Thursday

നാകമോഹന്റെ ചിത്രം.

എന്റെ പോസ്റ്റുകളില്‍  കൂടി ഞാന്‍ പറഞ്ഞ നാകമോഹന്‍ പക്ഷി ഇതാണ് കേട്ടോ.ഗൂഗിളില്‍ ഇതിനെ കണ്ടെങ്കിലും പോസ്റ്റിലേക്ക് വരുത്താന്‍ അറിയില്ലായിരുന്നു. അന്യയാണ്  ഈ ചിത്രത്തിന്റെ ലിങ്ക് തന്നത്.ഇപ്പൊ കണ്ടില്ലേ?ഇതിന്റെ ഓറഞ്ച് നിറത്തിലുള്ള ഒന്നും കൂടിയുണ്ട്.പിന്നെ മുഴുവന്‍ കറുപ്പും ഉണ്ട്.പക്ഷെ അത് നാകമോഹന്‍ അല്ല,എന്ന് തോന്നുന്നു.പേര് അന്വര്‍ഥമായ  രൂപം അല്ലെ?ഫോട്ടോ അപ്ലോഡ് ചെയ്തു പോസ്റ്റ്‌ ഇടാന്‍ ഇപ്പഴാണ് പഠിച്ചത്.


ഈ  ചിത്രത്തിന്  കടപ്പാട് ഗൂഗിളിനോടും, പിന്നെ അന്യയോടും.

17 comments:

  1. ആഹാ...!!ആചാര വെടി എന്റെ തന്നെ ആകട്ടെ...
    ദേ ഇതും കൂടി പിടിച്ചോ... ഓറഞ്ചു നിറത്തിലുള്ളത്...
    http://farm4.staticflickr.com/3241/2402298042_648e0c591a_z.jpg?zz=1

    ഇനി നീല നിറം..
    http://farm8.static.flickr.com/7037/6952814651_833dc383ed.jpg

    ഇനി വിവരണം
    It is called Nakamohan in Malayalam. To quote PraveenJ from KeralaBirder: A particular bird was liked by God for its good character and He decided to issue a permanent visa for the bird to immigrate to heaven. In this context, God also provided a white crown, long fairy robe with a beautiful long white tail. However, when the laurels were bestowed on him, the bird grew very arrogant and started bullying other birds. God was enraged - He cancelled the visa & rubbed charcoal on its face. Thus, the bird which reached almost the doorsteps of heaven, came to be known as Nakamohan (Nakam = Heaven, Mohan = Desire). We still consider this bird as one of the prettiest of our beings and its none other than Asian Paradise Flycatcher.

    ReplyDelete
    Replies
    1. neela nirathilullathu njan kandittilla ketto.
      koottathil bhangi veluthathinu thanne.
      oru divine look,innocence,oru pranaya bhaavam okke athinu thanne.

      Delete
  2. ഇങ്ങനെത്തെ പക്ഷിയൊക്കെ ഉണ്ടോ..അതോ ചിത്രത്തില്‍ മാത്രമോ.... വംശനാശം.... ?

    ReplyDelete
  3. കരിമ്പന്‍ നമ്മടെ നാട്ടിലൊക്കെ കാണാം, പണ്ട് എന്തിനോ വേണ്ടി തപസ്സിരുന്നപ്പോള്‍ വാലേല്‍ ചിതല് കയറി അരിച്ചെന്നോ അതിനാല്‍ ഇരട്ട വാലായെന്നോ മറ്റോ, ആ‍ാ‍ാ‍ാ

    തലയില്‍പ്പൂവ് പോലെയുള്ള ഓറഞ്ച് നിറമുള്ളതിനേം കാണാം. എല്ലാം ഒരേ ജാതിയാണോന്നറീല്ലാ ട്ടാ..

    ഇവന്‍ നല്ല രസം.
    ഗൂഗിളീന്നെട്ത്ത പോട്ടം പോസ്റ്റുമ്പോള്‍ ഗൂഗിളിനൊരു കടപ്പാട് കൊടുത്തേക്കൂ, ഒരു നിര്‍ദ്ദേശം മാത്രം, അപകടത്തില്‍ ചെന്ന് ചാടേണ്ടല്ലോ :)

    ReplyDelete
  4. ശ്രീവേദ...ഇത് Asian Paradise Flycatcher ആണ്..പറുദീസാപക്ഷി എന്നും ചില സ്ഥലങ്ങളിൽ ഇതിനെ വിളിയ്ക്കാറുണ്ട്. വെള്ള- ചെമ്പൻ നിറങ്ങളിലാണ് ഇവ നമ്മുടെ നാട്ടിൽ കാണപ്പെടുന്നത്..പൂർണ്ണമായും കറുപ്പുനിറത്തിൽ കാണപ്പെടുന്ന പക്ഷി കരിമ്പൻ കാട്ടുബുൾബുൾ (Square-tailed Black Bulbul-Hypsipetes ganeesa)ആകുവാനാണ് സാധ്യത.

    ReplyDelete
    Replies
    1. ആ അത് ശരിയാ അത് ബുള്‍ ബുള്‍ തന്നെ.ഇപ്പഴാ ആ പേര് ഓര്‍മ്മ വന്നെട്ടോ.

      Delete
  5. നോക്കട്ടെ, നാകമോഹന്റെ ഒരു അടിപൊളി ഫോട്ടോ എന്റെ ക്യാമറയില്‍ എടുത്തു നിനക്ക് അയച്ചു തരാന്‍ പറ്റുമോ എന്ന്....
    ഈയിടെയായി, പക്ഷി നിരീക്ഷനവം ഉണ്ട്........മറ്റൊരു വട്ടു....
    ബൈനോക്കുലറിലൂടെ വെറുതെ അവയെ നോക്കി ഇരിക്കുക തന്നെ, എന്ത് രസമാണെന്നോ?

    ReplyDelete
    Replies
    1. അത് ശരിയാണ് മഹേഷ്‌. പക്ഷികളെ നോക്കിയിരിക്കാന്‍ നല്ല രസമാണ്.
      അതിനു ബൈനോക്കുലര്‍ വേണമെന്നൊന്നും ഇല്ല.
      വേനലില്‍ വിരുന്നിനെത്തുന്ന ചങ്ങായിയാണോ അവന്‍????
      ആണെന്ന് തോന്നുന്നു.
      ഈ കാലത്ത് മാത്രമേ കണ്ടിട്ടുള്ളൂ.
      മഴക്കാലത്ത് ഭംഗി പോവുമോന്നു പേടിച്ച് നനയാതിരിക്കാന്‍ ഒളിച്ചിരിക്കുകയാണോ ഇനി?

      Delete
  6. പ്രിയപ്പെട്ട ശ്രീക്കുട്ടി,
    എന്ത് ഭംഗിയാ, നാകമോഹന്‍ പക്ഷിയെ കാണാന്‍ !
    ഫോട്ടോ ചോദിച്ചതു ഞാനല്ലേ?പിന്നെയെന്തേ, ഫോട്ടോ ഇട്ടപ്പോള്‍ പറഞ്ഞില്ല?:(
    പലപ്പോഴും ഞാന്‍ വന്നു നോക്കുമായിരുന്നു.
    ഈശ്വരന്‍ നല്‍കുന്ന നിറങ്ങള്‍ ...നിറഭേദങ്ങള്‍...!
    മനോഹരം, ഈ പക്ഷി....പേരുപോലെ തന്നെ!
    സ്വര്‍ഗത്തിലെ പക്ഷിയാകും!
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനൂ,
      എന്നോട് പിണങ്ങല്ലെട്ടോ.ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്തതിനു ശേഷം ഞാന്‍ നോക്കിയില്ലായിരുന്നു.സത്യായും "അനൂ ദേ കണ്ടില്ലേ " എന്നെഴുതിയതായിരുന്നു.പിന്നെങ്ങനെ ഡിലീറ്റ് ആയീന്നറിയില്ല.ഞാന്‍ നോക്കിയില്ലെന്നതാ സത്യം.അനുവിന് കാണാന്‍ വേണ്ടി തന്നെയാ പ്രധാനമായും പോസ്റ്റിയത് .അനുവിന് ഇഷ്ടപ്പെടും എന്ന് ഉറപ്പായിരുന്നു.അല്ലെങ്കിലും പക്ഷികളെ ആര്‍ക്കും ഇഷ്ടാവില്ലേ.അപ്പൊ ഇത്രേം സുന്ദരനായത്തിന്റെ കാര്യം പറയാനുണ്ടോ???????????

      Delete
  7. ആദ്യമായീ കാണുന്നു ഇവനെ ..
    പേരും .. കാണാനും ചേലുണ്ട് ..

    ReplyDelete
    Replies
    1. വല്ല്യേട്ടനും ഇഷ്ടായീലോ.
      എന്നെ പോലെ തന്നെ അല്ലെ?
      പാവം.

      Delete
  8. ഒരു പാഡ് പക്ഷികളെ സ്നേഹിക്കുന്നവര്‍ക്ക് ഇതു സന്തോഷമായിരിക്കും എന്റെ ബ്ലോഗ്‌ നോക്കുക 'cheathas4you.blogspot.com '

    ReplyDelete
  9. ആദ്യമായിട്ടാ ഇങ്ങനൊരു പക്ഷിയെ കേൾക്കുകയും കാണുകയും ചെയ്യുന്നത്...

    ReplyDelete