Friday

ഭ്രാന്ത്..............

എനിക്ക് പേടിയാണ്,
എന്നെ സ്നേഹിക്കുന്നവരെ...............
നിങ്ങളെ എനിക്ക് പേടിയാണ്.
നിങ്ങളുടെ സ്നേഹം എന്നെ അസ്വസ്ഥമാക്കുന്നു.
നിങ്ങളുടെ ഈ പ്രകടനങ്ങള്‍ എന്നില്‍ രോഷമുണര്തുന്നു .
ഇതെനിക്ക് ബാധ്യതയാണ്.
ഇതിന്റെ കനം എന്റെ മനസിന്‌ താങ്ങാനാവുന്നില്ല.

ഞാന്‍ അറിയുന്നു നിങ്ങളുടെ ഈ സ്വാര്‍ത്ഥതയെ.
നിങ്ങളോട് പറയട്ടെ.............
ഇതിനു പകരം നല്‍കാന്‍ എന്റെ മനസ്സില്‍ കള്ളമില്ല.
കള്ളം കലര്‍ന്ന സ്നേഹമില്ല.
           ***********************************
നീ അറിയുന്നുണ്ടോ.................
നീ തനിച്ചാക്കി പോയ ഞാന്‍ ഇവിടെ ഒറ്റപ്പെടുന്നത്.......??????
നീ അറിയുന്നുണ്ടോ ....................
നീ നല്‍കിയ സ്നേഹത്തിന്റെ പരിശുദ്ധി എന്നിലെ സ്നേഹത്തിന്റെ അവസാന കണികയും നിനക്കായി സമര്‍പ്പിയ്ക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കിയത്????????????

ആവില്ല എനിക്കിനി ആരെയും സ്നേഹിക്കാന്‍.
ആവില്ല എനിക്കിനി നീയില്ലാതെ ജീവിക്കാന്‍.

വിധി എന്നെ ഏതൊക്കെയോ വഴികളിലൂടെ നടത്തിച്ചു.
ഒടുവില്‍ നിന്നിലെക്കെത്തിച്ചു.
ഒരു പുതിയ യാത്ര നിന്നോടൊപ്പം മോഹിക്കാന്‍ തുടങ്ങിയപ്പോ വീണ്ടും എന്നെ ഇരുളിന്റെ മറവില്‍   കൊണ്ടുപോയി നിര്‍ത്തി.
കണ്ണുകള്‍ തുറന്നപ്പോള്‍ മുന്നിലെ വഴി അപരിചിതമായിരുന്നു.
പക്ഷെ ഒരു വെളിച്ചം അതിന്റെ നിഴല്‍ അവിടെ ഞാന്‍ കണ്ടു.
അതിലൂടെ ഞാന്‍ നടന്നു നീങ്ങി.
ആ പ്രകാശം അതിന്റെ ഉത്ഭവം നിന്നില്‍ നിന്നാണെന്നു മനസിലായപ്പോ എന്റെ കാലുകള്‍ക്ക് വേഗം കൂടി.

പക്ഷെ നടന്നിട്ടും നടന്നിട്ടും നിന്നിലെക്കെത്താന്‍ എനിക്കാവുന്നില്ലല്ലോ.
ഞാന്‍ തളര്‍ന്നു തുടങ്ങിയിരിക്കുന്നു.
കാലുകള്‍ മുന്നോട്ടു നീക്കാന്‍ വയ്യ.
ഞാന്‍ വേച്ചു പോവുന്നു.
എന്റെ യാത്ര അവസാനിപ്പിക്കുന്നു ഇവിടെ വെച്ച്.
അല്പ നേരം ഈ വെളിച്ചത്തിന്റെ നിഴലില്‍ ഞാന്‍ ഇരിക്കട്ടെ.
എന്നിട്ടെനിക്ക്‌ തിരിച്ചു നടക്കണം.
നീയെന്നെ തിരിച്ചു വിളിക്കല്ലേ.
എനിക്ക് പോകണം.
ആരും കാണാത്ത ഒരിടത്തേക്ക്............
ആര്‍ക്കും വരാനാവാത്ത ഒരിടത്തേക്ക്.............
അവിടെ ഞാന്‍ മാത്രം.
നീയും വേണ്ട.
അവിടെ ഞാന്‍ മാത്രം!!!!!!!!!!!!!!!!!!!





5 comments:

  1. ചില ഭ്രാന്തുകളും വായിക്കാന്‍ രസമുള്ളവ തന്നെ

    ReplyDelete
  2. ഐശ്വര്യപൂര്‍ണ്ണമായ വിഷു ദിനാശംസകള്‍്!.

    ReplyDelete
  3. നല്ല തീരുമാനം....

    ReplyDelete