ആകാശം നിറയെ നക്ഷത്രമുല്ലകള്‍ പൂത്തിരിക്കുന്നു.
നക്ഷത്രങ്ങള്‍ക്കു മുല്ല പൂവിന്‍റെ മണമുണ്ടാവുമോ?????"
എന്‍റെയീ പൊട്ട ചോദ്യത്തിനുള്ള മറുപടി നിന്‍റെ ചിരിയായിരുന്നു.
(അറിയാമോ?????നിന്‍റെയാ ചിരി എനിക്കെന്നേക്കുമെന്നേക്കും പ്രിയം!!!!!!)
ആ ചിരിക്കൊടുവില്‍ നീ പറഞ്ഞ വാക്കുകള്‍ .......
അതിന്നും അങ്ങനെ തന്നെ.
"നിന്‍റെ ലോകം എത്ര ചെറുതാണ്!!!!!!!
നിന്‍റെയീ നിഷ്കളങ്കത അതൊരിക്കലും നിന്നില്‍ നിന്നും മായാതിരിക്കട്ടെ."
"ചുപ്കെ ചുപ്കെ രാത്ത് ദിന്‍..........
ആംസു ബഹാനാ യാദ് ഹേ ............"
ഈ രാവിനെ പ്രണയാര്‍ദ്രമാക്കാന്‍ മനോഹരമായ ഈ വരികള്‍ കൂടി.......
ഞാന്‍ ഓര്‍ത്തു.
ശരിയാണ് എന്‍റെ ലോകം എത്ര ചെറുതാണ്!!!
കാലം കാത്തു വെച്ച എന്‍റെ മനസ് .....
നിന്നിലേക്ക് മാത്രം ഒതുങ്ങിയ എന്‍റെ ലോകം.......
ഒരിക്കലത് ഒരു ഇരുട്ട് മുറി ആയിരുന്നു
വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ട ഒരു മുറി.
ശ്വാസം വിടാന്‍,വെളിച്ചം കാണാന്‍ ഒരു സൂത്ര തുള പോലും ഇല്ലായിരുന്നു അവിടെ.
നീ എങ്ങനെയാണ് അവിടേക്ക് കടന്നു വന്നത്?????
കണ്ണുകള്‍ തുറന്ന്,ഉച്ഛ്വാസത്തിന്റെ ശബ്ദം പോലും കേള്‍പ്പിക്കാതെ
ആ മുറിയില്‍ ഞാന്‍ എത്രയോ കാലം കഴിച്ചു കൂട്ടി!!!!!
എന്‍റെയാ ലോകം എനിക്കേറെ പ്രിയമായിരുന്നു.
ആ ഇരുട്ടും!!!
കാറ്റും,മഞ്ഞും,മഴയും,വെയിലും ഒന്നും കൊള്ളാതെ ...........
ഋതുക്കള്‍ മാറാത്ത.......
പ്രകൃതിയില്ലാത്ത........ ഒരു ലോകം.
നിശബ്ദത മാത്രമായിരുന്നു ആ മുറിക്ക് അലങ്കാരം.
പക്ഷെ ആ നിശബ്ദതയുടെ സംഗീതം.......
അതെന്നോ മരവിച്ചു പോയിരുന്നു.
തിരിച്ചറിയുകയാണ്,
എന്‍റെ ലോകം എത്ര ശൂന്യമായിരുന്നു!!!!!!
ഈ ഞാനും!!!
ഒരിക്കല്‍ ആ ഇരുളിലേക്ക് നീ കടന്നു വന്നു.
ഒരു കുഞ്ഞു വെളിച്ചമായി.......
ഒരു മിന്നാ മിനുങ്ങായി..........
പിന്നീടെപ്പോഴോ ഞാന്‍ അറിയാതെ.............
ഒരു പക്ഷെ നീ പോലുമറിയാതെ.............
നീ എന്നില്‍ ഒരു നിലാവായി നിറയുകയായിരുന്നു .
നിന്നിലൂടെ ഞാന്‍ ഇരുളിന്‍റെ ഭംഗിയും,നിശബ്ദതയുടെ സംഗീതവും അറിയാനും,ആസ്വദിക്കാനും തുടങ്ങി.
നീ കാണിച്ചു തന്നതെല്ലാം വിസ്മയങ്ങള്‍ ആയിരുന്നു.
നിന്‍റെ പ്രണയം തീര്‍ത്ത വിസ്മയങ്ങള്‍!!!!
പക്ഷെ..............
ഒന്നും പറയാതെ,നീ എന്‍റെ ജീവിതത്തില്‍ നിന്നും ഇറങ്ങി പോയപ്പോള്‍ ..........
എന്‍റെയാ ഇരുട്ട് മുറി വീണ്ടും പഴയ പോലെ.
നീ നല്‍കിയ നിലാവ്,എന്‍റെ ലോകത്തെ മനോഹരമാക്കിയിരുന്ന ആ വിസ്മയങ്ങള്‍ എല്ലാം.......
നിനക്കൊപ്പം മറഞ്ഞപ്പോള്‍..........
കൊട്ടിയടച്ചിരുന്ന വാതിലുകള്‍ ഞാന്‍ തുറന്നിട്ടു.
നീ പോയ വഴിയിലേക്ക് കണ്ണും നട്ട് കാത്തിരിക്കാന്‍.............
നിന്നിലൂടെ അറിഞ്ഞ ലോകം..........
അതിനേക്കാള്‍ ഭംഗിയില്ല വാതിലുകള്‍ക്കപ്പുറത്തുള്ള ഈ ലോകത്തിന്!!!!
നിറഞ്ഞു പൂത്ത ഒരു ഗുല്‍മോഹര്‍ മരത്തിനു ചുവട്ടില്‍ നിന്ന് നീയെന്നെ ആദ്യമായ് ചുംബിച്ച അന്ന്..............
അന്ന് മുതലാണ് ഗുല്‍മോഹര്‍ പൂക്കള്‍ എനിക്ക് പ്രണയ പുഷ്പങ്ങള്‍ ആയത്.
നീ ചുംബിച്ച എന്‍റെ കവിളുകള്‍ ,
ഒരു പനിനീര്‍ പൂവ് പോലെ നിറമാര്‍ന്നതായിരിക്കുന്നു
എന്ന നിന്‍റെ വാക്കുകളിലൂടെയാണ്
പനിനീര്‍ പൂവിന് പ്രണയത്തിന്‍റെ ഗന്ധമാണെന്ന് ഞാന്‍ അറിഞ്ഞത് .
ഇന്ന് ...........
ഈ പൂക്കളിലൂടെ,പൊഴിയുന്ന ഇലകളിലൂടെ ............
ഈ ഇരുളിലൂടെ,അതിന്‍റെ നിശബ്ദതയിലൂടെ ......................
ഈ ആകാശത്തിലൂടെ,അതിലെ നക്ഷത്രങ്ങളിലൂടെ ..................
ഒക്കെ............
നിന്നെ ഞാന്‍ പ്രണയിക്കുകയാണ്.
നിന്നിലൂടെ .... എന്നെ,നിന്നെ പ്രണയിക്കുന്ന എന്‍റെ മനസിനെ
ഞാന്‍ പ്രണയിക്കുകയാണ്.
അങ്ങനെ പ്രണയിച്ച് പ്രണയിച്ച്
പ്രണയമെന്ന വാക്കിനോടും,ആ അനുഭൂതിയോടും,ആ വിസ്മയത്തോടും....
ഒക്കെ....ഞാനിന്നു പ്രണയത്തിലാണ്!!!!!!
പാടട്ടെ ഞാന്‍ നിനക്ക് വേണ്ടി ???????????
"യെ സിന്ദഗീ ഉസി കി ഹേ ......
ജോ കിസി കാ ഹോ ഗയാ..............
പ്യാര്‍ ഹി മേം ഖോ ഗയാ............................"

പ്രണയനദി വീണ്ടും ഒഴുകിത്തുടങ്ങി
ReplyDeleteആശംസകള്‍
സുഖദമുള്ള വരികള്‍ , ആര്‍ദ്രം ശ്രീ ........
ReplyDeleteവായനയുടെ മിഴികളില്‍ മനസ്സറിയാതെ ഒഴുകും ..
ഹൃദയത്തില്‍ പതിയെ വന്നാരൊ മൊഴിയും ..
എനിക്കും നിനക്കുമിടയില്‍ രൂപം കൊള്ളുന്നതിനേ
എന്തു പേരിട്ടു വിളിക്കുമെന്ന് ..
നക്ഷത്രമുല്ലകളേ ഒന്നിച്ചു കാണുമ്പൊള്‍ ചോദ്യങ്ങളല്ല
നിന്റെ അധരമെന്റെ മിഴികളില്‍ ആയിരുന്നല്ലൊ ..!
ഇന്നലേകളില്‍ മറഞ്ഞതും ഇന്നുകളില്‍ നിറഞ്ഞതും
കരളിനുള്ളിള്‍ പതിഞ്ഞ് പൊയ സുന്ദരകനവാണെന്നറിയുമ്പൊഴും
മഴയേല്‍ക്കുമ്പൊള്‍ , മഞ്ഞു കൊള്ളുമ്പൊള്‍ , ഒരു തുള്ളി നിന്‍
മിഴികളില്‍ നിന്നും നിറഞ്ഞെടുക്കുമ്പൊള്‍ ...........
ഈ പ്രണയതിര ഒരിക്കലും അണഞ്ഞു പൊകില്ല ..
കാലങ്ങള്‍ക്കപ്പുറമീ തിര വന്നെപ്പൊഴും സ്നേഹാദ്ര തീരത്തേ പുണരും ..
കാലത്തിന്റെ വേലിയിറക്കങ്ങളില്‍ കേറ്റങ്ങളും സ്വാധിനിക്കാതെ
കാലത്തേ അതിജീവിച്ച് നിലനില്‍ക്കുന്ന ഒന്ന് ...........
വരികളില്‍ ഉറഞ്ഞിരിക്കുന്ന പ്രണയതിന്റെ മാധുര്യം ..
മനോഹരം .
ReplyDeleteപ്രണയത്തിന്‍റെ സുന്ദരമായ ആവിഷ്കാരം .
വിരഹത്തിന്‍റെ നൊമ്പരം ഇടക്ക് .
ഇപ്പോഴും ഒരു പ്രണയ സ്വപ്നത്തിലേക്ക് നയിക്കുന്ന ഗുലാം അലിയുടെ ഗസലും.
ഹൃദയം നിറയുന്ന വായന
അഭിനന്ദനങ്ങള്‍
മുകളില്‍ നക്ഷത്ര മുല്ലകള്‍ പൂത്തു നില്‍ക്കുന്ന ആകാശം, താഴെ പ്രണയവര്‍ണങ്ങള്‍ വാരി വിതറുന്ന നിഷ്കളങ്കത!!
ReplyDeleteഇഷ്ടമായി, പ്രണയ വഴികളിലൂടെയുള്ള ഈ സ്വപ്നസഞ്ചാരം!!!
ആശംസകളോടെ.....
പ്രണയമയം...
ReplyDeleteപ്രണയാര്‍ദ്രം
ReplyDeleteപ്രിയ വേദ,
ReplyDeleteഇത്തവണ എത്താന്‍ ഞാന്‍ അല്പം വൈകി; അതില്‍ ഇപ്പോള്‍ എനിക്ക് നഷ്ടം തോന്നുന്നു.. അത്രയ്ക്ക് നിന്റെ വാക്കുകള്‍ ഹൃദയത്തില്‍ തട്ടി. വേദന ഒരു ചെറു നീറ്റലായി മനസ്സിലൂടെ അല്‍പനേരമൊഴുകി....
മിക്കപ്പോഴും നിന്റെ അക്ഷരങ്ങള്‍ക്ക് നൊമ്പരത്തിന്റെ ചുവയാണ്...എങ്കിലും, നിന്റെ തൂലിക ചേര്‍ത്ത് വെയ്ക്കുന്ന അക്ഷരങ്ങള് വാക്കുകളായി ഭവിക്കുമ്പോള്‍ പലതിനും ഭംഗിയേറെയാണ്...
ഇഷ്ടപ്പെട്ട ചില വരികള്‍ എടുത്ത് എഴുതിയിരിക്കുന്നു..ഒപ്പം, വരാനും വായിക്കാനും വൈകിയതിനു ക്ഷമാപണവും. ഇനിയും ഒരുപാട് എഴുതുക...
"കൊട്ടിയടച്ചിരുന്ന വാതിലുകള്‍ ഞാന്‍ തുറന്നിട്ടു.
നീ പോയ വഴിയിലേക്ക് കണ്ണും നട്ട് കാത്തിരിക്കാന്‍............."
"ഇന്ന് ...........
ഈ പൂക്കളിലൂടെ,പൊഴിയുന്ന ഇലകളിലൂടെ ............
ഈ ഇരുളിലൂടെ,അതിന്‍റെ നിശബ്ദതയിലൂടെ ......................
ഈ ആകാശത്തിലൂടെ,അതിലെ നക്ഷത്രങ്ങളിലൂടെ ..................
ഒക്കെ............
നിന്നെ ഞാന്‍ പ്രണയിക്കുകയാണ്."