Sunday

നമ്മളങ്ങനെ.........................!!!!!!



നിന്നിൽ നിന്നും ഏറെ ദൂരെ............
എന്ന വിചാരത്തിൽ നിന്നാണ് 
നിന്നോടുള്ള സ്നേഹത്തിന്റെ ഒഴുക്ക് 
ശക്തമാവാൻ തുടങ്ങുന്നത്.

നീ നല്കിയ വിരഹം...............
അതിന്റെ വേദന ............
അതിൽ നിന്നാണ് 
നിന്നോടുള്ള മോഹങ്ങൾ  ജന്മം കൊള്ളുന്നത്.

നിന്റെ സംഗീതത്തിലെ ശ്രുതിയാവാൻ ,
നിന്റെ ചിന്തകളിൽ നിറയുന്ന വാക്കുകളാവാൻ ,
നിന്റെ വിരലുകളിൽ നിന്നുതിരുന്ന വരകളാവാൻ,
നിനക്ക് പ്രിയപ്പെട്ട ഫ്രെയിമുകളിലെ ചിത്രങ്ങളാവാൻ 
അങ്ങനെ എന്റെ മോഹങ്ങൾ ഇനിയുമേറെ........................

എവിടുന്നോ വായിച്ചത് പോലെ 
മോഹങ്ങൾ  മോഹിക്കാനും,
ഇഷ്ടങ്ങൾ ഇഷ്ടപ്പെടാനും,
സന്തോഷങ്ങൾ സന്തോഷിക്കാനും,
ആരംഭിച്ചത് നീ ജീവിതത്തിലേക്ക് വന്നതിനു ശേഷം!!!!

നീ മഴയും ഞാൻ  ഒരു മരവും!!!!!
നീ നനയിച്ച എന്റെ ഇലകൾ ..............
നീ ആഴ്ന്നിറങ്ങി എന്റെ ജീവന്റെ വേരുകളിലേക്ക് ,,,,,,,
നീ ബാക്കി വെച്ച് പോയതാണ് ഞാനെന്ന മഴമരം 
നിന്നിൽ പലപ്പോഴും പെയ്യിച്ചതും,
നീ അതിനെ നീ നനഞ്ഞ ഏറ്റവും മനോഹരമായ മഴ എന്ന് വിളിച്ചതും!!!!

എനിക്ക് നിന്റെ തുടർച്ച ആയാൽ  മതി.
നീ അവസാനിപ്പിക്കുന്നിടത് നിന്നും തുടരുന്ന ഞാൻ................
ഒടുവിൽ അവസാനിക്കുന്നത് നിന്നിൽ  തന്നെ!!!!!!!!!

നിന്നിലേക്ക്‌ തുറക്കുന്ന വഴികളൊക്കെയും അടച്ചിട്ടുവെങ്കിലും 
നിന്റെ ഓർമ്മകൾ ............
അവയെന്നിലേക്ക് മാത്രമായെന്ന പോലെ..............!!!!!!

ഒരിക്കൽ.............
ഇരു വശവും ലാങ്കി ലാങ്കി പൂക്കൾ മണക്കുന്ന വഴിയിലൂടെ 
മുല്ല വള്ളികൾ ചുറ്റിപ്പിണഞ്ഞ ഊഞ്ഞാലുള്ള,
ചിത്രശലഭങ്ങൾ  വിരുന്നിനെത്തുന്ന പൂന്തോട്ടമുള്ള ,
മുറ്റത്തേക്ക്‌ നമുക്ക് പോകണം.
അവിടെ പ്രണയം പഠിപ്പിക്കാനെത്തിയ ഇണപ്രാവുകളെ നോക്കി കുസൃതിയോടെ നമുക്ക് ചിരിക്കണം.
നെഞ്ചിൽ  മുഖം ചേർത്ത് കയ്യിൽ  കൈ കോർത്ത് കണ്ണുകള അടച്ച് നമ്മളങ്ങനെ.........................!!!!!!

കാത്തിരുപ്പിന് ദൈർഘ്യം കൂടും തോറും സ്നേഹത്തിന്റെ ആഴവും പരപ്പും ഒപ്പം കൂടുകയാണ്.
കാണാതിരിക്കുമ്പോഴാണ്‌ കാണാനുള്ള മോഹവും അത് നൽകുന്ന  സ്നേഹവും എത്ര വലുതെന്ന്  അറിയുന്നത്.
പറയാതെ അറിയാതെ സ്വന്തമാക്കപ്പെട്ട നിമിഷങ്ങൾ ...............
ഞാൻ നീയും നീ ഞാനുമായി മാറിയപ്പോൾ  
നിലാവിൽ നിന്ന് വാരിയെടുത്ത വെളിച്ചം ചേർത്ത നിന്റെ സ്നേഹം ഞാൻ അറിയുകയാണ് ............
അനുഭവിക്കുകയാണ്!!!!!

അടുത്ത മഴക്കാലത്ത് എന്റെ പ്രണയം ഏറ്റു  വാങ്ങാൻ നീ വരുമെന്ന നിന്റെ വാക്കുകളിൽ സ്വപ്നം നെയ്ത് മനസ് നിറച്ച് ഞാനിവിടെ...............

നിന്റെ പ്രണയം മഴയും ഈ വിരഹം വേനലുമാണ് .
നിന്റെ വാക്കുകൾ 
വേനലിലെ സാന്ത്വനമഴ പോലെ............
പൌർണ്ണമിയുടെ പ്രകാശം പോലെ...............
തേനിന്റെ മധുരം ...................


7 comments:

  1. പ്രതീക്ഷിക്കാതെ വിരിഞ്ഞു കാണുന്ന ഭംഗിയുള്ള പൂക്കൾ പോലെയാണ് ശ്രീവേദ പോസ്റ്റുകൾ .
    പ്രണയത്തിൻറെ സുഗന്തം പരത്തി അതെപ്പോഴോ വിരിയും .
    പോസ്റ്റ്‌ നന്നായി ശ്രീ

    ReplyDelete
  2. ആര്‍ദ്രം

    ReplyDelete
  3. നിനക്ക് പ്രിയപ്പെട്ട ഫ്രെയിമുകളിലെ ചിത്രങ്ങളാവാൻ
    അങ്ങനെ എന്റെ മോഹങ്ങൾ ഇനിയുമേറെ....

    Sreee......mattenthu parayaan njaan :)

    ReplyDelete
  4. പ്രണയത്തിന്റെ , സ്നേഹത്തിന്റെ പൂന്തൊട്ടം ..
    എത്ര എഴുതിയാലും തീരാത്ത പ്രണയപ്പൂക്കളാല്‍
    നിറഞ്ഞു നില്‍ക്കുന്ന മനൊഹരമായ ഒന്നാണ് ശ്രീയുടെ ഒരൊ പോസ്റ്റും ..!
    വിരഹവും , വീദൂരതയും രണ്ടാകമല്ലേ ........
    എത്ര ദൂരയെങ്കിലും , മനസ്സ് കൊണ്ടടുത്ത് നില്‍ക്കുമ്പൊള്‍
    വിരഹം ചിന്തകളില്‍ മാത്രമാകാം .. പക്ഷേ ..
    ദൂരം മനസ്സില്‍ വിടവ് സൃഷ്ടിക്കുമ്പൊള്‍ വിരഹം ജനിക്കും ..
    അതിലൂടെ നീറ്റലിന്റെ സുഖമറിയാം ...................
    കാത്തിരിപ്പിന്റെയും , സ്നേഹനിറവിന്റെയും ആകേതുകയില്‍
    പിറന്നു വീഴുന്ന ഈ അക്ഷരങ്ങള്‍ക്ക് ജീവനുണ്ട് ..
    പ്രണയത്തിന്റെ ജീവന്‍ , അതൊരിക്കലും നിലക്കാതെ ഒഴുകി കൊണ്ടിരിക്കും ..
    സ്നേഹപൂര്‍വം.....................!

    ReplyDelete
  5. പ്രാവുകള്‍ പ്രണയിക്കും കാട്ടില്‍ നിനക്കായി ഒരു മഴനൂലൂഞ്ഞാല്‍ കേട്ടിത്തരാന്‍ അവന്‍ വരും,നിലാവിനൊപ്പം ഒരു ശീതക്കാറ്റായി അവന്‍ വരും മഴപോലെ നിന്നെ പ്രണയിക്കാന്‍.

    നന്നായി എഴുതി
    ആശംസകള്‍

    പിന്നെ കീയ പറഞ്ഞതിന് ഞാനും ഒരു ശരിയിടുന്നു :)

    ReplyDelete
  6. നീ നീ നീ..
    നീ മാത്രം

    ReplyDelete
  7. വേദയുടെ പോസ്റ്റിലെ ഭംഗിയുള്ള ചില വരികള്‍ എന്നെ, സോളമന്‍ രാജാവിന്റെ പ്രണയ കാവ്യത്തിലെ
    വരികളെ ഓര്‍മ്മിക്കുന്നു!!
    പ്രണയത്തിന്റെ മാസ്മരീക ഭാവങ്ങള്‍ ഒരിറ്റുപോലും ചോര്‍ന്നു പോകാത്ത ഹൃദ്യമായ ആവിഷ്ക്കാരം!!
    ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്,
    വൈകിയെത്തിയത്തിലുള്ള ക്ഷമാപണത്തോടെ,
    സ്നേഹപൂര്‍വ്വം,

    ReplyDelete