Friday

കണ്ണീരിന്റെ സ്വപ്‌നങ്ങള്‍..................

ദേവലോകത്തെ നന്ദനം പോലൊരു പൂന്തോട്ടം.
ഭൂമിയില്‍ കാണാത്ത പുഷ്പങ്ങളാല്‍ നിറഞ്ഞത്‌...
അങ്ങനെയൊന്നു ഇന്നലെ സ്വപ്നം കണ്ടു.
ഇതുവരെ കണ്ടിട്ടില്ലാത്ത ദേവദാരു പൂക്കളെ ആ കൂട്ടത്തില്‍ കുറെ കണ്ടു.
ഒരു നല്ല സ്വപ്നം.

ജനലിനപ്പുറം മഴയുടെ ശബ്ദം.
വാതിലില്‍ മുട്ടിവിളിക്കുന്നു.
മഴ പെയ്യുന്നു.
വേനലിലെ ആദ്യ മഴയെന്നു തോന്നുന്നു.
ഒരു തേങ്ങല്‍ എവിടെയോ ഉടക്കി നില്‍ക്കുന്നു.
പുറത്തേക്കു വരാന്‍ മടിച്ചിട്ടോ?????????????
അതോ കണ്ണീരായി വരുമ്പോള്‍ തുടച്ചു  മാറ്റാന്‍  ആ ഇളം ചൂടുള്ള വിരലുകള്‍ അരികില്‍ ഇല്ലാത്തതുകൊണ്ടോ??????????
അറിയില്ല.

നിന്റെ കിടക്കയില്‍ ഇന്നലെ നിറയെ അപ്പൂപ്പന്‍ താടികള്‍ വീണു കിടപ്പുണ്ടായിരുന്നു.
കുങ്കുമ പൂക്കള്‍ സുഖമുള്ള തലയിണകളും.
നിന്നോട് കലപില കൂട്ടാന്‍  ഓലെഞ്ഞാലികളും മുളം തത്തകളും അതിനു ചുറ്റും ഇരുന്നിരുന്നു.
തേക്കിന്റെ ഇലക്കുമ്പിളില്‍  നിറയെ മുല്ലമൊട്ടുകളുമായി അപ്പുറത്തെ വീട്ടിലെ അമ്മിണിക്കുട്ടി വന്നപ്പോള്‍  ആരും കാണാതെ നീ തന്ന ഉമ്മയുടെ സുഖത്തില്‍,അതിന്റെ ആലസ്യത്തില്‍ ഞാന്‍ ഇരിക്കുകയായിരുന്നു.
"എന്തെ മണിക്കുട്ട്യേച്ചി ഇങ്ങനെ ഇരിക്കണേ"ന്നു ചോദിച്ചപ്പോ,
എന്നെ കെട്ടിപ്പിടിക്കാനായി എത്തിയ ചന്ദന സുഗന്ധമുള്ള കാറ്റായ  നിന്റെ കൈകളില്‍ നിന്നും ഞാന്‍ നാണത്തോടെ ഒഴിഞ്ഞു മാറി.
മൈലാഞ്ചിയിട്ട എന്റെ കൈകള്‍ എത്തിപ്പിടിക്കാന്‍  നീ ശ്രമിച്ചപ്പോള്‍ ഞാന്‍  ഓടിയകന്നു.
വാഴ നാരില്‍ കെട്ടിയ മുല്ല മൊട്ടുകള്‍  അറ്റം വരെ  പിന്നിയിട്ടിരിക്കുന്ന എന്റെ തലമുടിയില്‍ വെച്ച്  കാണാന്‍ നിനക്കൊരുപാടിഷ്ടമാണെന്ന് ഒരിക്കല്‍ നീ പറഞ്ഞതില്‍ പിന്നെ ഞാന്‍ എന്നും അങ്ങനെയേ വെക്കുമായിരുന്നുള്ളൂ.

ഒരിക്കല്‍ ബാലഗോപാലനെ തൊഴാന്‍ ചുവന്ന കരയുള്ള സെറ്റ് മുണ്ട് ആദ്യമായി  ഉടുത്ത് പോയപ്പോള്‍  അപ്പോള്‍ പൊട്ടി വിരിഞ്ഞത് പോലെ നീ...................
അന്നത്തെ നിന്റെ കണ്ണുകളില്‍ ഉണ്ടായിരുന്ന കൌതുകം ഇതാ എനിക്കിപ്പോഴും കാണാം.
മുറ്റത്തെ ചെന്തെങ്ങിന്റെ താഴെ എന്റെ ഇഷ്ടത്തിന് ഞാന്‍ നിറയെ കനകാംബരം വെച്ച് പിടിപ്പിച്ചിരുന്നതില്‍ ഇപ്പൊ ഇടതിങ്ങി പൂക്കള്‍ വിരിഞ്ഞിരിക്കുന്നു.
യശോധയും,പൂവാലിയും നിന്നെ കാണാതെ വിഷമിക്കുന്നത് നീ കാണുന്നില്ലേ?

രാവിലെ മുറ്റത്തെ തുളസിത്തറയിലെ  കൃഷ്ണ തുളസിക്ക് നനയ്ക്കുമ്പോള്‍  ഒരു നാകമോഹന്‍ പക്ഷി നീണ്ട വാലൊതുക്കി  എന്നെ എത്തി നോക്കും.
ചിലപ്പോള്‍ ഞാന്‍ അകത്തേക്ക് ഓടിപ്പോയി  ജനലിലൂടെ പുറത്തേക്കു ഒളിച്ചു നോക്കും.
അപ്പോഴും അവിടെയിരുന്നു എത്തി നോക്കുന്നത് കാണാം.
നിന്റെ സ്നേഹം, ഇഷ്ടം ഒക്കെ എത്ര ആത്മാര്‍ത്ഥമാണ്,സത്യസന്ധമാണ്‌!!!!!!!!!!!!!!!!!!!!!!
ഞാനറിയുന്നു.
അതല്ലേ ആ നാകമോഹന്‍ വീണ്ടും വീണ്ടും എന്നെ തേടി വരുന്നത്???????????

വിരഹം എത്ര കഠിനമാണ്!!!!!!!

അറിഞ്ഞോ ഞാന്‍ നട്ട വെണ്ടയും,വഴുതിനയും,പാവലും,അച്ചിങ്ങയും,ഒക്കെ കായ്ച്ചു.
വറുക്കുവാനുള്ള ചക്ക മൂത്തു.
കാളനുള്ള മാമ്പഴം ആയിത്തുടങ്ങി.
കണിയ്ക്കുള്ള വെള്ളരി ആവാറായി.
മുറ്റത്തെ കൊന്നത്തൈ  ആദ്യായി പൂവിട്ടു.
ഒരു കുഞ്ഞു കുല കൊന്നപ്പൂവ്.
നിനക്ക് മുന്നില്‍ കൊണ്ട് വെച്ചത് നീ കണ്ടില്ലേ?
വിഷുവിങ്ങ് എത്തിയാല്‍ മതി.
ഈ തവണ നിനക്കുള്ള കണി ഒന്നൂടെ ഭംഗിയുള്ളതാവും കേട്ടോ.

എനിക്കുള്ള കൈനീട്ടം എന്താണ് ????????
മറ്റൊന്നും  വേണ്ട എനിക്ക് ,
എന്റെ നേരെ ആ കയ്യൊന്നു നീട്ടിയാല്‍ മതി.
നിന്റെ കൈ പിടിച്ച് ,നീ നടക്കുന്ന വഴിയിലൂടെ നിന്റെ കാല്‍പാദം പതിഞ്ഞതില്‍
എന്റെ കാല്‍പാദം ചേര്‍ത്ത്.................
നിന്റെ നിഴലായി ഒരു യാത്ര.
എന്റെ സ്വപ്നം.
എന്റെ മോക്ഷം.


കൊണ്ടുപോവാമോ???????????????
എന്നെ നിന്റെ ലോകത്തേക്ക്???????????????????




25 comments:

  1. ആദ്യ കമന്റെന്റെ വക. ബാക്കി പിറകേ

    ReplyDelete
  2. എനിക്കിപ്പോ പ്രേമിക്കണം :(
    നല്ല പോസ്റ്റ്

    ReplyDelete
  3. athu kollaalo kannaa.
    ingane pettennokke premikkan pattuo????????????
    ivide njan shreekkuttane chilappo kannannnu vilikkum.avanu valya ishtaa angane vilikkanathu.
    aadyathe commentinu nandi.

    ReplyDelete
  4. പ്രണയമഴപൊഴിയുന്ന ഈ ബ്ലോഗില്‍ വന്നുപോകുമ്പോള്‍ അറിയാതെ ഓര്‍ത്തുപോകുന്നു പഴയ പ്രണയകാലം...താങ്ക്സ്

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ വളരെ രസകരമായ ഒന്നല്ലേ.
      സന്തോഷങ്ങളും സങ്കടങ്ങളും ഒരു മാലയില്‍ കൊരുത്ത ഒരു വലിയ മാല.
      ഒരിക്കലും വാടാത്ത ഒന്ന്.
      ഇഷ്ടം പോലെ അണിയാവുന്ന ഒന്ന്.
      പ്രണയത്തിന്റെ പൂക്കള്‍ കൊണ്ട് കെട്ടിയതാണെങ്കില്‍ പറയുകയേ വേണ്ട.
      സുഗന്ധം കൂടും,ഒപ്പം നിറവും,ഭംഗിയും.

      Delete
  5. ഒരുക്കി വെച്ച് കാത്തിരിക്കുന്ന എന്റെ കള്ളകാമുകിക്ക് ആശംസകള്‍, വളരെ നന്നായിട്ടുണ്ട്
    മനോഹരം,,പ്രണയത്തിന്റെയും വിരഹത്തിന്റെയും ഓര്‍മകള്‍ മനസ്സില്‍ മിന്നി മായിപിച്ചു..

    ReplyDelete
    Replies
    1. കാമുകിയാണ്.ഞാന്‍.
      നിത്യ കാമുകി.
      എന്റെ പ്രണയത്തിനെന്നും യൌവ്വനമാണ്.
      നിരയൌവ്വനം.

      Delete
  6. പതിവുപോലെ ഹൃദ്യം , മനോഹരം ശ്രീവേദ.
    ഇഷ്ടപ്പെട്ട ആളോടുള്ള ഈ അക്ഷര സല്ലാപം. ഒത്തിരി നന്നാവുന്നുണ്ട് .
    ആശംസകള്‍

    ReplyDelete
    Replies
    1. സല്ലപിക്കാന്‍ ഈ അക്ഷരങ്ങളെ കൂട്ടുള്ളൂ.
      പ്രിയപ്പെട്ടവന്‍ അത് കേട്ടെ പറ്റൂ.

      Delete
  7. ഇത്തവണയും നന്നായി എഴുതി..
    വിഷുവിനുള്ള വരവേല്‍പ്പോ? അതോ അവനുള്ള കാത്തിരിപ്പോ?
    രണ്ടും ഇഴ പിരിഞ്ഞിര്‍ക്കുന്നു..
    നാകമോഹന്‍ എല്ലാ പോസ്റ്റുകളിലെയും പോലെ ഇത്തവണയും മോഹിപ്പിക്കുന്നു

    വിഷു ആശംസകള്‍ !

    ReplyDelete
  8. ഇത്തവണയും നന്നായി എഴുതി.
    വിഷുവിനുള്ള വരവേല്‍പ്പോ? അതോ അവനുള്ള കാത്തിരിപ്പോ?
    രണ്ടും ഇഴ പിരിഞ്ഞിര്‍ക്കുന്നു.
    നാകമോഹന്‍ എല്ലാ പോസ്റ്റുകളിലെയും പോലെ ഇത്തവണയും മോഹിപ്പിക്കുന്നു

    വിഷു ആശംസകള്‍ !

    ReplyDelete
    Replies
    1. നാകമോഹനെ ഇനി ആവ്ര്തിക്കെന്നു കരുതുമ്പോള്‍ ഒക്കെ എന്റെ മുന്നിലെക്കൊടിയെതും.
      അപ്പൊ പിന്നെ ഞാന്‍ എന്ത് ചെയ്യും.
      വിശുവിനല്ല എന്റെ കാത്തിരുപ്പ് ഓണത്തിനാണ്.
      കാത്തിരുപ്പുകള്‍ക്ക് നീളം കൂടുന്നതാണ് എനിക്കിഷ്ടം.
      ആശംസകള്‍ കൊന്നപ്പൂവോളം ഭംഗിയായി നേരുന്നു.

      Delete
  9. പ്രിയ ശ്രീ,
    അതൊരു അടിപൊളി സ്വപ്നമാണല്ലോ.... ഭൂമിയിലില്ലാത്ത പൂക്കളും ദേവദാരു പൂക്കളും ഒക്കെ മനസ്സില്‍ കടന്നു വന്ന ആ സ്വപ്നം....അതിനും വേണം ഒരു ഭാഗ്യം :-)

    "ജനലിനപ്പുറം മഴയുടെ ശബ്ദം.
    വാതിലില്‍ മുട്ടിവിളിക്കുന്നു.
    മഴ പെയ്യുന്നു.
    വേനലിലെ ആദ്യ മഴയെന്നു തോന്നുന്നു"
    മഴയെ കുറിച്ച് പറഞ്ഞ ഈ വരികള്‍ ഏറെ ഇഷ്ടായി....
    വേനല്‍ മഴ വന്നു വാതിലില്‍ മുട്ടി നിന്നെ വിളിക്കുന്നു എന്ന ഭാവനയ്ക്ക്....

    ഒരു തവണ രക്ഷപെട്ടു എന്ന് കരുതി, ചന്ദന സുഗന്ധിയായ കാറ്റിന്റെ കരങ്ങളില്‍ നിന്നും എപ്പോഴും രക്ഷപെടണം എന്നില്ല കേട്ടോ.... മൈലാഞ്ചിയിട്ട കൈകളിലെ കുപ്പിവളകള്‍ കുസൃതിക്കാരനായ ഒരുകാറ്റ് വന്നുടച്ചേക്കാം....

    വാഴ നാരില്‍ കെട്ടിയ മുല്ല മൊട്ടുകളുമായി ഒരു നാകമോഹന്‍ പക്ഷി പറന്ന് നിന്നരികില്‍ വന്നേക്കാം.....
    നീ നട്ട കനകാംബരവും വെണ്ടയും വഴുതിനയും പാവലും, പിന്നെ ആ കൊന്നപ്പൂവും ഒക്കെ കാണാന്‍ അല്ലെ ആ നാകമോഹന്‍ പക്ഷി ഒളിഞ്ഞു വന്നിരിക്കുന്നത്.....അതെ....അവന്‍ കടക്കണ്ണാല്‍ നോക്കുന്നതും നിന്നെ തന്നെ അല്ലെ...?

    നല്ലൊരു കണിയൊരുക്കി കാത്തിരിക്കൂ.....
    അന്നും ആ നാകമോഹന്‍ പക്ഷി വരാതിരിക്കില്ല....

    ReplyDelete
    Replies
    1. ഇതിനേക്കാള്‍ അടിപൊളി സ്വപ്‌നങ്ങള്‍ സ്ടോക്കില്‍ ഉണ്ട്.
      സമയം വരുമ്പോള്‍ പറയാം.
      മഴ മുട്ടി വിളിച്ചത് സത്യാ.
      വാതിലില്‍ അതിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു.

      Delete
  10. എന്നെ കൊണ്ട് പ്രണയിപ്പിച്ചേ അടങ്ങൂ... എന്നുണ്ടോ...

    ReplyDelete
    Replies
    1. അപ്പൊ പ്രണയിചെയില്ലേ ഇതുവരെ??????????
      കഷ്ടം എന്നെ പറയാനുള്ളൂ.

      Delete
  11. ശ്രീകുട്ടി .. നോവിച്ചേട്ടൊ .. ഒരുപാട് ..
    എന്തേ മനസ്സിങ്ങനെ .. അവനില്‍ തന്നെ കൊരുത്ത് ..?
    ഇത്ര വൈകാരികമായ ബന്ധമായിരുന്നതു കൊണ്ടാകുമോ
    ദൈവത്തിന് അസൂയ തൊന്നിയത് ?
    ആവോ അറിവതില്ല .. എങ്കിലും ദൈവം അതു ചെയ്യരുതായിരുന്നു ..
    അടച്ചിട്ട ജനാലക്കപ്പുറം അവന്റെ മഴ വന്നു മുട്ടി വിളിക്കുന്നു ..
    അവന്റെ തണുത്ത സ്പര്‍ശം അറിയുവാന്‍ ഒന്നരുക് ചേര്‍ന്ന്
    നിന്നു നോക്കൂ .. അറിയാം വിടവിലൂടെ അവന്റെ കുളിര്‍ ..
    വിരഹത്തിന്റെ വേവില്‍ മഴ കൂടി പിന്നാമ്പുറത്ത് വന്നാല്‍
    എന്തു ചെയ്യും .. വെറുതെ മിഴി നിറയും സത്യം ..
    പൂമുറ്റത്ത് ഒഴുകുന്ന മഴക്കൊപ്പൊം അതും അലിഞ്ഞില്ലാതാവട്ടെ
    ആരും കാണാതെ നമ്മുടെ ദുഖം അലിഞ്ഞ് അലിഞ്ഞ് ..
    അല്ലെങ്കില്‍ ഒന്നിറങ്ങി നില്‍ക്കു മഴ പൊലെ അവന്റെ കരങ്ങള്‍
    നിന്നിലേ കണ്ണുനീരിനേ തുടച്ചു മാറ്റും ...
    അവന് സ്വപ്നം കാണാന്‍ , സുഖമായി ഉറങ്ങുവാന്‍
    നിന്റെ ഓര്‍മകള്‍ മാത്രമല്ല .. നോക്കൂ .. പ്രകൃതി പൊലും
    അവനില്‍ നിറഞ്ഞു നില്‍ക്കുന്നു നിന്നിലൂടെ !
    അവന്റെ ഇഷ്ടങ്ങള്‍ സത്യത്തില്‍ ഇത്രയേറെ
    ശ്രദ്ധിക്കാന്‍ തുടങ്ങിയത് , അതു പാലിക്കുവാന്‍ തുടങ്ങിയത്
    അവനില്ലാതയപ്പൊള്‍ മുതലാകാം .. അല്ലെ .. അതങ്ങനെയാവണം ..
    എത്ര സുന്ദരമായാണ് അവനിപ്പൊഴും നിന്നില്‍ നാണം നിറക്കുന്നത് ..
    ഇതിനപ്പുറം ഒരു പ്രണയത്തിനെന്തിന് ആഴം !
    മനസ്സ് മുഴുവനും അവനാകുമ്പൊള്‍ അവന്‍-
    കാണാതിരിക്കുവതെങ്ങനെ , ആത്മാവിനെ നാകമോഹന്‍ പക്ഷിയിലേറ്റി
    അവനെന്നും അരിക്കത്തണയും തീര്‍ച്ച ..
    എല്ലാം അവന്‍ കാണുന്നുണ്ട് ..
    അവന്‍ കാണാതെ നിന്റെ മുന്നില്‍ ഒന്നും
    പൂക്കുന്നില്ല , തളിര്‍ക്കുന്നില്ല ..
    നിന്റെ കണ്ണുകള്‍ , നിന്റെ മനസ്സ്
    അവന്റെ സങ്കേതമാണ് .. നീ കൊതിക്കുന്നത്
    ഒരു കൈനീട്ടമെങ്കില്‍ , അവന്‍ നിന്റെ സ്പന്ധിക്കും
    മനസ്സിലാണ് കുടിയിരിക്കുന്നത് ..
    അവന്റെ ലോകം ഇന്നു വര്‍ണ്ണാഭമാകുന്നത്
    നീ തീര്‍ക്കുന്ന ഈ ലോകത്തിലൂടെയാണ് ..
    എന്നുമെന്നും അവനായീ കരുതുന്ന ഹൃദയം
    തുടിച്ച് കൊണ്ടിരിക്കണം .. സ്നേഹത്തൊടെ ..

    ReplyDelete
    Replies
    1. ഈ ഹൃദയം അതിനു വേണ്ടി മാത്രം.
      അല്ല മാഷേ ഒന്ന് ചോദിക്കട്ടെ?
      ഇങ്ങനെ അനര്‍ഗള നിര്‍ഗളമായി എങ്ങനെ വരുന്നൂ വാക്കുകള്‍ ????????????
      എന്നെ വല്ലാതെ അതിശയിപ്പിക്കുന്നൂട്ടോ.

      Delete
    2. അല്ല ഇപ്പൊള്‍ മാഷായോ ??
      ഇതു റിപ്ലേ കൊടുക്കണ്ട ശ്രീ കേട്ടൊ ..

      Delete
    3. athey ee vadakkottu varum thorum sarvasaadhaaranamaanu ee maashe vili.ithu ee naattukaarkku pradhanamaanu.vallyettante naadeviaa???thekkaano?peril sabari kandathukond chodichotte?shabarimalakkaduthaano?ayyapaaswamiyano ishtadaivam?
      ഇതു റിപ്ലേ കൊടുക്കണ്ട ശ്രീ കേട്ടൊ ..ithenthaannu manasilaayilla.

      Delete
    4. ithu post cheyyandannane paranje .. enthayalum ishtamayi ..
      thekken kerelakkarakke mathramano .. ayyappa swami ??
      eerezhupathinalu lokavum vanarulunna ayyappa swamiye thekkanakkiyo ?

      Delete
  12. പ്രിയപ്പെട്ട ശ്രീക്കുട്ടി,
    ഓരോ പോസ്റ്റും ഒന്നിനൊന്നു മെച്ചം..! നൊമ്പരങ്ങള്‍ മനസ്സിലൊതുക്കി, ഓര്‍മകളില്‍ ആഹ്ലാദിച്ചു,വരികളില്‍ പ്രണയം നിറയുമ്പോള്‍, വായനക്കാര്‍ നേരിന്റെയും നന്മയുടെയും കൂട്ടുകാരിയെ സ്നേഹിക്കുന്നു.
    കൂട്ടുകാരന്റെ ബ്ലോഗ്‌ ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്.
    ഊര്‍ജം നല്‍കുന്ന ഓര്‍മ്മകള്‍ ജീവിക്കാനുള്ള പ്രചോദനമാകട്ടെ !
    ശുഭരാത്രി!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. കൂട്ടുകാരന്റെ ബ്ലോഗ്‌ എന്നെ കളഞ്ഞു പോയി അനൂ.
      എന്നിലെ നന്മയെ തിരച്ചറിഞ്ഞ അനുവിനെ എനിക്കീ കൊന്നപ്പൂക്കളോളം പ്രിയമാണ്.

      Delete
  13. വേദ,
    ഞാന്‍ ഒത്തിരി വൈകിപ്പോയി അല്ലെ? തിരക്കായിരുന്നു.
    ഒരുപാട് നാളായി ബൂലോകത്ത് വന്നിട്ട്.
    അല്ല അവന്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ടാവും: എപ്പോഴേ ഞാനും നീയുമായത്, നമ്മളെന്നും ഒന്നായിരുന്നില്ലേ? എപ്പോഴും ഞാന്‍ കൂടെയുണ്ടായിട്ടും നിനക്ക് വിരഹമോ? വിഷുവിനു മാത്രല്ല, എന്നും നിന്നെയാണ് ഞാന്‍ കണി കാണുന്നതെന്ന് അറിയില്ലേ? .....................
    ഹൃദയത്തില്‍ അവനില്ലേ എപ്പോഴും?പിന്നെന്തിനെ വേദ സങ്കടപ്പെടുന്നത്? ഇനിയും പിറക്കാന്‍ പോകുന്ന ജന്മങ്ങളില്‍ അവനൊപ്പം കൈ പിടിച്ചു കൂടെ നടക്കാല്ലോ? സ്നേഹം സത്യമാണെങ്കില്‍ അത് സഫലമാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം, പ്രാര്‍ഥനയില്‍ ഇടയ്ക്കൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട് കേട്ടോ വേദയെ.
    - സ്നേഹപൂര്‍വ്വം അവന്തിക.

    ReplyDelete
  14. ശ്രീവേദയുടെ പ്രണയം എത്ര വായിച്ചാലും കൊതി തീരില്ല. പലപ്പോഴും കൌതുകവും ചിലപ്പോഴൊക്കെ അസൂയയും തോന്നിക്കുന്ന പ്രണയം...!

    ReplyDelete