ദൈവത്തിന്റെ ചിരി ഏറ്റവും മനോഹരമായിരുന്നു.
ആ ചിരി ആദ്യമായി കണ്ടത്
ചുണ്ടില്‍ നേര്‍ത്ത പാലിന്റെ മാധുര്യം ഇറ്റിച്ച,
നോക്കില്‍ സ്നേഹത്തിന്റെ കടല്‍ അലയടിച്ച,
തലോടലില്‍ ഇളം ചൂടിന്റെ കൂടെ പ്രാണന്റെ ചൂടും നല്‍കിയ അമ്മയുടെ മുഖത്തായിരുന്നു.
അമ്മയെന്ന ദൈവികത,ആ ചിരിയുടെ അഴകിനെ ദൈവത്തിന്റെ ചിരി എന്ന് വിളിക്കാന്‍ ഇന്നും നിര്‍ബന്ധിക്കുന്നു.
രാത്രി നക്ഷത്രങ്ങളെ നോക്കി നിന്നാല്‍ സങ്കടവും,ദേഷ്യവും ഒക്കെ മനസ്സില്‍ നിന്നും പോവുമെന്ന് , കുഞ്ഞു നാളില്‍ എപ്പഴോ അമ്മ വഴക്ക് പറഞ്ഞതിന് ദേഷ്യപ്പെട്ടും,സങ്കടപ്പെട്ടും
പിണങ്ങി മാറി ഉമ്മറത്തെ തൂണില്‍ ചാരിയിരുന്നപ്പോള്‍
അച്ഛന്‍ ആശ്വസിപ്പിക്കാന്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു.
അപ്പോഴൊക്കെ അച്ഛന്റെ ചിരി ദൈവത്തിന്റെ ചിരിയാണ് എന്ന് വിശ്വസിച്ചിരുന്നു.
അതില്‍ പിന്നെ ദേഷ്യവും,സങ്കടവും വരുമ്പോഴും,
ആകാശത്തേക്ക് നോക്കും,നോക്കി കുറെ നേരം നില്‍ക്കും.
പ്രണയത്തിന്റെ മഴ പെയ്യിച്ച,
ആ മഴയില്‍ മഴവില്ല് തീര്‍ത്ത ,
അതില്‍ കേറി യാത്ര പോവാന്‍ കൂടെ വന്ന കൂട്ടുകാരന്‍........ .................
അവന്‍ നല്‍കിയ സ്വപ്നങ്ങളുടെ ഒരിക്കലും വാടാത്ത പനിനീര്‍ പൂക്കള്‍ കൊണ്ടൊരു കിരീടമുണ്ടാക്കി , തലയില്‍ വെച്ചപ്പോള്‍ അവന്‍ നോക്കി ചിരിച്ചു.
പിന്നീട് കണ്ട ദൈവത്തിന്റെ ചിരി അതായിരുന്നു.
പക്ഷെ ,
ദൈവത്തിന്റെ ചിരി എപ്പോഴും മനോഹരമായിരുന്നില്ല.
പലപ്പോഴും അഹങ്കാരത്തിന്റെ ആയിരുന്നു.
പ്രാണന്റെ പാതി ചേര്‍ത്തവനെ അവന്റെ കൊട്ടാരത്തിലേക്ക് കൊണ്ട് പോയപ്പോള്‍ ,
ആ വേര്‍പാടില്‍ മനം നൊന്തു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന അവളെ നോക്കി
ദൈവം ചിരിച്ചത് കണ്ടപ്പോള്‍ ആ ചിരിയുടെ വൈരൂപ്യം വെറുപ്പായും,പിന്നീട് ഭീതിയായും മനസ്സില്‍ നിറയാന്‍ തുടങ്ങി.
ഓരോ നക്ഷത്രങ്ങളുടെയും പേര് പറഞ്ഞു തന്ന,അവരുടെ കഥകള്‍ പറഞ്ഞു തന്ന,
ഒരിക്കല്‍ വീണു പോയ ജീവിതത്തില്‍ നിന്ന് വീണ്ടും എണീക്കാനും നടക്കാനും പഠിപ്പിച്ച അച്ഛനെ മറ്റൊരു നക്ഷത്രമാക്കി എനിക്ക് മുകളില്‍ നിര്‍ത്തിയപ്പോള്‍ ,
പ്രിയപ്പെട്ടവരൊക്കെ നമ്മെ വിട്ടു പോയാല്‍ നക്ഷത്രമാകുമെന്നു വിശ്വസിപ്പിച്ച് ദൈവം വീണ്ടും ചിരിച്ചു.
ഈ തവണ ആ ചിരി അവളെ കരയിച്ചു.
അവള്‍ കരഞ്ഞു.
ഉറക്കെ ഉറക്കെ.
അവളുടെ കരച്ചിലാണ് ആ ചിരിയുടെ ശബ്ദമെന്ന് തിരിച്ചറിഞ്ഞത് മുതല്‍ അവള്‍ കരയുന്നത് നിര്‍ത്തി.
പിന്നീട് ആ ചിരിയേക്കാള്‍ ഉച്ചത്തില്‍ അവള്‍ ചിരിക്കാന്‍ തുടങ്ങി .
അതുകണ്ടപ്പോള്‍ അമ്മ പറഞ്ഞു ദൈവത്തെ തോല്പ്പിച്ചവള്‍ ആണ് എന്റെ കുട്ടി എന്ന്.
അപ്പോള്‍ അഹങ്കാരം അവള്‍ക്കാണ് തോന്നിയത്.
പക്ഷെ ഇപ്പോള്‍ അവള്‍ മനസിലാക്കുന്നു.............
ദൈവമേ നീ തോല്‍ക്കുകയല്ല,അവളെ ജയിപ്പിക്കുകയാണ് ചെയ്തതെന്ന്.
നിന്റെ ചിരിയെ പോലെ മനോഹരമാക്കുകയായിരുന്നു നീ അവളുടെ ചിരിയെ.
ആകാശത്തില്‍ ഇപ്പോള്‍ കാണുന്ന നക്ഷത്രങ്ങള്‍ ഒക്കെ അവള്‍ക്കു ചിരിക്കാന്‍ നീ നല്‍കിയതാണ്.
അവിടെ അവള്‍ കാണുന്നു അവളുടെ വിജയം കണ്ടു ചിരിക്കുന്ന അച്ഛന്റെ ചിരിയെ.
അവിടെ അവള്‍ കാണുന്നു അവളുടെ കണ്ണുകള്‍ നിറയുന്നത് ഇഷ്ടമില്ലാത്ത അവളിലൂടെ ഇപ്പോഴും ജീവിക്കുന്ന അവളുടെ പ്രാണന്റെ സംതൃപ്തമായ ചിരി.
ഇപ്പോള്‍ അവള്‍ ചുറ്റിനും ഞാന്‍ കാണുന്നു ദൈവത്തിന്റെ ചിരി.
പ്രകൃതിയിലൂടെ.................
നന്മ നിറഞ്ഞ ഒരുപാട് കാര്യങ്ങളിലൂടെ..........
ഒരുപാട് മനുഷ്യരിലൂടെ...............
ദൈവമേ നിന്റെ ചിരി എന്നും മനോഹരമായത് തന്നെ.

പ്രിയ ശ്രീ.........
ReplyDeleteഎനിക്ക് നിന്നോട് പറയാന്‍ വാക്കുകള്‍ ഇല്ല.....
മുറിവേറ്റ നിന്റെ അക്ഷരങ്ങളെ നോക്കി ഒരു നിമിഷം ഞാന്‍ പകച്ചു നിന്നു... ഇപ്പോഴും ഒരു വേദന എന്നെ പുണര്‍ന്നു തന്നെ നില്‍ക്കുന്നു...
മാനത്തെ നക്ഷത്രങ്ങളെ നോക്കി നിന്നാല്‍ സങ്കടങ്ങള്‍ മാഞ്ഞു പോകുമെങ്കില്‍, നീ അത് തന്നെ ചെയ്യുക...
എല്ലാം താങ്ങാന്‍ നിനക്ക് കരുത്തുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...
നീ ഇനിയും ചിരിക്കുക, നിന്റെ ചിരി കാണാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്...
നിന്റെ ചിരി കാണാന്‍ ഞങ്ങളൊക്കെ ഉണ്ടാകും, കൂടെ നക്ഷത്ര കൂട്ടങ്ങള്‍ക്കിടയില്‍ തിളങ്ങുന്ന രണ്ടു നക്ഷത്രമായി അവനും പിന്നെ നിന്റെ അച്ഛനും....
നിന്റെ വേദനകള്‍ മാറുന്ന ഒരു നല്ല ദിവസം ദൈവം നിനക്ക് തീര്‍ച്ചയായും തരും....
സ്വപ്നങ്ങള്‍ക്ക് മുറിവേറ്റെങ്കിലും ഹൃദയം പിടയുന്നു എങ്കിലും നീ കാത്തിരിക്കുക, ദൈവം നിനക്കായി മാറ്റി വെച്ച നല്ല നാളെകള്‍ക്കായി.....
പ്രാര്‍ഥനകളോടെ............
നല്ല വാക്കുകള്‍ക്കു നന്ദി.
Deleteകാത്തിരിക്കുകയാണ് ഞാന്‍ ആ ദിവസത്തിനായി................
അന്ന് ............ഇല്ല ........അത് പോട്ടെ.അല്ലെ?
ഹൃദയം നിറഞ്ഞ ചിരിയുമായി കാണുന്ന നമ്മുടെ ഓരോ സുഹൃത്തുക്കളും ദൈവത്തിന്റെ ചിരിയാണ്,,വളരെ മോനോഹാരം ശ്രീ വേദ,,
ReplyDeleteആകാശത്തില്ലേ നക്ഷത്രേ തിളക്കത്തിലും ദൈവത്തിന്‍ ചിരിയുടെ മനോഹാരിത കണ്ട ഭാവനക്ക് ഭാവുകങ്ങള്‍
ദൈവത്തിന്റെ ചിരി പിന്നെയും ഞാന്‍ കണ്ടിട്ടുണ്ട് ജാസ്മിന്‍.
Deleteഇതാ ഇപ്പോള്‍ നിങ്ങളിലൂടെ ഒക്കെയും കൂടി കാണുന്നു.
പ്രിയപ്പെട്ട ശ്രീക്കുട്ടി,
ReplyDeleteജീവിതം അവസാനിച്ചു എന്ന തോന്നലില്‍,
ഏകാന്തതയുടെ തുരുത്തില്‍ അലയേണ്ടി വരുമ്പോള്‍,
മനസ്സില്‍ സങ്കടവും ദേഷ്യവും വെറുപ്പും എല്ലാം നിറയും!
നമ്മള്‍ അറിയാതെ പോകുന്നൊരു സത്യമുണ്ട്....!
നമ്മളറിയാതെ എപ്പോഴും നമ്മെ താങ്ങി നടത്തുന്ന ആ സ്നേഹം...,കരുതല്‍....കരുണ..!
അത് ഈശ്വരന്റെയാണ്!
പുല്‍നാമ്പിലും, പൂക്കളിലും ,പുഴയിലും, നാകമോഹന്‍പക്ഷിയും തെളിയിക്കുന്ന ഒരു സത്യം- ആ അദൃശ്യ സാന്നിധ്യം!
ആവില്ല എന്നാകുമ്പോള്‍, ആ പാദാരവിന്ദങ്ങളില്‍ സ്വന്തം ജീവിതം സമര്‍പ്പിക്കു.
മഞ്ഞും മഴയും വെയിലും നല്‍കുന്ന ജഗദീശ്വരന്റെ ചിരി എത്ര മനോഹരം എന്ന് തിരിച്ചറിഞ്ഞ ശ്രീക്കുട്ടി, ഇനി ജീവിക്കാനുള്ള ഊര്‍ജം അങ്ങ് ദൂരേന്നു ഒഴുകി വരും!
മനസ്സില്‍ സ്നേഹവും നന്മയും നിറയെ ഉള്ള,ശ്രീക്കുട്ടി, മനോഹരമായൊരു ഈ വരികള്‍ക്ക് അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
അനൂ,
Deleteനന്ദി അനൂ ഈ സ്നേഹത്തിന്.
മനസ് നിറയുന്ന ഈ വാക്കുകള്‍ക്ക്.
എന്നെ വല്ലാതെ സ്പര്‍ശിക്കുന്നു ഈ സ്നേഹം.
കാലം മുന്നിലൂടെ കടന്നു പൊകുമ്പൊള്‍
ReplyDeleteമനസ്സ് അതിലൂടെ ഒഴുകുമ്പൊള്‍ ..
നമ്മുടെ ഇഷ്ടങ്ങളും , കാഴ്ചകളും
വ്യത്യസ്ഥമായി കൊണ്ടിരിക്കും ..
ഇന്ന് നമ്മുക്ക് പ്രീയമായവ നാളെ
കയ്പ്പിന്റെ ഒരു കൂട് നല്‍കും ..
അമ്മ , പുണ്യം തന്നെ , ആ വാക്കും ..
അന്നുമിന്നും അമ്മ ദൈവത്തിന് തുല്യവും ..
കുറുമ്പിന്റെ വേലിയേറ്റങ്ങളില്‍ നമ്മളില്‍
ഒരു കുഞ്ഞു പ്രഹരമായീ മാതാപിതാക്കള്‍
നിറയുമ്പൊള്‍ നമ്മുക്ക് ദൈവികമായീ തോന്നുക
നമ്മളെ അറിയുന്ന കൂട്ടിനേയാവാം .. ബാല്യം
കൗമാരം , യൗവനം ഇവയോക്കെ പല സ്ഥാനങ്ങള്‍
മനസ്സില്‍ ചേക്കെറുന്ന നിമിഷങ്ങളാണ്..
ആ തലങ്ങളൊക്കെയും വരികളില്‍ പകര്‍ന്നിട്ടുണ്ട് ശ്രീവേദ ..
സത്യവുമാണ് .. ദൈവത്തിന്റെ നാം കാണുന്നത് അതാത്
കാലങ്ങളില്‍ നമ്മളിലേക്ക് ഇറങ്ങുന്നവരിലാകും ..
എന്നാല്‍ സ്ഥായിയായ് അതില്‍ നില കൊള്ളുന്നവരുണ്ട്
അതു പക്ഷെ നാം അറിയാതെ പൊകുന്നുവെന്ന് മാത്രം ..
അകലേ നക്ഷത്രങ്ങളിലായീ പരിണമിച്ചവര്‍
അന്നില്‍ ഒരു പുഞ്ചിരി കൊണ്ട് നമ്മളില്‍ ലോകം നല്‍കിയവര്‍
ദൈവം എത്രയോ വലിയവനാണ് നിനക്ക് ചിരിക്കാന്‍
പ്രകൃതിയേ പൊലും ഒരുക്കി നിര്‍ത്തിയിരിക്കുന്നു .
നേരത്ത മന്ദഹാസം പൊഴിച്ചവന്‍ കൂടെയുണ്ട്
അവനിരിക്കുന്ന ഹൃദയങ്ങളും , അതു പകര്‍ത്തുന്ന
അധരങ്ങളും മനസ്സും .. എന്നും എപ്പൊഴും ..
ഈ വാക്കുകള്‍ക്ക് മറുപടിയായി നല്‍കാന്‍ എനിക്കറിയുന്നില്ല.
Deleteഎനിക്ക് വേണ്ടി പ്രാര്തിക്കുവാന്‍ ഈ വല്യേട്ടന്‍ കൂടി ഉണ്ടെന്നിപ്പോള്‍ വിശ്വസിക്കുന്നു.
എനിക്ക് അനിയനെ ഉള്ളൂ.
ഏട്ടനില്ല.
അവനു ഞാന്‍ പലപ്പോഴും ഏട്ടന്‍ ആവാന്‍ ശ്രമിക്കാറുണ്ട്.
ഇനിയിപ്പോ എനിക്കൊരു റോള് മോഡല്‍ ഉണ്ടല്ലോ അല്ലെ?
പലപ്പോഴും ചെറിയ വരികളില്‍ വിസ്മയം തീര്‍ക്കുന്നുണ്ട് ശ്രീവേദ.
ReplyDeleteഅമ്മയിലും അച്ഛനിലും ദൈവത്തിന്‍റെ കണ്ട ദൈവത്തിന്‍റെ ചിരിയിലേക്കെത്തിച്ച വരികള്‍ക്ക് എന്ത് ഭംഗി.
മാത്രമല്ല , തുടര്‍ന്നുള്ള എഴുത്തും.
നല്ല വാക്കുകള്‍ എന്ന് പറഞ്ഞതില്‍ സന്തോഷം കേട്ടോ.
Deleteഇങ്ങനെ എന്തിലും നന്മ കാണാന്‍ കഴിയുന്ന ഒരു മനസുണ്ടാകുക എന്നത് ഒരു വലിയ ദൈവാനുഗ്രഹമാണ് .
അത് മാഷിനു ഉണ്ട് കേട്ടോ.
ഇയ്യാള്‍ക്ക് തരാന്‍ എന്റെ കയ്യിലും ഒരു ചെറു ചിരി മാത്രം...
ReplyDeleteചിരി ചിന്തകള്‍ നന്നായി...
ഞാനും മുന്‍പ് ഒരു ചിരി ചിന്തകള്‍ എഴുതിയിരുന്നു...
അത് വേ ഇത് റെ......
സുഹൃത്തെ... നന്മകള്‍ നേരുന്നു...
നേര്‍ന്ന നന്മകള്‍ക്ക് നന്ദി.
Deleteഒരു ചിരി മറ്റുള്ളവരെയും ചിരിപ്പിക്കുമെങ്കില്‍ അതിനെക്കാള്‍ സന്തോഷം മറ്റെന്തുണ്ടല്ലേ????
താങ്ങള്‍ എഴുതിയ ചിരിചിന്തകള്‍ ഇതുവരെ വായിച്ചില്ല.സമയം കിട്ടുന്നില്ല എന്നതാ പ്രധാന കാരണം.
വായിക്കാം കേട്ടോ.
ദൈവത്തിന്റെ ചിരി മനോഹരമാണെന്ന് തിരിച്ചറിഞ്ഞല്ലോ നന്നായി...
ReplyDeleteമനസിനെ നൊമ്പരപെടുതുന്ന ഓര്‍മ്മകള്‍ കാലം മായ്ച്ചു കളയട്ടെ...
കുറെ ദൂരം ഇനിയും നടക്കാന്‍ ബാകിയില്ലേ.....കുറെ നടന്നു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍...ഇതെല്ലാം ഓര്‍ത്തെടുക്കുമ്പോള്‍ , ചിരിക്കുവാന്‍ കഴിയട്ടെ ! എല്ലാ ഭാവുകങ്ങളും
ദൈവത്തിന്റെ ചിരി മനോഹരമാണ്.
Deleteനിങ്ങളുടെ വാക്കുകളും അങ്ങനെ തന്നെ.
ഓര്‍മ്മകളെ കാലം കൊണ്ട് പോകല്ലേ എന്നാ എന്റെ പ്രാര്‍ത്ഥന.
ഓര്‍മ്മകള്‍ ആണ് എന്നെ ഇപ്പോള്‍ മുന്നോട്ടു നടത്തിക്കുന്നത്.
പോകാന്‍ ഇനിയുമേറെ ഉണ്ടെന്ന സത്യം മനസിലാക്കുന്നത് ആ ഒരു ധൈര്യത്തില്‍ മാത്രമാണ്.
ചിരിക്കാന്‍ ഏറെയുണ്ട് ഓര്‍മ്മകള്‍.............
സ്നേഹം നിറഞ്ഞ വാക്കുകള്‍ക്കു നന്ദി.
ശ്രീവേദ അവസാനം പറഞ്ഞതാണ് ശരി ദൈവത്തിന്റെ ചിരി എന്നും മനോഹരമായത് തന്നെ...ദൈവം നമ്മുടെ ഇടയില്‍ തന്നെയുണ്ട്..പല സന്ദര്‍ഭങ്ങളില്‍ പലരിലൂടെയും ദൈവം നമ്മളില്‍ എത്തും ! ജീവിതത്തില്‍ ഉണ്ടായ എല്ലാ പ്രശ്നങ്ങളും അതിജീവിച്ചു നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...
ReplyDeleteജീവിതം അതിനെ എല്ലാ നന്മാകളിലൂടെയും പോയിക്കൊണ്ടിരിക്കുന്നു ദുബായിക്കാരാ................
Deleteനിക്കാഹ് കഴിഞ്ഞത് ഈയിടെ ആണല്ലേ?
ബീടര്‍ക്ക് സുഖല്ലേ?
നല്ല ജീവിതത്തിനുള്ള ഹൃദയം നിറഞ്ഞ ,സ്നേഹം നിറഞ്ഞ ആശംസകള്‍.... ട്ടോ.
ഇപ്പൊ ഒന്നും പറയുന്നില്ല, പിന്നെപ്പോഴെങ്കിലുമാകാം...
ReplyDeleteകൂട്ടുകാരാ...............
Deleteഇന്നലെ ഒരു ദിവസം കൊണ്ട് ഈ പതിമൂന്നു പോസ്റ്റുകള്‍ക്കും കമന്റ് ഇട്ടതില്‍ വളരെ അധികം സന്തോഷം.
ഒപ്പം നന്ദിയും .
പറയൂ പറയാനുള്ളത്.
ഒരു ബ്ലോഗ് തുടങ്ങിയത് ഇതുപോലെ കമന്റുകളും ഫോല്ലോവേര്സും ഒന്നും വേണമെന്നാഗ്രഹിചിട്ടല്ല.
മറ്റൊരു ബ്ലോഗിന്റെ ഓര്‍മ്മയ്ക്കായി മാത്രം.
ബ്ലോഗിങ്ങ് ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍ക്ക് വേണ്ടി മാത്രം.
ഞാൻ പറഞ്ഞല്ലോ കൂട്ട്കാരീ..., വളരെ ആവേശത്തോടെവായിച്ചു തുടങ്ങിയ ബ്ലോഗാണിത്, വേറൊന്നും കൊണ്ടല്ല പ്രമേയം പ്രണയം ആയതുകൊണ്ടു തന്നെ. പക്ഷേ അവസാനത്തെ ബ്ലോഗുകൾ വല്ലത്ത ഒരു മാനസികാവസ്ഥ ആണ് എന്നിൽ ഉണ്ടാക്കിയതു. അതുകൊണ്ടാ ഒന്നും പറയണില്ല എന്നു പറഞ്ഞതു. ഒരിക്കൽ ഇതു പോലെ വേറൊരു കൂട്ടുകാരന്റെ ബ്ലോഗ് വായിക്കാനിടയായി, അതിൽ പക്ഷേ പ്രമേയം തമാശ ആയിരുന്നു, പെട്ടെന്നൊരു ദിവസം അയാളുടെ വേറൊരു കഥ വായിച്ചപ്പോൾ മനസ്സിനു വല്ലാത്ത സങ്കടമായി, അതിനെപറ്റി അവനോട് (അവനെന്ന് വിളിക്കുന്നതു ഇപ്പോ അവനെന്റെ നല്ല സുഹ്യത്താണ്)ചോദിച്ചപ്പോ, അങ്ങനൊരു സംഭവം അവൻ ആ കഥയ്ക്ക് വേണ്ടി ഭാവനയിൽ ഉണ്ടാക്കിയതാണെന്ന് പറഞ്ഞു, പിന്നെ അതിനെപറ്റി ഞനൊന്നും ചോദിച്ചില്ല. ഇപ്പോഴും അറിയില്ല അതൊരു വെറും കഥ മാത്രമാണോ എന്ന്, അങ്ങനെ ആയിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
Deleteഅതുപോലെ ശ്രീ യുടേതും വെറും ഭാവനയിലെ അക്ഷരങ്ങൾ മാത്ര മായിരിക്കണമേ എന്നാണ് ആഗ്രഹവും പ്രാർത്ഥനയും...