Tuesday

അവിടെ നീ ......എന്‍റെ നിദ്രയിലെ സ്വപ്നങ്ങളാവാന്‍.........

മഞ്ഞു പെയ്യുന്ന പുലരികള്‍ .................
നിലാവ് ചിരിക്കുന്ന രാവുകള്‍......................
ഓര്‍മ്മകള്‍ക്ക് സൌന്ദര്യം കൂടുന്ന നിമിഷങ്ങള്‍!!!!!!!!
മേഘങ്ങളില്ലാത്ത ആകാശത്തില്‍ പൂര്‍ണ ചന്ദ്രനേയും  ആതിര നക്ഷത്രത്തെയും ഒരുമിച്ചു കണ്ടപ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ ഒന്ന് മാത്രം.
സ്നേഹം.
ഈ ലോകത്തോട്‌ മുഴുവനും സ്നേഹം മാത്രം.
ആ രാവില്‍ ഒരു മഴയായി എന്നിലേക്കെത്തി നീ............
നിലാവും,മഴയും,ആര്‍ദ്ര നക്ഷത്രമായ്‌ നീയും!!!!!!
പുതു മണ്ണിന്‍റെ മണം ............
നിന്‍റെ പ്രണയത്തിനും!!!!!

ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത ചില സ്വപ്‌നങ്ങള്‍ ഉണ്ട് .
ആദ്യത്തെ മഴ പെയ്തിറങ്ങുന്ന ഭൂമിയെ പോലെ മനോഹരമായത്.
പൂത്ത മുളംകാടുകള്‍ക്കിടയില്‍ ഇളം വെയിലിന്‍റെ സുഖത്തില്‍ ചുറ്റും പറക്കുന്ന പൂമ്പാറ്റകളെ നോക്കി,
അങ്ങിങ്ങായി പറക്കുന്ന നാകമോഹന്‍ പക്ഷികളെ നോക്കി നമ്മള്‍.............
ഒരിക്കലെന്നോ കണ്ട ഒരു സ്വപ്നത്തിന്‍റെ ഒരു ചീള്..............
വളപ്പൊട്ടുകളെ  എനിക്കിഷ്ടമാണ്.
ഉടഞ്ഞ ചില്ല് കണ്ണാടികളേയും.
അവയൊക്കെ എനിക്കെന്നെ തന്നെയാണ് കാണിച്ചു തരുന്നത്.



കണ്ണുകള്‍ക്ക്‌ കടലിന്‍റെ ആഴം എന്ന് നീ പറയുന്നത് ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ മോഹം.
വാക്കുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി
മൌനത്തെ കൂട്ട് പിടിച്ച് രക്ഷപ്പെടുമായിരുന്നു പലപ്പോഴും നമ്മുടെ പ്രണയം.
പറയാതെ സൂക്ഷിച്ച പ്രണയത്തെ മൌനത്തിന്‍റെ ഭാഷ ഏറ്റവും മനോഹരമായി പറഞ്ഞു.

വീണ്ടും കണ്ടു മുട്ടാന്‍ ഇടയില്ലാത്ത,
എന്നിലേക്കെത്താന്‍ ഒരിക്കലും കഴിയാത്ത നിന്നെ ..................
നിന്നെ, ഞാന്‍ ഇന്നെന്നെക്കാളും അധികം,
മറ്റെന്തിനെക്കാളും അധികം സ്നേഹിക്കുകയാണ്.
"നീ എന്‍റെ എല്ലാമാണ് " എന്ന്  പറയുന്നത് കേള്‍ക്കുമ്പോള്‍ അടഞ്ഞു പോകുന്ന എന്‍റെ കണ്ണുകളില്‍ നിന്‍റെ ചുംബനത്തിന്റെ ആര്‍ദ്രത അറിയുന്നു ഞാന്‍.


നിന്നിലൂടെ കാണുന്ന കാഴ്ചകള്‍ക്കെല്ലാം നന്മയുടെ സൌന്ദര്യം മാത്രം!!!!!!!
നിന്നിലൂടെ കേള്‍ക്കുന്ന ശബ്ദങ്ങളില്‍ നിറയുന്നത് സ്നേഹത്തിന്‍റെ സംഗീതം മാത്രം !!!!!!!!!




11 comments:

  1. "പൂത്ത മുളങ്കാടുകള്‍ക്കിടയില്‍ ഇളവെയിലിന്‍റെ സുഖത്തില്‍ ചുറ്റും പറക്കുന്ന പൂമ്പാറ്റകളെ നോക്കി,
    അങ്ങിങ്ങായി പറക്കുന്ന നാകമോഹന്‍ പക്ഷികളെ നോക്കി നമ്മള്‍.... ഒരിക്കലെന്നോ കണ്ട ഒരു സ്വപ്നത്തിന്‍റെ ഒരു ചീള്..."

    ഏറെ ഇഷ്ടമായ വരികള്‍..

    വാക്കുകള്‍ എവിടെയ്ക്കോ കൂട്ടിക്കൊണ്ടുപോയി... ഓര്‍മ്മകളില്‍ എവിടൊക്കെയോ ചില കരിവളപ്പൊട്ടുകള്‍ അനാഥമാകുന്നതു കണ്ടു... ഉടഞ്ഞ കണ്ണാടി ചില്ലുകള്‍ കൊണ്ട് മനസ്സ് മുറിയുന്നതായും തോന്നി..

    പ്രണയം തീവ്രം തന്നെ.. മൌനത്തെ കൂട്ട് പിടിച്ചു രക്ഷപ്പെടുമ്പോഴും.. ഒരു മഴയായി പെയ്തു തോരുമ്പോഴും...

    നന്നായിട്ടുണ്ട് വേദ...
    ഒരല്പം വൈകിയ പുതുവത്സരാശംസകള്‍..

    ReplyDelete
  2. ഒടുവില്‍ എത്തി, ഇല്ലേ?
    അല്ലെങ്കിലും വരും എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു!!!
    കാണുന്നു,കേള്‍ക്കുന്നു,ഈ വരികളില്‍ നിറയുന്ന സ്നേഹത്തിന്റെ
    സംഗീതം!!!
    പുതുവത്സരമേ, വാരി വിതറൂ ഈ വളപ്പൊട്ടുകള്‍ ഇവിടെ, ഇനിയുമിനിയും ഞങ്ങള്‍ക്കായി....
    ആശംസകളോടെ,

    ReplyDelete
  3. പ്രണയമഴ
    പ്രണയമഴ

    പുതുവര്‍ഷാശംസകള്‍

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. ശ്രീവേദയുടെ പ്രണയമരം വീണ്ടും പൂത്തല്ലോ .
    കുറെ നാളായി കണ്ടില്ലായിരുന്നു .
    പ്രണയം അങ്ങിനെ ആണ്. ഒരിക്കലും വാടില്ല . വാടിയ ഒരു ചെടി ഒരു ചാറ്റല്‍ മഴയില്‍ തളിര്‍ക്കും പോലെ പ്രണയവും.
    പ്രണയത്തിന്റെ മനോഹരമായ ആവിഷ്കാരം. ഹൃദയം.

    ReplyDelete
  6. പ്രണയതീവ്രമായ ഈ എനിക്കെന്നും ഇഷ്ടം വേദാ....

    ReplyDelete
  7. കൊള്ളാം..

    ReplyDelete
  8. പ്രിയ വേദാ....

    ആദ്യമേ നവവത്സര ആശംസകള്‍ നേരുന്നു...
    നിന്റെ കണ്ണുകളില്‍ കടലിന്റെ ആഴമളന്നവന്റെ വാക്കുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി
    മൌനത്തെ കൂട്ട് പിടിച്ച് രക്ഷപ്പെടുമായിരുന്ന നിന്റെ പ്രണയം ഞാന്‍ കാണുന്നു..
    പക്ഷെ ഉടഞ്ഞ കണ്ണാടിച്ചില്ലുകളില്‍ നിന്നെ കാണാന്‍ ഞാനാഗ്രഹിക്കുന്നില്ല.
    മഞ്ഞു പെയ്യുന്ന പുലരികളും നിലാവ് ചിരിക്കുന്ന രാവുകളും കുങ്കുമം ചാര്‍ത്തുന്ന സന്ധ്യകളും പെയ്തൊഴിയാത്ത മഴയും എല്ലാം നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്കട്ടെ....

    ReplyDelete
  9. എന്നിലെക്കെത്താന്‍ ഒരിക്കലും കഴിയാത്ത നീ :)
    നിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ ആണ് ഞാന്‍ മോഹിക്കുന്നത്..
    .सपनो की हैं दुनिया यहीं
    तेरी आँखों से मैं ने देखा ..

    ReplyDelete
  10. നിന്നിലൂടെ കാണുന്ന കാഴ്ചകള്‍ക്കെല്ലാം നന്മയുടെ സൌന്ദര്യം മാത്രം!!!!!!!
    നിന്നിലൂടെ കേള്‍ക്കുന്ന ശബ്ദങ്ങളില്‍ നിറയുന്നത് സ്നേഹത്തിന്‍റെ സംഗീതം മാത്രം !!!!!!!!!

    അല്ലാതെന്തു പറയാന്‍ അല്ലേ ?>>
    നന്നായിട്ടുണ്ട്.. ഇനിയും പ്രണയം പെയ്യട്ടെ , പെയ്തുകൊണ്ടിരിക്കട്ടെ ...

    ReplyDelete