം അവിടെയാണോ???????
എനിക്കറിയില്ല.
നീയുള്ളതെവിടെയോ അത് മാത്രമാണ് എനിക്ക് സ്വര്‍ഗം.
ഉറങ്ങാനാവാതെ,ചില രാത്രികളില്‍ ജനലിലെ ചില്ലിലൂടെ ആകാശം നോക്കി കിടക്കാറുണ്ട് ഞാന്‍...
ആ ചില്ലില്‍ തട്ടി ഒരു കുഞ്ഞു വെളിച്ചം എന്നും എന്നെ നോക്കി ചിരിക്കാറുണ്ട്.
ആകാശത്തിലെ ഏറ്റവും പ്രകാശമുള്ള ആ കുഞ്ഞു നക്ഷത്രം,അതുനീയാണെന്ന് എന്നെ മനസിലാക്കിച്ച അമ്മ എന്നോട് പറഞ്ഞു അവനുള്ളിടമല്ല സ്വര്‍ഗം,
അവന്‍ നിനക്കായി നല്‍കിയ ഈ നക്ഷത്രം,ഈ നിശാഗന്ധി പൂക്കള്‍,ഈ നിലാവുള്ള രാത്രികള്‍,ഈ പൂത്ത കുടമുല്ല വള്ളികള്‍ ഇതൊക്കെയുള്ള ഇവിടമാണ് സ്വര്‍ഗം.
അവന്‍ നിനക്കായി ഒരുക്കിയ സ്വര്‍ഗം.
ഇന്ന് നിന്‍റെ കയ്യൊപ്പ് പതിഞ്ഞ ഈ സ്വര്‍ഗത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല.
എനിക്ക് കൂട്ടിന് നിനക്ക് പ്രിയപ്പെട്ട എല്ലാമുണ്ട്,എല്ലാവരുമുണ്ട്.
ജീവിതത്തിന്റെ നിറം പച്ചയാണെന്ന് പറയാറുള്ള നീ,
നിനക്കിഷ്ടമുള്ള ഈ പച്ചപ്പ് വിട്ട്,ഇഷ്ടമില്ലാത്ത കറുപ്പ് നിറമുള്ള മരണത്തിന്‍റെ താഴ്വര കാണാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ല,ശ്രമിക്കില്ല.
നിനക്ക് വേണ്ടി ഈ ജീവിതം മുഴുവനും ഈ ഇഷ്ടങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ ജീവിക്കും.
ചുണ്ടില്‍ ചിരിയും,ഹൃദയത്തില്‍ നന്മയുമായി..............
ഇതിനേക്കാള്‍ കൂടുതലായി ഒരു യാത്രാമൊഴി നിനക്കായി നല്‍കാന്‍
ഇനിയെന്‍റെ നെഞ്ചില്‍ വാക്കുകളില്ല.
ഇനിയെന്‍റെ വിരലില്‍ കവിതകള്‍ ജനിക്കില്ല.
എന്‍റെ പ്രണയം എന്നില്‍ നിന്നും പിടിച്ചു വാങ്ങിയപ്പോള്‍
ദൈവമെന്ന അവനില്‍ നിന്ന് ഞാനും പിടിച്ചു വാങ്ങി ഒരു സത്യം.
അതൊരിക്കല്‍ കൂടി നിന്നോട് പറയട്ടെ.
എന്‍റെ പ്രണയം അത് നീ മാത്രമാണ്.
നിന്നോട് മാത്രമാണ്.
നിനക്ക് വേണ്ടി മാത്രമാണ്.
പ്രണയം പ്രകാശമായി ഹൃദയത്തില്‍ നിറയുമ്പോള്‍............................
ReplyDeleteആ പ്രകാശം കണ്ണുകളില്‍ തെളിയുന്നത് നീര്‍മുത്തുകള്‍ ആയിട്ടായിരിക്കും.
അതുകൊണ്ടല്ലേ എന്‍റെ കണ്ണുകള്‍ ഇപ്പോള്‍ രണ്ടു വലിയ സ്ഫടിക മുത്തുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്?????
ഇതെന്താ ശ്രീവേദാ...പ്രണയ സ്വപ്നങ്ങള്‍ക്ക് ഒരു പതിവില്ലാത്ത ഭാവം...?
ReplyDeleteപാടില്ലാ ട്ടോ . പ്രണയിച്ചു കൊണ്ടെയിരിക്കൂ , സന്തോഷത്തിലേക്ക് .
ആശംസകള്‍
അങ്ങനെ തന്നെ എന്ന നിശ്ചയത്തില്‍ നിന്ന് തുടങ്ങിയ ഒന്നായിരുന്നു ഇത്.
Deleteപക്ഷെ ഇപ്പോള്‍.............................. അറിയാതെയാണെങ്കിലും .............................
മുറിവേറ്റ മനസ്സില്‍ നിന്നും നേരിട്ടെഴുതിയ, ആത്മാവിന്റെ കയ്യൊപ്പ് പതിഞ്ഞ വാക്കുകള്‍...
ReplyDeleteഈ യാതാമൊഴി വായിച്ചു അവന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും.....
അവന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും ഉറങ്ങുന്ന ഇവിടം തന്നെയാണ് അവന്റെ സ്വര്‍ഗം...അവനെ പ്രണയിക്കുന്ന നിന്റെയും....
ഇനിയും നിന്നെ സ്നേഹിച്ച് മതി വരാതെ, നിന്റെ പ്രണയത്തിനായി, ആകാശ ചെരുവില്‍ എവിടെയോ ഒരു കുഞ്ഞു നക്ഷത്രമായി അവന്‍ കാത്തിരിക്കുന്നുണ്ടാകും...നീര്‍ മുത്തുകള്‍ വേണ്ട, നിന്റെ കണ്ണ് നനഞ്ഞു കണ്ടാല്‍ അവനു വേദനിക്കും...അപ്പോള്‍ ആ നക്ഷത്രം മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചെന്നും വരാം...
മഹേഷ്,
Deleteനിങ്ങളുടെ വാക്കുകള്‍ക്കു മറുപടി പറയാന്‍ എനിക്കെന്‍റെ മൌനമേ ഉള്ളൂ.
എന്‍റെ പ്രണയം അത് നീ മാത്രമാണ്,നിന്നോട് മാത്രമാണ്,നിനക്ക് വേണ്ടി മാത്രമാണ്. എത്ര മനോഹരമായാണ് വേദ അവനെ സ്നേഹിക്കുന്നത്. ഇങ്ങനെ ഹൃദയം കൊണ്ട്, ആത്മാവ് കൊണ്ട് സ്നേഹിക്കാന്‍ , ഇത്ര തീക്ഷണമായി പ്രണയിക്കാന് എല്ലാവര്ക്കും കഴിയില്ല . അതെ, അമ്മ പറഞ്ഞതുപോലെ ഇത് തന്നെയാണ് സ്വര്‍ഗം- പ്രണയം പൊഴിക്കുന്ന ശീമക്കൊന്ന പൂക്കളും, നിനക്കായി മാത്രം പൂക്കുന്ന നിശാഗന്ധിയും, കുടമുല്ലയും, നിന്നെ നോക്കി പുഞ്ചിരിക്കുന്ന ആ കുഞ്ഞു നക്ഷത്രവും എല്ലാം അവന്റെ സാമീപ്യമല്ലേ.? അവന്‍ നിനക്കായി മാത്രം ഒരുക്കിയ സ്വര്‍ഗമല്ലെ..! എന്തിനു വിഷമിക്കണം?? - വേദ പറഞ്ഞത് പോലെ ഹൃദയത്തില്‍ നന്മയും, ചുണ്ടില്‍ പുഞ്ചിരിയും(ചുണ്ടില്‍ മാത്രമല്ല- കണ്ണുകളിലും, ഹൃദയത്തിലും തന്നെ) ആത്മാവ് നിറയെ സ്നേഹവും അവനു തിരിച്ചുനല്‍കുക!! പ്രാര്‍ഥനകള്‍..
ReplyDelete- സ്നേഹപൂര്‍വ്വം അവന്തിക
അവന്തീ,
Deleteവേദയെന്ന അവന്തിയുടെ വിളി എന്‍റെ കണ്ണുകളെ വീണ്ടും നിറയിക്കുന്നു.
എന്നെ അങ്ങനെ വിളിക്കാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ.
എല്ലാവരും ശ്രീ എന്ന് വിളിച്ചപ്പോളും എന്തുകൊണ്ടോ വേദ എന്നാണ് വിളിക്കാന്‍ തോന്നിയത്. അങ്ങനെ വിളിക്കാനാണ് ഇഷ്ടം. ബുദ്ധിമുട്ടെങ്കില്‍ പറയൂ കേട്ടോ. സന്തോഷമായിരിക്കൂ... എങ്കിലേ നക്ഷത്രം നിറഞ്ഞുചിരിക്കൂ...
Deleteസ്നേഹപൂര്‍വ്വം അവന്തിക
പ്രിയപ്പെട്ട ശ്രീകുട്ടി,
ReplyDeleteഈ ശിവരാത്രി നാളില്‍,ഞാന്‍ അറിഞ്ഞ സത്യം...! എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. !സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. പക്ഷെ, ചേര്‍ത്തു വെച്ച വരികളിലും വരികള്‍ക്കിടയിലും ആ ദാരുണ സത്യം ഉണ്ട്..!
ജീവിക്കണം...! ആ സ്വപ്നങ്ങള്‍ക്ക് അനുസരിച്ചു..!കൂട്ടുകാരന്‍ വേറിട്ട മുഖമായിരുന്നു... ആ സമ്മാനങ്ങള്‍..! മനസ്സിനെ സ്പര്‍ശിച്ച ഈ സ്നേഹം...!
ശ്രീ, എനിക്കറിയില്ല..എന്താണ് എഴുതേണ്ടതെന്നു..!
അമ്മയുടെ സ്നേഹം ജീവിക്കാന്‍ പ്രേരിപ്പിക്കട്ടെ !ഈശ്വരന്‍ ധൈര്യം തരും!
ശ്രീ, മനസ്സ് തളരാതെ നോക്കണം.
പ്രാര്‍ത്ഥനകളോടെ,
സസ്നേഹം,
അനു
അതെ അനൂ,കൂട്ടുകാരന് വേറിട്ട മുഖമായിരുന്നു.
Deleteഅനുവിന് വിശ്വസിക്കാനാവാത്ത സത്യം ഇനിയുമേറെ എന്റെയീ ജീവിതത്തിലുണ്ട്.
പറയാം ഇനിയൊരിക്കല്‍.,
പ്രിയപ്പെട്ട ശ്രീവേദ,
ReplyDeleteഭൂമിയിലും അനന്തവിഹായിസ്സിലുമായി ഇരു ധ്രുവങ്ങളില്‍ ഇരുന്ന്, രണ്ടാത്മാക്കള്‍ ഉതിര്‍ക്കുന്ന നിശ്വാസങ്ങള്‍ അകലെ അനന്തതയില്‍ വെച്ച് ഒന്നുചേരുന്നുണ്ട്.. അനേകായിരം വര്‍ഷങ്ങള്‍ക്കപ്പുറം മേഘമായ് തണുത്തുറഞ്ഞ്, വര്‍ഷമായ് പെയ്തിറങ്ങുമ്പോളാവണം അവര്‍ പുനര്‍ജനിക്കുക! ഒരു രാത്രിയുടെ മാത്രം ആയുസ്സില്‍ ഒരു ഞെട്ടില്‍ നിന്നും പൊട്ടിവിരിയുന്ന രണ്ട് നിശാമലരികളായ്!!
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭ ഉദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! ഇവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.
മനു..
മനു പറഞ്ഞത് മുഴുവനും ഒരുപാട് വലിയ കാര്യങ്ങള്‍ ആണ്.
Deleteഈ ബടുക്കൂസിനു മനസിലാവാത്ത അത്ര വല്യ കാര്യങ്ങള്‍.
അല്ലെ?
ശ്രീവേദ .. മുന്നത്തേ വരികളിലെവിടെയോ
ReplyDeleteഒരു നഷ്ടം വല്ലാതെ വരികളില്‍ നൊമ്പരപെടുത്തിയിരുന്നു ..
അതു ഞാന്‍ സൂചിപ്പിക്കുകയും ചെയ്തതാണ്..
പക്ഷെ ഇതു ഞാന്‍ പ്രതീഷിചതല്ല തന്നെ ..
പക്ഷേ ആ പ്രണയത്തിന്റെ ശേഷിപ്പുകള്‍ എന്നു പൊലും
വിശേഷിപ്പിക്കാതെ , ആ വിരഹ കനലുകള്‍
മനസ്സിലേക്ക് ആവാഹിച്ചെടുത്ത് , അതില്‍ നിന്നു
പകരുന്ന നോവിനെ പങ്കുവയ്ക്കാതെ
അവന്‍ നല്‍കി പൊയ പ്രണയത്തിന്റെ കുളിരുള്ള
ശകലങ്ങളേ കൊണ്ട് ഈ കൂട്ടുകാരീ മൂടുന്നു ..
യാഥാര്‍ത്ഥപ്രണയമുഖങ്ങളെ ദര്‍ശിക്കാം ഈ അനിയത്തി കുട്ടിയില്‍ ..
ജീവിക്കണം അവന്‍ പകര്‍ന്നു തന്ന പ്രണയ ചൂട്
ഒരിക്കലും ഈ മനസ്സ് വിട്ടു പൊകില്ല അതിലൂടെ
അവനേ നിന്നിലൂടെ നിങ്ങള്‍ സൃഷ്ടിച്ച ലോകം
കാണിക്കണം , മതിവരാത്ത പകലുകളും രാത്രികളും
ഇനിയും മനസ്സില്‍ പൂത്തു നില്‍ക്കണം , ഒരു കുഞ്ഞു നക്ഷത്രമായീ
അവന്‍ നിന്നരുകില്‍ ചിരിതൂകും എന്നുമെന്നും ..
വരികളില്‍ മനസ്സിന്റെ ആഴമുണ്ട് ..
പ്രാര്‍ത്ഥനകളൊടെ ..
അനുവിന്റെ പോസ്റ്റുകളില്‍ വളര മനോഹരമായി കമന്റ് ഇടുന്ന ഈ ആള്‍ടെ ബ്ലോഗില്‍ വന്നു പോവാറുണ്ട് കേട്ടോ.
Deleteഭംഗിയായി എഴുതുന്ന ആള്‍ക്ക് കമന്റ് ഇടാന്‍ മാത്രം ഞാന്‍ ആളല്ല.
ഏറ്റവും അവസാനത്തെ പോസ്റ്റ് ഏറെ ഇഷ്ടമായി കേട്ടോ.
ഇത് ഇവിടെയല്ല അവിടെ വന്നു പറയേണ്ടതാണെന്ന് അറിയാം.
സോറി കേട്ടോ.
നല്ല വാക്കുകള്‍ക്കും,എന്റെ വാക്കുകളെ മനസിലാക്കുന്നതിനും ഒക്കെ നന്ദിയും,സന്തോഷവും.
ജീവിതം ഏറ്റവും മനോഹരമായ കാര്യങ്ങള്‍ കൊണ്ട് നിറയട്ടെ.
"...നീയുള്ളതെവിടെയോ അത് മാത്രമാണ് എനിക്ക് സ്വര്‍ഗം..."
ReplyDeleteഅത് കലക്കി..!
അല്ലെങ്കിലും, ഇന്ന് കാണുമ്പോ എന്ത് പറയണം..ന്ന് ടെൻഷനടിച്ചിരിക്കുവാരുന്നു..
കിട്ടിപ്പോയ്..!
അപ്പോ ഇവ്ടെ വന്നാല് ശരിക്കും മനസ്സിൽത്തട്ടി വെളിയിലെത്തുന്ന പ്രണയ മുദ്രകൾ കാണാം ല്ലേ..?
എഴുത്ത് ഇഷ്ടായീട്ടോ..
ഇനിയും വരാം.
ആശംസകളോടെ..പുലരി
പ്രണയത്തിനായി ഒരു ബ്ലോഗ്. വിഷയത്തില്‍ മാറ്റം പ്രതീക്ഷിക്കണ്ട എന്ന് വായിച്ചു.
ReplyDeleteഎത്രയോ യുഗങ്ങളായി കവികള്‍ എഴുതുകയും പാടുകയും ചെയ്യുന്ന വിഷയമാണ്. മടുക്കാതെ, മടുപ്പിക്കാതെ.
അപ്പൊ ശ്രീവേദക്ക് വിഷയദാരിദ്ര്യം ഉണ്ടാവുകയില്ല. വായിക്കുന്ന ഞങ്ങള്‍ക്ക് മടുപ്പും.
പ്രണയത്തിന്റെ പൂവുകള്‍ മാത്രം പൊഴിയുന്ന ബ്ലോഗ് ആണെന്നാണ് കരുതിയിരുന്നത്,,, എപ്പോള്‍ കുത്തി നോവിക്കുന്ന മുള്ളുകള്‍ കാണുന്നുണ്ടല്ലോ !! നന്നായി എഴുതിയിട്ടുണ്ട്.. ആശംസകള്‍
ReplyDeleteശ്രീ... ഇതെന്തു ഭ്രാന്തന്‍ പ്രണയമാണ്??
ReplyDeleteനിനക്ക് കര കയറാന്‍ ആകില്ല ഇനി ഒരിക്കലും..
എന്റെ പോലെ..
ആഴങ്ങളിലേക്ക് പതിക്കും നീ ഇനിയും..
ആ ചിന്തകളില്‍.. ഓര്‍മകളില്‍...
"നിനക്ക് വേണ്ടി ഈ ജീവിതം മുഴുവനും ഈ ഇഷ്ടങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ ജീവിക്കും.ചുണ്ടില്‍ ചിരിയും,ഹൃദയത്തില്‍ നന്മയുമായി.."
ആശംസകള്‍... ഭാവുകങ്ങള്‍...
anya
ReplyDeleteശ്രീ... ഇതെന്തു ഭ്രാന്തന്‍ പ്രണയമാണ്??
നിനക്ക് കര കയറാന്‍ ആകില്ല ഇനി ഒരിക്കലും..
എന്റെ പോലെ..
ആഴങ്ങളിലേക്ക് പതിക്കും നീ ഇനിയും..
ആ ചിന്തകളില്‍.. ഓര്‍മകളില്‍...
"നിനക്ക് വേണ്ടി ഈ ജീവിതം മുഴുവനും ഈ ഇഷ്ടങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ ജീവിക്കും.ചുണ്ടില്‍ ചിരിയും,ഹൃദയത്തില്‍ നന്മയുമായി.."
ആശംസകള്‍... ഭാവുകങ്ങള്‍...
അന്യ,
Deleteഈ ആഴങ്ങളെ ഞാന്‍ ഏറെയിഷ്ടപ്പെടുന്നു.ഇവിടെയാണ് ഞാന്‍ ഉറങ്ങുന്നത്.ശാന്തമായി സ്വസ്ഥമായി ഒരു നിമിഷമെങ്കിലും ജീവിക്കാന്‍ ഇവിടെ മാത്രമേ എനിക്ക് സാധിക്കൂ.
ഒരു പ്രണയം ആണ് ഇങ്ങനെ ഒരു ബ്ലോഗ് ജനിക്കാന്‍ ഉണ്ടായ കാരണം.
ReplyDeleteഎന്റെ മനസ്സുപോലെ ഇതിലും നിറഞ്ഞു നില്‍ക്കുന്നത് പ്രണയം മാത്രമാണ്.
ചിലപ്പോള്‍ അവനോട്,
മറ്റു ചിലപ്പോള്‍ മറ്റെന്തിനോടോക്കെയോ........
അതുകൊണ്ട് ഇതില്‍ വൈവിധ്യമുള്ള വിഷയങ്ങള്‍ എന്നൊന്നും ആരും പ്രതീക്ഷിക്കരുത്.
ഈ മുന്നറിയിപ്പ് ഉള്ളത് കൊണ്ട് ഒന്നും പറയാന്‍ വയ്യല്ലോ... അത് കൊണ്ട് ഞാനും ഇത്തിരി പൈങ്കിളിയാവട്ടെ...
നീയുള്ളതെവിടെയോ അത് മാത്രമാണ് എനിക്ക് സ്വര്‍ഗം.
എന്‍റെ പ്രണയം അത് നീ മാത്രമാണ്.
നിന്നോട് മാത്രമാണ്.
നിനക്ക് വേണ്ടി മാത്രമാണ്.
ഹായ് ശ്രീവേദ,
ReplyDeleteഒത്തിരി ഒത്തിരി ഇഷ്ടമായി എനിക്കീ കവിത. ഇതിനു സത്യസന്ധമായ പ്രണയത്തിന്റെ മധുരമുണ്ട് ! വിരഹത്തിന്റെ വേദനയുണ്ട്! ദൃഡനിശ്ചയത്തിന്റെ കരുത്തുണ്ട് !
ഇത്രയും മനോഹരമായ ഒരു കവിത എഴുതിയ താങ്കളെ കാവ്യ സമ്പുഷ്ടമായ വരികള്‍ കൊണ്ട് പ്രശംസിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെ എഴുതാന്‍ അറിയില്ല. :(
"സ്വര്‍ഗം അവിടെയാണോ???????
എനിക്കറിയില്ല.
നീയുള്ളതെവിടെയോ അത് മാത്രമാണ് എനിക്ക് സ്വര്‍ഗം" - മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു
ഇനിയും ഒരു പാട് നല്ല സൃഷ്ടികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
വായിച്ചു...
ReplyDeleteവേദ.... ഞാൻ സന്തുഷ്ടൻ ആണു. ഇതു വായിക്കാനായി ജീവിച്ചിരിക്കുന്നതു ഭാഗ്യം ആണെന്നു അറിയുന്നു.ഒരേ കാലഘട്ടത്തിൽ ജീവിക്കുക എന്ന സുഖം അനുഭൂതി എല്ലാമ്മനസ്സു നിറയെ.... നന്ദി... എന്റെ വിഹായുസ്സിൽ പറന്നുയരുന്ന മറ്റൊരു പക്ഷിക്കു.
ReplyDelete