ഒരു നിമിഷത്തില്‍ ഉതിര്‍ന്ന എന്‍റെ കണ്ണുനീര്‍,തൊട്ടടുത്ത നിമിഷത്തില്‍ നീയെങ്ങനെ ചിരിയാക്കി മാറ്റി?????
നിന്‍റെ പ്രണയം ഇത്രമേല്‍ ശക്തമോ?
നീയെന്തിന് എന്നെ ഇത്രയേറെ പ്രണയിക്കുന്നു???????????
നീ എന്നുമെന്നോടും, ഞാന്‍ ഇല്ലാത്തപ്പോള്‍ നിന്നോടും ഈ ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു.
നിനക്ക് കിട്ടിയോ അതിനുള്ള ഉത്തരം?
ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.
അതെന്നും ചോദ്യമായി തന്നെ അവശേഷിക്കും.
എവിടെയോ വായിച്ചിരുന്നു,ചിലര്‍ ഹൃദയത്തില്‍ വളരെ വേഗം സ്ഥാനം പിടിക്കും.
ഒരു നോക്കുകൊണ്ടോ,വാക്ക് കൊണ്ടോ,ചിരി കൊണ്ടോ അങ്ങനെ ഒക്കെ.
അത് ശരിയാണ്.
ഇപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുകയാണ്.
നീയെങ്ങനെയാണ് എന്‍റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചത്?????
അതും ഒരു ചോദ്യമായി ശേഷിച്ചു.
അങ്ങനെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചിട്ടുണ്ട്.
മനസ്സില്‍ സന്തോഷം നിറയ്ക്കുന്ന ചില ചോദ്യങ്ങള്‍.
ഒരു മഴക്കാറ്റ് എന്‍റെ അടുത്തേക്ക് ഓടിയെത്തുന്നു.
അതിനൊപ്പം നിന്നെ കുറിച്ചുള്ള ഓര്‍മ്മകളും.
എനിക്ക് മുന്നിലും എന്‍റെ ഉള്ളിലും ഒരു മഴ പെയ്തൊഴിയാന്‍ പോവുന്നു.
അല്ല,പെയ്തൊഴിയുകയല്ല,തോരാതിരിക്കുകയാണ് വേണ്ടത്.
ഇരുണ്ട ആകാശത്തില്‍ മഴ മേഘങ്ങള്‍ ഒളിപ്പിച്ച സൂര്യനോടൊപ്പം നീയും ഒളിച്ചിരിക്കുകയാണോ?
നിന്‍റെ പ്രണയം എന്റെയുള്ളിലെ പ്രകാശമാണ്.
മനസിന്‍റെ നേരാണ്.
നന്മയാണ്.
വാക്കുകള്‍ കൊരുക്കുവാന്‍ ഞാനിവിടെ ഇരിക്കുമ്പോള്‍ എനിക്ക് മുന്നില്‍ ഒരു കവിത പോലെ ഇതാ മഴ പെയ്യുന്നു.
ജനലിലൂടെ വലതു കൈ നീട്ടി ചൂണ്ടുവിരല്‍ കൊണ്ട് ഞാന്‍ തൊട്ടു ഈ മഴയെ.
മഴയുടെ സ്പര്‍ശനം നീ തൊടുന്ന പോലെ തന്നെ.
എഴുതുവാന്‍ ഇനിയെനിക്കാവില്ല.
മഴയിലൂടെ എന്നെ തേടി വന്ന നിന്നെ നോക്കി ഞാന്‍ ഇരിക്കട്ടെ.
എന്‍റെ നെറുകയില്‍ നിന്‍റെ പ്രണയം ഇറ്റു വീഴുമ്പോള്‍,
നിന്‍റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് നമുക്കൊന്നിച്ച് ഈ മഴ നനയണം.
ഒരു അതിശയണ്ടായി.
പറയട്ടെ.
കാലം തെറ്റി വീണ്ടും നാകമോഹന്‍ എന്നെ തേടിയെത്തി.
ആകാശത്തൊരു മഴമേഘത്തെ കണ്ടാല്‍ എങ്ങോ പോയി മറയുന്ന അത് ഈ മഴയിലും എന്തിനെ എന്നെ തേടി...................???????????
ഇപ്പോള്‍ ഞാന്‍ ചോദിക്കട്ടെ....!!!!
"നീയെന്തിന് എന്നെ ഇത്രയേറെ പ്രണയിക്കുന്നു????????????????"
ചോദ്യങ്ങള്‍ മാത്രമുള്ള പ്രണയകാവ്യം
ReplyDeleteപ്രണയകാവ്യം എന്നൊക്കെ പറയാനുണ്ടോ?
Deleteഅങ്ങനെ ഒരു ബഹുമതി നല്‍കിയതിനു നന്ദി.
പ്രണയാര്‍ദ്രമായ വരികള്‍.
ReplyDeleteപ്രണയം മനസ്സില്‍ അലയടിക്കുന്നിടത്തോളം കാലം
Deleteമഴ പെയ്യിക്കുന്നിടത്തോളം കാലം
ഞാനും എന്‍റെ വാക്കുകളും പ്രണയാര്‍ദ്രം തന്നെ.
Exellent........
ReplyDeletethanks
Deleteപ്രിയപ്പെട്ട ശ്രീക്കുട്ടി,
ReplyDeleteഹൃദ്യമായ മാതൃദിനാശംസകള്‍ അമ്മയോട് പറയണം.
ഇതെവിടെയാണ്?കാണാനില്ലല്ലോ.
സുഖമല്ലേ?
ഒത്തിരി ചോദ്യങ്ങള്‍ പിടക്കുന്ന നെഞ്ചോട് ചേര്‍ത്തു വെക്കാന്‍ മാത്രമാണ്,കേട്ടോ.ഉത്തരങ്ങള്‍ തേടരുത്.
ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍, നന്മയും നേരും നിറഞ്ഞ ഈ പ്രണയം ശക്തി നല്‍കട്ടെ.
നിന്റെ വാക്കുകള്‍ എപ്പോഴും പ്രണയമഴ പെയ്യിക്കുന്നല്ലോ.
രണ്ടു വണ്ണാത്തിപുള്ളുകള്‍ എപ്പോഴും എനിക്കും കൂട്ടുണ്ട്.
രാവേറെയായി. ശുഭരാത്രി!
സസ്നേഹം,
അനു
വണ്ണാത്തി പുള്ളുകള്‍ എന്നും ഇങ്ങോട്ടും വരാറുണ്ട്.
Deleteഎനിക്ക് തോന്നുന്നത് അത് അനുവിന്റെ അടുത്ത് നിന്നാണ് വരുന്നതെന്നാണ്.
അനുവിന്റെ സ്നേഹവും,വിശേഷങ്ങളും,ഒക്കെ എന്നോട് പറയാനായി.......
അല്ലെ അനൂ?????????
ശ്രീ നന്നായിരിക്കുന്നു ....സ്നേഹം നിറഞ്ഞ ആശംസകള്‍
ReplyDeleteആശംസയ്ക്കും,അഭിനന്ദനത്തിനും നന്ദി.
Deletesree
ReplyDeleteന്തോ..............ദേ ഞാന്‍ സ്നേഹത്തോടെ തന്നെ വിളി കേട്ടു കേട്ടോ.
Delete“നീയെന്തിന് എന്നെ ഇത്രയേറെ പ്രണയിക്കുന്നു?“
ReplyDeleteഒരുപാട് ചോദിച്ചിറ്റുള്ള ചോദ്യം...!
ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.
Deleteഅതെന്നും ചോദ്യമായി തന്നെ അവശേഷിക്കും.
ഇങ്ങനെ തന്നെ പറഞ്ഞോ സ്വയം?
ആ ചോദ്യത്തിനുത്തരമായി????????????
പ്രണയം. മണ്ണാങ്കട്ട
ReplyDeleteവെറുതെ പ്രണയിച്ചോ...
സ്വന്തം മനസ്സിനെ കബളിപ്പിക്കരുത് എന്നുമാത്രം
പ്രണയം എനിക്ക് എന്‍റെ ജീവിതമാണ്.
Deleteസ്വന്തം മനസിനെ കബളിപ്പിക്കുകയല്ല എന്‍റെ പ്രണയം.
എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്.
എന്‍റെ സത്യം.
എന്‍റെ നന്മ.
കൂടുതല്‍ ഒന്നും പറയാനില്ല...........
വാക്കുകള്‍ മുറിയുന്നു.
കണ്ണുകള്‍ നിറയുന്നു.
നന്നായിരിക്കുന്നു ....സ്നേഹം നിറഞ്ഞ ആശംസകള്‍
ReplyDeleteആശംസയ്ക്കും,അഭിനന്ദനത്തിനും നന്ദി.
ReplyDeleteഎന്നില്‍ നിന്നും നിന്നിലേക്കും
ReplyDeleteനിന്നില്‍ നിന്നും എന്നിലേക്കുമുള്ള പ്രാണന്‍റെ അയനം....."പ്രണയം".
:-)
M@nu
അത് കൊള്ളാം മനു.
Deleteഎന്‍റെ മൗനം എന്‍റെ നിസ്സഹായതയാണ് .എങ്കിലും നിന്നെ ഓര്‍ക്കാന്‍ പോലും സമയം കിട്ടാത്ത വിധം ഞാന്‍ തിരക്കലായിപ്പോയിരുന്നുവെന്നു എനിക്ക് കള്ളം പറയേണ്ടി വരുന്നു
ReplyDeleteഎന്‍റെ മൗനം എന്‍റെ നിസ്സഹായതയാണ് .എങ്കിലും നിന്നെ ഓര്‍ക്കാന്‍ പോലും സമയം കിട്ടാത്ത വിധം ഞാന്‍ തിരക്കലായിപ്പോയിരുന്നുവെന്നു എനിക്ക് കള്ളം പറയേണ്ടി വരുന്നു
ReplyDelete