വേലിക്കല്‍ നില്‍ക്കുന്ന വെള്ള കൊങ്ങിണി പൂക്കള്‍ കാറ്റില്‍ ആടുന്നത് കണ്ടപ്പോള്‍ ,
ദേവകിയമ്മയുടെ വീടിന്‍റെ മതിലിനടുത്ത് നില്‍ക്കുന്ന നിറയെ പൂത്ത മൈലാഞ്ചി മരങ്ങള്‍ കണ്ടപ്പോള്‍,
നിന്‍റെ മുല്ല മൊട്ടുകള്‍ പോലുള്ള പല്ലുകള്‍ കാണിച്ചുള്ള ചിരി മനസ്സില്‍ തെളിഞ്ഞു.
വെള്ളി മേഘങ്ങള്‍ വാരിയെറിഞ്ഞ നീലാകാശത്തിലെ ആരും കാണാത്ത,
നീ പോലുമറിയാതെ നിനക്കൊപ്പം മറ്റൊരു നക്ഷത്രമാവാന്‍ ഞാന്‍ കൊതിച്ചു.
പകല്‍ പോലെ രാത്രിയിലും എല്ലാ കണ്ണുകളില്‍ നിന്നും മറഞ്ഞിരിക്കണം .
എന്നിട്ടെനിക്ക് കുറുമ്പ് കാണിക്കണം.
വൈശാഖ പൌര്‍ണമിയില്‍ മഞ്ഞും മഴയും ഒരുമിച്ചു പെയ്യുന്ന മനോഹരമായൊരു രാത്രി ഞാന്‍ സ്വപ്നം കാണാറുണ്ട്.
ഞാനും നീയും മാത്രമായി.
മഴയും മഞ്ഞും പെയ്യുന്നത് നമുക്ക് വേണ്ടി...............
ഇലകളിലും, മരങ്ങളിലും,പാറ കല്ലുകളിലും പതിക്കുന്ന മഴ തുള്ളികളുടെ,
ഒന്നില്‍ നിന്നും തീര്‍ത്തും വ്യത്യാസമായി മൂളി കൊണ്ടിരിക്കുന്ന സംഗീതം
കാടിന് നടുവിലിരുന്നു നമുക്ക് ആസ്വദിക്കണം.
( കാട്ടു മൃഗങ്ങള്‍ ഇതൊന്നും കേള്‍ക്കാതെ സുഖ നിദ്ര പ്രാപിച്ചോട്ടെ)
( കാട്ടു മൃഗങ്ങള്‍ ഇതൊന്നും കേള്‍ക്കാതെ സുഖ നിദ്ര പ്രാപിച്ചോട്ടെ)
നിലാവ് നാണിക്കുന്ന നിന്‍റെ ചിരി,പ്രകൃതി പോലും അസൂയപ്പെടുന്ന നമ്മുടെ പ്രണയം,ഒക്കെ ആ രാവിനു ഭംഗിയേകുന്ന ആഭരണങ്ങള്‍ ആവും.
പാറക്കല്ലുകള്‍ ക്കിടയില്‍ നിന്ന് വീഴുന്ന നീരുറവയില്‍ നമുക്ക് മുഖം കഴുകണം,കാലുകള്‍ ഇറക്കി വെയ്ക്കണം.
തണുത്ത് വിറയ്ക്കുമ്പോള്‍ ഇലകള്‍ മേഞ്ഞ വള്ളിക്കുടിലില്‍ കെട്ടിപ്പിടിച്ചിരിക്കണം.
കൊക്കും ചിറകും ഉരുമ്മിയിരിക്കുന്ന ഇണക്കുരുവികളെ പോല്‍........................
അപ്പോള്‍ ഒളി കണ്ണിട്ടു നോക്കുന്ന നിലാവിനെ എന്‍റെ മേല്‍മുണ്ട് കൊണ്ട് ഞാന്‍ മറയ്ക്കും.
മഴത്തുള്ളികള്‍ പതിച്ച നമ്മുടെ കവിളുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ കണ്ണുകള്‍ തമ്മില്‍ കൈമാറുന്ന കഥകളില്‍ ആ രാവും നിറയും.
നീയപ്പോള്‍ പുല്ലാങ്കുഴല്‍ കൊണ്ടൊരു രാഗം പാടണം.
മഴ പെയ്ത മേഘമല്‍ഹാര്‍ പോലെ,പ്രണയത്തിന്‍റെ രാഗം.
അതിനു കയ്യിലെ ഓട്ടു വളകള്‍ താളം പിടിക്കും.
കാലിലെ ഒറ്റ ചിലങ്ക ആ താളത്തില്‍ നൃത്തം ചെയ്യും.
മഴ പെയ്ത മേഘമല്‍ഹാര്‍ പോലെ,പ്രണയത്തിന്‍റെ രാഗം.
അതിനു കയ്യിലെ ഓട്ടു വളകള്‍ താളം പിടിക്കും.
കാലിലെ ഒറ്റ ചിലങ്ക ആ താളത്തില്‍ നൃത്തം ചെയ്യും.
(നിനക്കറിയാമോ നീ ഒളിപ്പിച്ച മറ്റേ ചിലങ്ക എനിക്കിത് വരെ കിട്ടിയില്ല.)
ഒരിക്കല്‍ നീ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
"എന്‍റെ അടുത്തേക്ക് വരുമ്പോള്‍ നീ,
നീ പോലുമറിയാതെ എന്നിലേക്ക് പടരാന്‍ കൊതിക്കുന്ന ഒരു മുല്ല വള്ളിയായി മാറുന്നു."
അതെ,അത് സത്യമാണ്.
നടുമുറ്റത്തെ മൂലയില്‍ നിന്നും തെക്കേ തൂണിലേക്ക് കെട്ടിയ കയറില്‍ പടര്‍ന്ന മുല്ല വള്ളിയില്‍ നിറയെ പൂക്കള്‍ വിരിഞ്ഞിരിക്കുന്ന ഈ രാത്രിയില്‍
നിന്‍റെ ആ വാക്കുകള്‍ ഒരു നാണത്തോടെ തന്നെ ഓര്‍ക്കുന്നു.
അത് മുഴുവനും പൊട്ടിച്ചു കെട്ടിയാല്‍ ഒരു വലിയ മാലയാകും.
മുല്ലപ്പൂ ചൂടിയ,ഓട്ടു വിളക്കിലെ വിളക്കില്‍ നിന്നും ഉണ്ടാക്കി എടുത്ത കണ്മഷി കൊണ്ട് വാലിട്ടു കണ്ണെഴുതിയ,
എന്നും എന്നെ മോഹിപ്പിച്ച,എനിക്കൊരിക്കലും ഉടുക്കാന്‍ സാധിക്കാതെ പോയ നീ നല്‍കിയ ആ കസവ് മുണ്ടും വേഷ്ടിയും ഉടുത്ത
നിറയെ പച്ച കല്ല് പതിച്ച പാലയ്ക്കാ മാലയിട്ട എന്നെ കാണാന്‍ എനിക്കിഷ്ടമാണ്.
(നീ തന്ന ആ കസവ് മുണ്ട് ഇപ്പോഴും മടക്കുകള്‍ ഉടയാതെ തന്നെ ചില്ലലമാരയില്‍ ഒരു മൂലയില്‍ ഇരിപ്പുണ്ട്.)
പക്ഷെ അത് നിന്‍റെ കണ്ണുകളിലൂടെ മാത്രം.
നിന്നിലൂടെ അല്ലാതെ എനിക്കെന്നെ അങ്ങനെ കാണുകയെ വേണ്ട.
നിനക്കല്ലാതെ പിന്നെ ആര്‍ക്കു വേണ്ടിയാണ് ഞാന്‍ അങ്ങനെയൊക്കെ..............?????????
കാണാന്‍ നീയില്ലെങ്കില്‍ എനിക്കെന്തിനു അലങ്കാരങ്ങള്‍!!!!!!
മുല്ലപ്പൂക്കള്‍ ഞാന്‍ പൊട്ടിച്ചു.
നിന്‍റെ കിടക്കയിലേക്ക് വിതറി.
നീ ഉറങ്ങുമ്പോഴും എന്‍റെ പ്രണയത്തിന്‍റെ ഗന്ധം നിനക്ക് ചുറ്റും നിറയാനായി............
ഒന്ന് നിന്നോട് പറയട്ടെ.
കാത്തിരിക്കുകയാണ് ഞാന്‍ ആ ദിവസത്തിനായി..............
നിന്നെ കാണാന്‍,നിനക്ക് വേണ്ടി അണിഞ്ഞൊരുങ്ങാന്‍,മുത്തശ്ശീടെ ആ പാലയ്ക്കയുമിട്ടു,ഒരു മന്ത്ര കോടി പോലെ നീ നല്‍കിയ ആ കസവ് പുടവയും ചുറ്റി ഞാന്‍ വരും.
കയ്യില്‍ നിനക്കായി ഒരു വരണമാല്യവുമുണ്ടാകും.
എന്‍റെ മുറ്റത്തെ എനിക്കിഷ്ടമുള്ള പൂക്കള്‍ പൊട്ടിച്ച് ഞാന്‍ തന്നെ കെട്ടിയ ഒരു മാല.
പകരം എനിക്കായി നിന്‍റെ കയ്യില്‍ ഉണ്ടാവേണ്ടത് എന്താണെന്നോ..........???
വെള്ളനൂലില്‍ കൊരുത്ത,അഞ്ചു സ്വര്‍ണ്ണ മണികള്‍ക്കിടയില്‍ രണ്ടു ചെറിയ ആലില താലികള്‍.
നിന്‍റെ വേളിയാവാന്‍..........
"നിന്നെ എന്‍റെ വേളി എന്ന് വിളിക്കാനാണ് എനിക്കിഷ്ട"മെന്ന് നീയെന്നും പറഞ്ഞിരുന്നു.
എനിക്കും അതെ.
നിന്‍റെ വേളി എന്ന് തന്നെ പറയുവാനാണ് ഇഷ്ടം.
പ്രണയമാണ് പലപ്പോഴും എഴിത്തിനു പ്രചോദനമാകുന്നത് .അസ്ടംസകള്‍
ReplyDeleteഅത് ശരിയാ ഒരു പ്രണയം ഉണ്ടാക്കിയ ബ്ലോഗ് ആണ് എന്റേത്.
Deleteആശസകള്‍ക്ക് നന്ദി.
പ്രിയപ്പെട്ട ശ്രീക്കുട്ടി,
ReplyDeleteഎത്ര മനോഹരം, പ്രണയം പൂത്ത ഈ വരികള്‍..!
പൂരം പോസ്റ്റ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചു. അല്ലെങ്കില്‍ ഒരു പ്രണയകാവ്യം എഴുതിയേനെ...!
തെളിനീരിന്റെ നൈര്‍മല്യം പോലെ, ഒരു പ്രണയം...!
വായനക്കാരുടെ ഹൃദയത്തില്‍ ആര്‍ദ്ര ഭാവങ്ങള്‍ ഉണര്‍ത്തുന്ന പോസ്റ്റ്..!
വളരെ മനോഹരം!അഭിനന്ദനങ്ങള്‍ !
ശ്രീക്കുട്ടിയുടെ സന്തോഷം അനു തൊട്ടറിയുന്നു.
ശുഭരാത്രി!
സസ്നേഹം,
അനു
എന്‍റെ പ്രിയപ്പെട്ട അനൂ,വേഗം തന്നെ ആ പ്രണയ പോസ്റ്റ് ഇടൂ അനൂ.
Deleteവായിക്കാന്‍ എനിക്ക് തിരക്കായി.
ശ്രീക്കുട്ടീടെ സന്തോഷം ഇത്രേം ദൂരെയിരുന്നും അനുക്കുട്ടി അറിയുന്നു എന്നറിഞ്ഞതില്‍ ഇമ്മിണി ബല്യ സന്തോഷം ട്ടോ.
നിറഞ്ഞ് നിറഞ്ഞ് പ്രണയം
ReplyDeleteനിറയട്ടെ ഇനിയുമൊരുപാട് ഈ പ്രണയം........!!!!!!!!!!
Deleteപ്രണയാതുരമായ വരികള്‍...
ReplyDeleteമനസ്സില്‍ നിറയുന്ന പ്രണയം ഇതിലും എത്രയോ അധികമാണ്.......!!!!!!!
Deleteപ്രണയം പൂത്തുലയുകയാണല്ലോ !!
ReplyDeleteപ്രണയം എന്നെ ഒരു ഗുല്‍മോഹര്‍ മരം പോലെ ആക്കിയിരിക്കുകയാണ് ഇപ്പോള്‍.
Deleteപൂത്തു തളിര്‍ത്തു കണ്ണിനും മനസിനും കുളിരേകുന്ന ഒരു മരം പോലെ...................
ആരെയും കൊതിപ്പിക്കുന്ന ശ്രീയുടെ പ്രണയം, ഈ എഴുത്തിലൂടെ അതിമനോഹരമാക്കിയിരിക്കുന്നു...
ReplyDeleteഇന്ന് ഞാന്‍ കടുകും മുളകും ഉഴിഞ്ഞിട്ടു എന്‍റെ പ്രണയത്തിനെ.
Deleteഅതിമനോഹരമെന്ന ആ നല്ല വാക്കിനു അകമഴിഞ്ഞ നന്ദി.
പ്രിയപ്പെട്ട ശ്രീവേദ,
ReplyDeleteഹൃദയത്തില്‍ തേന്‍ തൊട്ടെഴുതിയ ഈ വരികള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. പ്രണയം എത്ര സുന്ദരമായി പറയുന്നു നീ..ഒന്നുകൂടെ വായിക്കട്ടെ ഞാന്‍..
മനു..
വീണ്ടും വായിക്കാന്‍ തോന്നിയതിനു നന്ദി.
Deleteപ്രണയം ഇതിലും മനോഹരമായി എന്നില്‍ പെയ്തു കൊണ്ടേയിരിക്കുന്നു.
ആ തേന്മഴയില്‍ കുതിരുന്ന എന്‍റെ ജീവിതം എന്‍റെ മനസ് അതൊക്കെയാണ് എന്‍റെയീ "പ്രണയാര്ദ്രം"
"പ്രണയം ഇത്രയും മധുരമാണെന്നു എനിക്കരിയില്ലായരുന്നു അറിഞ്ഞിരുന്നെങ്കില്‍ ഞാനും പ്രണയിചെനെ"
ReplyDeletessss
ReplyDelete"മുല്ലപ്പൂ ചൂടിയ,ഓട്ടു വിളക്കിലെ വിളക്കില്‍ നിന്നും ഉണ്ടാക്കി എടുത്ത കണ്മഷി കൊണ്ട് വാലിട്ടു കണ്ണെഴുതിയ, എന്നും എന്നെ മോഹിപ്പിച്ച,എനിക്കൊരിക്കലും ഉടുക്കാന്‍ സാധിക്കാതെ പോയ നീ നല്‍കിയ ആ കസവ് മുണ്ടും വേഷ്ടിയും ഉടുത്ത നിറയെ പച്ച കല്ല് പതിച്ച പാലയ്ക്കാ മാലയിട്ട എന്നെ കാണാന്‍ എനിക്കിഷ്ടമാണ്."
ReplyDeleteപ്രിയ ശീ,
ഞാന്‍ മുകളിലെ രംഗം ഒന്ന് സങ്കല്‍പ്പിച്ചു നോക്കി.... മുല്ലപ്പൂവും ചൂടി കസവും മുണ്ടും വേഷ്ടിയും ഉടുത്ത് വാലിട്ടു കണ്ണെഴുതിയ കണ്ണാടിയില്‍ നോക്കിയിരിക്കുന്ന നിന്നെ....
വൈശാഖ പൌര്‍ണ്ണമി നാളിലെ സ്വപ്നം വര്‍ണ്ണിച്ചിരിക്കുന്നത് നന്നായിട്ടുണ്ട്...ശരിക്കും പ്രണയാതുരമായ ഒരു സ്വപനം തന്നെ... മഞ്ഞും മഴയും വള്ളിക്കുടിലും രാവും നിലാവും ഒക്കെയും നന്നായി എഴുതിയിരിക്കുന്നു....
അവസാനത്തെ രണ്ട് പോസ്റ്റുകളില്‍ ചില മാറ്റങ്ങള്‍ പ്രകടമാണ് വേദാ.... അത് നല്ലതാണ്....ഇത് പോലെ ഇനിയും നല്ല നല്ല പോസ്റ്റുകളുമായി വരിക....
""""ഒരിക്കല്‍ നീ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ReplyDelete"എന്‍റെ അടുത്തേക്ക് വരുമ്പോള്‍ നീ,
നീ പോലുമറിയാതെ എന്നിലേക്ക് പടരാന്‍ കൊതിക്കുന്ന ഒരു മുല്ല വള്ളിയായി മാറുന്നു.""""
പ്രണയത്തിന്റെ മഴ ഒരു സംഗീതം പോലെ പൊഴിയുന്നു, ആ കുളിരില്‍ ലയിക്കുന്നത് പറഞ്ഞറിയിക്കാനാവില്ല അല്ലെ... എങ്കിലും അതിന്റെ ആഴം മനസിലാക്കാന്‍ കഴിയുന്നു.....
വളരെ നല്ല വരികള്‍,... വളരെ നന്നായിട്ടുണ്ട്.........