Thursday

ഒരു സ്വപ്നം ,,,,,,,,,,,,,,,


മഴ വിരിയിച്ച പൂക്കളെ നോക്കി നിന്നപ്പോള്‍ സങ്കടം വന്നു.
ഒരു നിമിഷം കൊണ്ട് വിരിഞ്ഞു മറ്റൊരു നിമിഷം കൊണ്ട് പോയ്‌മറയുന്നുവല്ലോ ഈ മഴ പൂക്കള്‍ എന്നോര്‍ത്ത്.
തെക്കോര്‍ത്തെ ചുവരും ചാരി മഴ നോക്കി നിന്നപ്പോള്‍ കൈനീട്ടി വിരല്‍ തുമ്പില്‍ കിട്ടിയ മഴ മുത്തുകളെ ചുവരില്‍ ഒട്ടിച്ച് നിന്‍റെ മുഖം ഉണ്ടാക്കാന്‍ നോക്കി.
ഒരു കാറ്റ് വന്നു അതില്‍ മഴ നൂലുകളെ വാരിയെറിഞ്ഞപ്പോള്‍ മാഞ്ഞു പോയ നിന്‍റെ മുഖം.
കാറ്റിന്‍റെ ആ കുസൃതി കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു.
വിരല്‍ തുമ്പിലെ നിന്നെയല്ലേ മായ്ക്കാന്‍ കഴിഞ്ഞുള്ളു.
മനസിലെ നിന്നെ മായ്ക്കാന്‍ നിന്നെ പറഞ്ഞു വിട്ട ദൈവത്തിനു പോലും ആവില്ലല്ലോ എന്ന് ഞാനാ കാറ്റിനോട് ചോദിച്ചു.

പുലരികളിലെ മഞ്ഞില്‍ നിറഞ്ഞ്,നീ എനിക്കരികില്‍ വരുന്നത് എന്തിനാണ്?????
എന്‍റെ നിദ്ര അത്രമേല്‍ സുന്ദരമോ?????
ഞാനുറങ്ങുമ്പോള്‍ എനിക്കരികില്‍ ഒരു കുഞ്ഞു നക്ഷത്രമായി നീ ഉള്ളത് ഞാന്‍ അറിയാറുണ്ട്.
ആ ചൂടില്‍,പ്രകാശത്തില്‍ എത്ര  മനോഹരമെന്നോ  എന്‍റെ നിദ്ര.
കണ്ണ് തുറക്കുമ്പോഴേക്കും നീയെങ്ങോട്ടെയ്ക്കാണ് പോയ്‌ മറയുന്നത്???ഒളിച്ചിരിക്കുന്നത്???????

നിന്‍റെ സാന്നിധ്യം അറിയാന്‍ എനിക്കെന്തിനാണ്‌ എന്‍റെ കണ്ണുകള്‍,
എന്‍റെ നാസിക,
എന്‍റെ കൈ വിരലുകള്‍ !!!!!
എനിക്കെന്‍റെ മനസ് മതി,എന്‍റെ ഹൃദയം മതി.
ആത്മാവ് കൊണ്ട് അറിഞ്ഞവരല്ലേ നമ്മള്‍!!!!!!!!!!!!!!!!!

ചിലപ്പോള്‍ ഒക്കെ എനിക്കെന്‍റെ ഹൃദയതാളം നിലച്ചതായി തോന്നാറുണ്ട്.
അപ്പോഴൊക്കെ ഞാന്‍ "എങ്ങനെ ജീവനോടെ" എന്ന് എന്നോട് തന്നെ ചോദിക്കും.
എന്‍റെ പ്രാണന് നിന്‍റെ ഹൃദയമിടിപ്പായാലും മതി.

ഒരു മോഹം സാധിപ്പിച്ചു തരാമോ??????????
ഇന്നലെ ഞാന്‍ കണ്ട സ്വപ്നം,
സ്വപ്നത്തിലെ ഞാന്‍,അതാണ്‌ എനിക്ക് നേരാകേണ്ടത്.
പലനിറമുള്ള ,നിറയെ പൂക്കള്‍ പതിച്ച ഒരു തൊപ്പി.
കയ്യില്‍ ഒരു കുഞ്ഞു പൂക്കൂട,അതില്‍ നിറയെ ലില്ലി പൂക്കള്‍...
മഴവില്ല് വിരിഞ്ഞ ഒരു നീണ്ട ഉടുപ്പ്.
അവിടവിടെ വെള്ളി മേഘങ്ങള്‍ പതിച്ചിട്ടുണ്ട്.
രണ്ടു കുഞ്ഞു നക്ഷത്ര കമ്മലുകള്‍.,
കയ്യില്‍ മയില്‍‌പീലി കൊണ്ടുണ്ടാക്കിയ വള,
കഴുത്തില്‍ ഒരു വെള്ള പളുങ്ക് മാല.
മുള പൂക്കള്‍ വിരിച്ച വഴിയിലൂടെ ഈ ഞാന്‍ എങ്ങോട്ടോ നടന്നു പോകുന്നു.
മുന്നില്‍ കനത്ത മഞ്ഞു മാത്രം.
ഇതായിരുന്നു ആ സ്വപ്നം.
എനിക്കേറെ ഇഷ്ടമായി.

ഒരിക്കല്‍ നീ വരച്ച ഞാന്‍ അങ്ങനെയൊക്കെ അലങ്കരിക്കപ്പെട്ടിരുന്നു.
പക്ഷെ ആ ചിത്രം നീ പൂര്‍ത്തിയാക്കിയില്ല.
എന്‍റെ കണ്ണുകളെ നീ വരച്ചേയില്ല.
എന്തേ മുഴുമിപ്പിക്കാത്തെ എന്ന് ചോദിച്ചപ്പോള്‍ നീ പറഞ്ഞു.
"ഇല്ല ;നിന്‍റെ കണ്ണുകളുടെ മനോഹാരിത വരയ്ക്കാന്‍ എനിക്കൊരിക്കലും ആവില്ല"യെന്ന്.

അന്ന് ഞാന്‍ പറഞ്ഞ ഉത്തരം ഇപ്പോള്‍ വീണ്ടും പറയട്ടെ????
എന്‍റെ കണ്ണുകളുടെ ഭംഗി എനിക്ക് നിന്നോടുള്ള പ്രണയത്തിന്‍റെ അലയടിക്കുന്ന കടല്‍ ആണ്.
ആ കടല്‍ ആണ് ഭംഗി.
അത് നിന്‍റെ പ്രണയം എനിക്ക് തന്നതാണ്.

അപ്പോള്‍ ....................
എന്‍റെ കണ്ണുകളുടെ സൌന്ദര്യം നീ നല്‍കിയത് തന്നെ.






26 comments:

  1. ശ്രീ അതിമനോഹര സ്വപ്നം...
    കണ്ണുകളില്‍ അലയടിക്കുന്ന പ്രണയം സഫലമാകട്ടെ,,,
    നല്ല വരികള്‍... പ്രണയം കവിഞോഴുകുകയല്ലേ ശ്രീയുടെ വരികളിലൂടെ..പ്രകൃതിയുടെ മാസ്മരികതയില്‍ ലയിച്ചു, മഴപ്പൂക്കളെപ്പോലെ..

    ReplyDelete
  2. അതെ അതിമനോഹരമായ ഒരു സ്വപ്നം തന്നെ ആയിരുന്നു അത്.
    മഴപ്പൂക്കള്‍;എത്ര ഭംഗിയുള്ള വാക്ക് അല്ലെ?
    തീര്‍ച്ചയായും എന്നില്‍ നിന്നും പ്രണയം കവിഞ്ഞു ഒഴുകുകയാണ്.
    അവനെ പ്രണയിക്കാതിരിക്കാന്‍ എനിക്കെങ്ങനെ കഴിയും????/
    എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചവന്‍..
    എന്നില്‍ പ്രണയമായ് പെയ്തു കൊണ്ടിരിക്കുന്നവന്‍..
    അവന്‍റെ പ്രണയത്തിന്‍റെ മാസ്മരികതയില്‍ നിന്നാണ് എന്‍റെ പ്രണയം ജനിച്ചത്.

    ReplyDelete
  3. പൂക്കളും ശലഭങ്ങളുംഅതി മനോഹരമാണ്; പക്ഷെ രണ്ടിനും അധികം ആയുസ്സില്ല...
    അവ വിരിയും മുന്നേ പൊഴിയുന്ന ജന്മങ്ങള്‍ മാത്രം. ചില മനുഷ്യ ജന്മങ്ങളും അങ്ങനെ തന്നെ...

    "ഒരു കാറ്റ് വന്നു അതില്‍ മഴ നൂലുകളെ വാരിയെറിഞ്ഞപ്പോള്‍ മാഞ്ഞു പോയ നിന്‍റെ മുഖം."
    ഒരു പേമാരിക്കും നിന്റെ ഹൃദയത്തിലെ ചിത്രങ്ങള്‍ മായ്ക്കാന്‍ ആവില്ലല്ലോ വേദ, അതൊരു നല്ല കാര്യം അല്ലെ...?
    ഒരു നിലാവായി, നക്ഷത്രമായി, ഒടുവില്‍ പുലരിയില്‍ ഒരു മഞ്ഞിന്‍ കുളിരായി അവന്‍ നിന്നിലലിഞ്ഞ് ചേരുന്നത് അടുത്ത രാത്രിയില്‍ വീണ്ടും നിന്നില്‍ വിരിയാന്‍ അല്ലേ...അതെ...
    ആ അവനെ അറിയാന്‍ നിനക്കെന്തിനാണ് ഒരു ഇന്ദ്രിയം...? നീ പറഞ്ഞപോലെ ആത്മാവ് കൊണ്ട് അറിഞ്ഞവരല്ലേ നിങ്ങള്‍...

    പൂക്കളും മഴവില്ലും വെള്ളി മേഘങ്ങളും മഞ്ഞും മയില്‍‌പീലി തുണ്ടുകളും നിറഞ്ഞ നിന്റെ സ്വപ്നം രസകരമായിരിക്കുന്നു...
    ഇനിയും നല്ല സ്വപ്നങ്ങള്‍ നിന്നില്‍ ചിറകു വിടര്‍ത്തട്ടെ....എല്ലാം എഴുതുക നീ...

    ReplyDelete
    Replies
    1. മഹേഷ്‌ പറഞ്ഞത് സത്യമാണ്.
      മനോഹരമായവക്കൊന്നും ആയുസ്സില്ലേ,ചിലപ്പോള്‍ എന്നോട് ഞാന്‍ ചോദിക്കാറുള്ള ഒരു ചോദ്യം.
      അവന്‍ യാത്ര പറയുന്നതൊക്കെ എന്നില്‍ വീണ്ടും നിറയാന്‍ മാത്രം.
      ഈ സ്വപ്നം ,അതിനു,അത് നല്‍കിയ സ്വപ്നങ്ങളുടെ ദേവതയോട് ഞാന്‍ ഒരുപാടു നന്ദി പറഞ്ഞു മഹേഷ്‌.

      Delete
  4. വല്ലാതെ മോഹിപ്പിക്കുന്ന വരികള്‍ ....
    പ്രണയിക്കാത്തവര്‍ പൊലും പ്രണയാദ്രമാകും ...!
    "ഇത്രയും മനോഹരമായ കണ്ണുകളുടെ വിശേഷണം ..
    അവനോടുള്ള പ്രണയമഴയുടെ കടല്‍ തിരകള്‍ "
    കൂടെ ആരും കൊതിച്ചു പൊകുന്ന സ്വപ്നം ..
    സഫലികരിക്കപെടട്ടേ .. കാരണം ഈ പ്രണയം
    പൂത്ത് തളിര്‍ക്കാനുള്ളത് തന്നെ , അത്ര സുന്ദരം ..

    ReplyDelete
    Replies
    1. ഈ പ്രണയം പൂത്തു.
      തളിര്‍ത്തു.
      എന്‍റെ കണ്ണുകളുടെ സൌന്ദര്യം അവന്‍ നല്‍കിയതാണ്.
      അത് സത്യമാണ്.
      പിന്നെ ആ സ്വപ്നം.............
      അതെന്‍റെ മാത്രം സ്വന്തം.
      എന്നിലേക്ക്‌ വരാന്‍ മാത്രം തോന്നിയെങ്കില്‍ ഞാന്‍ അത്രയ്ക്കും പ്രിയമാണ് സ്വപ്നങ്ങളുടെ ദേവതയ്ക്ക്,അല്ലെ?
      ഇതിനേക്കാള്‍ മോഹിപ്പിക്കുന്ന വരികള്‍ എഴുതുന്ന ആളാ......എന്നിട്ടാ !!!!!
      കാലങ്ങള്‍ക്ക് ശേഷം ഇവിടെ എത്തിയല്ലോ;സന്തോഷമായി കേട്ടോ.
      മനസ് നിറഞ്ഞ സന്തോഷം,ഒപ്പം സ്നേഹവും.

      Delete
  5. സ്വപ്നം മനോഹരം
    എഴുത്തും മനോഹരം
    പ്രണയവും അതുപോല്‍ മനോഹരമാണോ..?
    പറയൂ

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ.
      തീര്‍ച്ചയായും.
      ഇതിനേക്കാള്‍ സുന്ദരമായ മറ്റൊരു പ്രണയമില്ല ഭൂമിയിലെന്നു തോന്നുന്നു.

      Delete
  6. എനിക്കും ആ സ്വപ്നം ആണ് കൂടുതല്‍ ഇഷ്ടായത്.

    പതിവുപോലെ...മനോഹരം

    ReplyDelete
    Replies
    1. മന്‍സൂര്‍ നും ഇഷ്ടായല്ലോ.
      എനിക്കും ഇഷ്ടായി.
      ആ സ്വപ്നം ഇനിയും ഭംഗിയാക്കണം എന്നുണ്ടായിരുന്നു.
      ഇത്രയേ കഴിഞ്ഞുള്ളു.

      Delete
  7. പ്രിയപ്പെട്ട ശ്രീക്കുട്ടി,

    മനോഹരമായ ചോതി ആശംസകള്‍ !

    മഴനീര്‍ത്തുള്ളികള്‍ പ്രണയാര്‍ദ്രമാക്കിയ വരികള്‍ !

    കുറേക്കാലം കണ്ടില്ലല്ലോ...........?എവിടെയായിരുന്നു?മറന്നുവോ?

    സുന്ദരവര്നങ്ങള്‍ നിറഞ്ഞ മനോഹരസ്വപ്നം !

    ഈ പൊന്നോണക്കാലം പ്രിയന്റെ ഓര്‍മകളില്‍ നനയുമ്പോള്‍, ആ പ്രണയം പൂത്തുലയട്ടെ !

    ഓണക്കോടി എടുത്തുവോ? തുമ്പ പൂവിന്റെ പരിശുദ്ധിയും,മുക്കൂറ്റിയുടെ മനോഹാരിതയുമായി,ശ്രീ എപ്പോഴും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി ജീവിക്കണം.

    ഹൃദയസ്പര്‍ശിയായി ഈ വരികള്‍,ശ്രീ !അഭിനന്ദനങ്ങള്‍ !

    നാടന്‍ പൂക്കളാല്‍ തീര്‍ത്ത മനോഹരമായ പൂക്കളം,ഞാന്‍ ഈ പവിത്രമായ പ്രണയത്തിനു സമര്‍പ്പിക്കുന്നു.

    ഹൃദ്യമായ ഓണം ആശംസകള്‍ .... പ്രിയനും, അമ്മയ്ക്കും, ശ്രീഹരിക്കും,അമ്മാളുവിനും !


    സസ്നേഹം,

    അനു






    ReplyDelete
    Replies
    1. പാറൂനെ ശ്രീ മറക്കുംന്നു തോന്നുന്നുവോ????
      ശ്രീ അങ്ങനെ ആണ് പാറൂ.
      പ്രകാശം പരത്തുന്നു ചിലര്‍ക്കെങ്കിലും.
      ഏട്ടനോട് എന്‍റെ പിറന്നാള്‍ ആശംസ അറിയിക്കൂട്ടോ.
      പാറൂന്റെ വാക്കുകള്‍ എന്നെ വീണ്ടും ഒരു പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിക്കുന്നു.

      Delete
  8. ശ്രീവേദയുടെ നിറമുള്ള, തിളക്കമുള്ള സ്വപ്നം ഇഷ്ട്ടപ്പെട്ടു...

    ReplyDelete
    Replies
    1. നീലിമേം കൂടെ കൂട്ടീട്ടോ.

      Delete
  9. ശ്രീക്കുട്ടി എനിക്കും ഇങ്ങനെ പ്രണയിക്കാന്‍ കൊതിയായി...
    അവനോടുള്ള എന്‍റെ പ്രണയം എന്‍റെ കണ്ണുകളില്‍ വരികളില്‍ നിറയ്ക്കാന്‍...
    അവനില്‍ പകരാന്‍... എന്തുചെയ്യാം...അറിയില്ല എനിക്കേ... :(

    ReplyDelete
    Replies
    1. ശ്രീക്കുട്ടിയോടു മിണ്ടാന്‍ കീയക്കുട്ടീം വന്നല്ലോ.
      സന്തോഷായി.
      അതിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല കീയക്കുട്ടീ.
      നിന്‍റെ പ്രണയം നീ എത്ര ഭംഗിയായി വരികളില്‍ നിറയ്ക്കുന്നു.
      പിന്നെ നിന്‍റെ കണ്ണുകള്‍,
      ഹൃദയം നിറഞ്ഞ പ്രണയം കണ്ണുകള്‍ താനേ പറഞ്ഞു കൊള്ളും.
      അതവന്‍ അറിയുമെന്നേ..........

      Delete
  10. മനോഹരമായി എഴുതി. ഹൃദ്യം ഈ സ്വപ്നം.

    ReplyDelete
    Replies
    1. ഭംഗിയായെന്നു പറഞ്ഞതില്‍ സന്തോഷം.
      നന്ദി.
      ആ സ്വപ്നം അതെന്നില്‍ ഇപ്പോഴും ശേഷിക്കുന്നു.

      Delete
  11. പ്രണയം..പ്രണയം..പ്രണയം..
    തീര്‍ത്തും പ്രണയാര്‍ദ്രം ശ്രീവേദ!

    ReplyDelete
    Replies
    1. ശ്രീവേദ ഒരു പ്രണയിനിയാണ്.
      നിത്യ പ്രണയിനി.
      അപ്പോള്‍ ശ്രീവേദ അതിനെ കുറിച്ച് മാത്രല്ലേ പറയൂ...........

      Delete
  12. ഈ പ്രണയ പൂങ്കാവനത്തിലേക്ക് പറന്നു വരാന്‍ താമസിച്ചതില്‍ ക്ഷമിക്കണം. വളരെ മനോഹരമായിരിക്കുന്നു.

    ReplyDelete
    Replies
    1. പറയാതെ,
      അറിയാതെ,
      വിളിക്കാതെ വന്നെത്തിയല്ലോ!!!
      അതില്‍ സന്തോഷമേ ഉള്ളൂ.
      പരാതിയും പരിഭവവും ഇല്ലേയില്ല.

      Delete
  13. പ്രിയ ശ്രീക്കുട്ടി,


    ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി,

    ഗുരുവായൂരപ്പാ................നിന്നെ കണികാണേണം..............!

    കൃഷ്ണഗീതികള്‍ അലയടിക്കുന്ന ഈ പൊന്നോണപ്പുലരിയില്‍,

    സ്നേഹസാഹോദര്യത്തിന്റെ ഊഞ്ഞാലില്‍ ആടി,

    നന്മയുടെ സൌഹൃദകൂട്ടായ്മയില്‍ ആഹ്ലാദിച്ചു,

    വര്‍ണപൂക്കളാല്‍ മനോഹര പൂക്കളം തീര്‍ത്തു,

    ഒരു പിടി തുമ്പ പൂക്കള്‍ മനസ്സിന്റെ തിരുമുറ്റത്തു എപ്പോഴും ചിരിക്കുന്നു എന്ന അറിവില്‍,

    അനുവും കുഞ്ഞിക്കുരുവികളും നേരുന്നു,

    ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും പൊന്നോണം !
    ഹൃദ്യമായ തിരുവോണാശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. ഓണാശംസകള്‍ അനൂ ............

      Delete
  14. Replies
    1. നല്ല പ്രൊഫൈല്‍ ഫോട്ടോ ലക്ഷ്മി.
      ലക്ഷ്മീടെ ബ്ലോഗ്‌ പണ്ട് കൊറേ വായിക്കുമായിരുന്നു.ഇപ്പൊ കുറെ കാലായി ആ വഴി വന്നിട്ട്.
      ഇവിടം ഇഷ്ടപ്പെട്ട സതിക്ക് ഞാന്‍ അവിടേം വന്നു ഇടയ്ക്കു വിശേഷം അറിയണ്ടേ.
      ഇല്ലെങ്കില്‍ ലക്ഷ്മി പെണങ്ങി പോയാലോ................

      ഓണം എങ്ങനെ ഉണ്ടായിരുന്നു???
      നല്ല സദ്യ,പുത്തന്‍ കുപ്പായം ഒക്കെ ആയി നന്നായില്ലേ?????

      Delete