നിദ്രയൊഴിഞ്ഞ ചില രാവുകളില്‍ കണ്ണുകളടച്ച് വെറുതെ കിടക്കാറുണ്ട്.
നിദ്രയെ കാത്തോ................അതോ സ്വപങ്ങളെ കാത്തോ.............അറിയില്ല.
അടഞ്ഞ കണ്ണുകള്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന ചില കാഴ്ചകള്‍ ഉണ്ട്.
തളരുന്നു എന്ന് തോന്നുമ്പോള്‍ താങ്ങാവാന്‍ വേണ്ടി ഉള്‍കണ്ണുകള്‍ സൂക്ഷിച്ച ചില കാഴ്ചകള്‍. .
അത് പ്രിയപ്പെട്ടവര്‍ നല്കുന്ന സ്നേഹമോ വേദനയോ അങ്ങനെ ഏത് ഓര്‍മ്മകളും ആവാം.
പലപ്പോഴും കണ്ണുകളടച്ചു വെറുതെ കിടക്കുമ്പോള്‍ ഇവ എന്നിലേക്കെത്തുന്നു .
എന്റെ ഓര്‍മ്മകള്‍ എല്ലാം തുടങ്ങുന്നതുമൊടുങ്ങുന്നതും എന്നും,എപ്പോഴും നിന്നില്‍ തന്നെ.
എന്റെ ഓര്‍മ്മകള്‍ എല്ലാം തുടങ്ങുന്നതുമൊടുങ്ങുന്നതും എന്നും,എപ്പോഴും നിന്നില്‍ തന്നെ.
ഏകാന്തത ..............
ചിലപ്പോഴൊക്കെ വേദനയും പേടിയുമാണ്.
പക്ഷെ നിന്റെ പ്രണയം ഏറ്റവും അറിഞ്ഞതും അതില്‍ നിന്ന് തന്നെ.
രാത്രികളില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ നടുമുറ്റത്തിരുന്നു ആകാശം നോക്കാന്‍ ഏറെയിഷ്ടം.
പലപ്പോഴും തോന്നിയിട്ടുണ്ട് ,
ഒറ്റപ്പെടുന്നു എന്ന തോന്നല്‍ ഓടി മറയാന്‍ ആകാശം നോക്കിയാല്‍ മതി.
നീ നിലാവായി എന്നെ നോക്കി ചിരിക്കുന്നു .
ഓരോ നക്ഷത്രങ്ങളിലും പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ തെളിയുന്നു.
മരങ്ങളും വള്ളികളും,ഇലകളും,
അവിടവിടെ എന്നെ ചിരിപ്പിക്കാന്‍ വേണ്ടി വിരിഞ്ഞുവെന്നു തോന്നിപ്പിക്കുന്ന പേരറിയാ രാപൂവുകളും...............
മൌനത്തിന്റെ മനോഹാരിത ഏറുന്ന നിമിഷങ്ങള്‍................. ...................
എന്റെ ഒറ്റപ്പെടലിനെ എന്നില്‍ നിന്നും അന്യമാക്കുന്നവര്..
മഞ്ഞുമുണ്ട്.
നിലാവായി നീയുമുണ്ട്.
പക്ഷെ കാര്‍മേഘങ്ങളുടെ കുറുമ്പ് നിന്നെ എന്നില്‍ നിന്നും ഒളിപ്പിച്ചിരിക്കുന്നു.
മിഴികള്‍ പൂട്ടിയാലല്ലേ നീ വരൂ.................!!!
നീ വരും,എനിക്കറിയാം.
കണ്ണുകള്‍ അടച്ചു അലസമായി കിടക്കുന്ന എന്നരികിലേക്ക് വരാതിരിക്കാന്‍ നിനക്കെങ്ങനെ കഴിയും!!!!!
മഞ്ഞില്‍ കുളിരുന്ന എന്റെ ശരീരത്തെ പുതപ്പിക്കാന്‍
ആരും കാണാത്ത പൂക്കളുടെ നനുത്ത സുഗന്ധമുള്ള,
പഞ്ഞി പോലെ മൃദുവായ
നിന്റെ പ്രണയത്തിന്റെ ഇളം ചൂട് നല്കുന്ന
മാന്തളിരിന് നിറമുള്ള പുതപ്പും കൊണ്ട്
ഈ മഴ മുഴുവനും നനഞ്ഞു നീ വരും.
ആ പുതപ്പിനുള്ളില്‍ എന്നെ ഒളിപ്പിച്ച് എനിക്കുറങ്ങണം.
ഞാന്‍ ഉറങ്ങുന്നവരെ മഴ പെയ്യണം.
മഴ മണമുള്ള എന്റെ തലമുടിയിഴകളില്‍ തലോടി നീ മൂളുന്ന താരാട്ട് കേട്ട്.........
സ്വപ്നങ്ങളുടെ സഞ്ചാര മാര്‍ഗത്തിലേക്ക്...............
എങ്ങു നിന്നോ ഒരു പാട്ട് കേള്‍ക്കുന്നുണ്ട്.
പ്രണയാര്‍ദ്രമായ ഒരു ശബ്ദം.
സ്വപ്നങ്ങളുടെ സഞ്ചാര മാര്‍ഗത്തിലേക്ക്...............
എങ്ങു നിന്നോ ഒരു പാട്ട് കേള്‍ക്കുന്നുണ്ട്.
പ്രണയാര്‍ദ്രമായ ഒരു ശബ്ദം.
പാല പൂത്ത ഗന്ധവും,ആ ശബ്ദവും പേറി വരുന്ന കാറ്റേ..................
ഞാന്‍ ഉറങ്ങട്ടെ!!!!!!!
ഞാന്‍ ഉറങ്ങട്ടെ!!!!!!!
പറഞ്ഞാലും അറിഞ്ഞാലും അനുഭവിച്ചാലും തീരാത്ത പ്രണയം .
ReplyDeleteഅക്ഷരങ്ങില്‍ ആ ഇകാരത്തെ പറഞ്ഞു ഫലിപ്പിക്കാന്‍ ഒത്തിരി പാടാണ് .
പക്ഷെ പ്രണയം മാത്രം പറയുന്ന ഈ ബ്ളോഗില്‍ മോഹങ്ങളെയും സ്വപ്നങ്ങളെയും നൊമ്പരങ്ങളെയും ഇഷ്ടങ്ങളെയും വരികള്‍ ആക്കുമ്പോള്‍ ശ്രീവേദ വിജയിക്കാറുണ്ട്.. .
കവിത പോലെയുള്ള എഴുത്ത്. . ഓരോ വരികളും മനോഹരം.
അഭിനന്ദനങ്ങള്‍
മന്‍സൂര്‍,
Deleteആദ്യം നല്ല വാക്കുകള്‍ പറഞ്ഞത് മന്‍സൂര്‍ ആണല്ലോ.
ഏറെ സന്തോഷം.
അറിഞ്ഞതും,അനുഭവിച്ചതും ആയ മോഹങ്ങളും,സ്വപ്നങ്ങളും,നൊമ്പരങ്ങളും,ഇഷ്ടങ്ങളും എല്ലാം ഇതിനേക്കാള്‍ മനോഹരമാണ് മന്‍സൂര്‍.
അവന്റെ പ്രണയം അതിലേറെയും.
എനിക്ക് മുന്നില്‍ ഇതാ അവന് വീണ്ടും....................
പ്രണയം നിറഞ്ഞു നില്ക്കുന്നു ഇവിടെ മുഴുവനും..
ReplyDeleteമനോഹരമായ എഴുത്ത്..
ഓരൊ വരി വായിക്കുമ്പോളും അടുത്തവരി മനസിലെക്കു വരുന്നു..
ഈ പ്രണയനൊമ്പരത്തിനു ആശംസകള്‍..
ആശംസകള്‍ക്ക് നന്ദി .
Deleteപ്രിയപ്പെട്ട ശ്രീക്കുട്ടി,
ReplyDeleteപ്രണയം പൂക്കുന്ന ഹൃദയം നഷ്ട്ടപ്പെടാതിരിക്കട്ടെ.
മനോഹരമായ വരികള്‍......ഏറെ ഹൃദ്യം...........
ശുഭരാത്രി !
സസ്നേഹം,
അനു
പ്രണയം എന്നും വസന്തം മാത്രം നല്കുന്ന ഹൃദയത്തില്‍ നിന്നും പറയട്ടെ ഈ നല്ല വാക്കുകള്‍ക്കു നന്ദി അനൂ.
Deleteഉറങ്ങാന്‍ പോകുന്നതിനുമുമ്പ് പറഞ്ഞതൊക്കെ മോഹനം
ReplyDeleteഉറങ്ങി എണീറ്റപ്പോള്‍ വീണ്ടും പറയാന്‍ തോന്നുന്നു എന്തൊക്കെയോ..................
Deleteപറഞ്ഞു വരുമ്പോഴോ അത് നിന്നെ കുറിച്ച് മാത്രമാവും.
""ഞാന്‍ ഉറങ്ങുന്നവരെ മഴ പെയ്യണം.
ReplyDeleteമഴ മണമുള്ള എന്റെ തലമുടിയിഴകളില്‍ തലോടി നീ മൂളുന്ന താരാട്ട് കേട്ട്.........
സ്വപ്നങ്ങളുടെ സഞ്ചാര മാര്‍ഗത്തിലേക്ക്...............""
സ്വപ്നങ്ങളേ പ്രണയിച്ച് , അവനിലേക്കെത്താന്‍ ..
അവനേ നിറക്കാന്‍ ..
മിഴികളടക്കുമ്പൊള് വിരുന്നെത്തുന്ന പ്രീയമുള്ള ചിത്രങ്ങള്‍ ..
അവന്റെ കുതിര്‍ന്ന മഴ മനസ്സ് ,
നിന്നേ മാത്രം നിറക്കുന്ന മഴ ഹൃദയം ..
നിന്നിലേക്ക് മാത്രം ചായുന്ന മഴ മരം ..
കാത്ത് നില്പുണ്ടാകും , ഒന്നു മിഴികള്‍ പൂട്ടാന്‍
കിനാവിലൂടെ നിന്നിലെത്താന്‍ ................... സ്നേഹാശംസകളോടെ ..
അതെ ഓരോ നിമിഷവും എന്നെ മാത്രം കാത്തിരിക്കുന്ന ഒരാള്‍.
Deleteഇവളൊന്നു കണ്ണുകള്‍ അടച്ചെങ്കില്‍ എന്ന് പറയുന്ന അവന്റെ അധരങ്ങളെ എനിക്ക് കാണാം.
മഴ മണമുള്ള എന്റെ മുടിയിഴകളെ ഉമ്മ വെക്കാന്‍ മോഹിച്ചു കൊണ്ട് അവന് .......................
അവനെന്ന മഴ നനയാന്‍ കൊതിക്കുന്ന ഞാന്‍..............................
മിഴികള്‍ പൂട്ടട്ടെ ഞാന്‍... ........................
കിനാവുകള്‍ക്ക് വിരുന്നൊരുക്കട്ടെ .
പ്രിയപ്പെട്ട ശ്രീവേദ
ReplyDeleteരാവുറങ്ങുവോളം കാത്തിരുന്നു കാത്തിരുന്നു അവസാനം അവന് ഒരു വെണ്‍തിങ്കളായി ഉദിച്ചുവരുമ്പോള്‍ പ്രണയം നിലാവായി നിറഞ്ഞു പെയ്യുമ്പോള്‍ അങ്ങ് ദൂരെ ഒളിമിന്നുന്ന നക്ഷത്ര നോക്കി ചിരിക്കാന്‍ എന്ത് രസമാണല്ലേ . വരികളും നിലാവുപോലെ നിറഞ്ഞു പെയ്തു. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
അതെ രസമാണ് ഗിരീഷ്.
Deleteമനസ്സില്‍ നിറയുന്ന നിലാവിനിയും ബാക്കിയാണ്.
വരികളില്‍ നിറച്ചത് എത്രയോ കുറവാണ്........................!!!!!!!!!
നല്ല വാക്കുകള്‍ക്കു നന്ദി .
കവിതയൂരുന്ന പ്രണയ വരികള്‍. നന്നായി ....സസ്നേഹം
ReplyDeleteകവിതയോ...................
Deleteഎന്തോ എനിക്കങ്ങനെ തോന്നിയിട്ടേയില്ല .
എന്തായാലും നല്കിയ ആശംസകള്‍ക്ക് നന്ദി.
വരികൾ നന്ന്. പ്രണയത്തിൽ നിന്നുണരുമ്പോൾ പകച്ച് പോകരുത്.. :)
ReplyDeleteപ്രണയത്തില്‍ നിന്ന് ഞാന്‍ എന്റെ മനസ് ഉണരുന്നെയില്ല
Deleteഈ ഉറക്കം എനിക്കേറെ ഇഷ്ടമാണ്.
നല്ല വരികൾ ഇഷ്ടായിട്ടാ
ReplyDeleteആദ്യമായി വന്നതിനും,നല്ലതാന്നു പറഞ്ഞതിനും,ഒക്കെ വല്യേ സന്തോഷം സമീര്‍.
Deleteനന്നായി എഴുതി നല്ല വരികൾ
ReplyDeletesamir............photopad ലെ recent post എനിക്കും ഏറെ ഇഷ്ടമായി കേട്ടോ.സുഖമല്ലേ?
Deleteഎല്ലാം മനോഹരമായി പകര്‍ത്തുന്നു നീ...
Deleteഒന്നും എഴുതാന്‍ പറ്റുന്നില്ല ശ്രീ എനിക്കെന്തോ നിന്നെ മറ്റൊരാളായി കാണാന്‍ പറ്റണില്ല..
എനിക്കസൂയയാണ് ... പ്രണയത്തോടുള്ള നിന്റെ പ്രണയത്തോട്...
മരണം വരെ നീ വിഷമിക്കനിടവരുത്താതെ അതങ്ങനെ ഒഴുകട്ടെ ..
കീയക്കുട്ടീ നിനക്കെന്റെ പ്രണയമാണ് ഇഷ്ടമെങ്കില്‍ എനിക്ക് നിന്റെ ചില ചിന്തകളെ,വാക്കുകളെ,ഒക്കെ ആണ് ഇഷ്ടം.
Deleteനീ മരണം വരെ എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ എന്റെ മരണത്തെ കുറിച്ച് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ആലോചിച്ചത്.
ഈ പോസ്റ്റിലെ ഏതു വരിയാ ഉമ്മൂന്റെ കീയൂനു ഇഷ്ടായെ എന്ന് പറയൂ.
ഞാന്‍ ഉറങ്ങുന്നവരെ മഴ പെയ്യണം.
ReplyDeleteമഴ മണമുള്ള എന്റെ തലമുടിയിഴകളില്‍ തലോടി നീ മൂളുന്ന താരാട്ട് കേട്ട്.........
സ്വപ്നങ്ങളുടെ സഞ്ചാര മാര്‍ഗത്തിലേക്ക്...............
അതെ പല്ലവീ.............
Deleteമഴയുടെ ശബ്ദം കേട്ട് ഉറക്കത്തിലേക്കു ..................
എനിക്കിഷ്ടാണ് അത്.
പ്രിയ വേദാ....
ReplyDelete"ആരും കാണാത്ത പൂക്കളുടെ നനുത്ത സുഗന്ധമുള്ള,
പഞ്ഞി പോലെ മൃദുവായ
നിന്റെ പ്രണയത്തിന്റെ ഇളം ചൂട് നല്കുന്ന
മാന്തളിരിന് നിറമുള്ള പുതപ്പും കൊണ്ട്
ഈ മഴ മുഴുവനും നനഞ്ഞു നീ വരും."
പ്രണയത്തിന്റെ ഇളം ചൂടേറ്റ് , നറുമണമുള്ള മാന്തളിരിന് നിറമുള്ള പുതപ്പില്‍ മൂടിപ്പുതച്ച്, നീല നിലാവില് ഭൂമിയെ തഴുകുന്ന മഴപ്പാട്ടിന് താരാട്ട് കേട്ട്, കണ്ണുകളടച്ച് ഹൃദയത്തിന്റെ ഏകാന്ത ജാലകം തുറന്നിട്ട് നീ കിടക്കുമ്പോള്‍ ഒരു മൂളിപ്പാട്ടുമായി അവന് നിന്നരികില്‍ ഉണ്ടാകും വേദ, നിന്റെ സ്വപ്നങ്ങള്‍ക്ക് കുടപിടിച്ച്....
ഇത്തവണയും നന്നായി എഴുതിയിരിക്കുന്നു വേദ... വീണ്ടും കാത്തിരിക്കുന്നു....
മഹേഷ് നിങ്ങളുടെ വാക്കുകള്‍ എനിക്കേറെ സന്തോഷം നല്കുന്നു.
Deleteകാത്തിരിക്കൂ വേദ ഇനിയും പറയാം അവന്റെ പ്രണയത്തെ,അവനോടുള്ള പ്രണയത്തെ......................
വേദ...ആ പേര് വിളിക്കുമ്പോ തന്നെ ഒരുപാട് സ്നേഹവും സന്തോഷവും...എന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു പേരാ ഈ വേദ. ഇവിടം എനിക്കൊത്തിരി ഇഷ്ടാട്ടോ... പ്രണയത്തിന്റെ ഈ തീരം ഏറെ ഹൃദ്യം...
ReplyDelete"ഈ രാവില്‍ മഴയുണ്ട്.മഞ്ഞുമുണ്ട്.നിലാവായി നീയുമുണ്ട്.
പക്ഷെ കാര്‍മേഘങ്ങളുടെ കുറുമ്പ് നിന്നെ എന്നില്‍ നിന്നും ഒളിപ്പിച്ചിരിക്കുന്നു."
നിന്റെ സ്വപ്നങ്ങളില്‍ ആ പ്രണയസ്പര്‍ശം നിറയാന്‍...
ആ സ്നേഹത്തിന് നക്ഷത്രപ്പൊട്ടില് കൂമ്പി അടയുന്ന നിന്റെ മിഴികള്‍ സ്നേഹത്തിന്റെ നൂറാകാശങ്ങളിലേക്ക് എന്നും വിടര്ന്നുണരാന് എന്റെ പ്രാര്‍ഥനകളും കൂട്ടിനുണ്ടാവുംട്ടോ...ശുഭരാത്രി...
ആശയുടെ വിളി ഞാന്‍ കേള്‍ക്കുന്നു.
Deleteഅത് കേള്‍ക്കാന്‍ എനിക്കും ഇഷ്ടം.
ഈ തീരം ഇവിടം പ്രണയമേ ഉള്ളൂ.
മിഴികളില്‍ നിറയുന്ന അവന്റെ മുഖം................
മൊഴികളില്‍ അലിയുന്ന അവന്റെ സ്നേഹം...............
അതിനേക്കാള്‍ വലിയ പ്രാര്‍ത്ഥന എനിക്കെന്താണ്!!!!!!!!!!!!!!!
:)
ReplyDelete