Monday

നിനക്കായി ................

ഒരു ചെമ്പനീര്‍ പൂവായി നിന്നോടുള്ള പ്രണയം മനസ്സില്‍ വിരിഞ്ഞു നില്‍ക്കുന്നു.
ഒരു ഇളനീരിന്‍ കുളിരുള്ള മധുരമുള്ള പ്രണയം.
മാതള നാരങ്ങ യുടെ അല്ലി പോലെ തിളങ്ങുന്ന പ്രണയം.
നിലാവില്‍ കുളിച്ച രാത്രിയില്‍ ,ആര്‍ദ്രാ നക്ഷത്രത്തെ നോക്കി
കുളപ്പടവില്‍ ഇരുന്നു നിന്നെ സ്വപ്നം കാണുകയായിരുന്നു ഇന്നലെ മുഴുവനും.
ചുറ്റും എല്ലാവരും ഉണ്ടായിരുന്നു.
എങ്കിലും കണ്ടതും ആഗ്രഹിച്ചതും നിന്നെ മാത്രം.
മനസ്സില്‍ ഏഴഴകുള്ള പാതിരാപൂവ് വിരിഞ്ഞത് നീ കാരണം മാത്രം.
ഓരോ ചുവടും വെച്ചത് നിനക്കായി മാത്രം.



11 comments:

  1. വരികളില്‍ പ്രണയം നിറയുന്നു .
    നന്നായി .
    എന്തിനാ ഇത്ര പിശുക്കുന്നത് ഫോണ്ടിന്റെ വലിപ്പം..?

    ReplyDelete
  2. പ്രണയം നിറഞ്ഞ വരികള്‍ എഴുതുന്നതിനിടയ്ക്ക് മാതളം മാദളമായതറിഞ്ഞില്ലേ.....

    ReplyDelete
  3. Kollam nannayirikanu...Ezhuthanulla kazhivu oru anugraham aanu...inium ezhuthuka....

    ReplyDelete
  4. Kollam nannayirikanu...Ezhuthanulla kazhivu oru anugraham aanu...inium ezhuthuka....

    ReplyDelete
  5. പ്രിയപ്പെട്ട ശ്രീ,
    ശ്രീ എന്ന് വിളിച്ചോട്ടെ? ബന്ധത്തിലുള്ള ശ്രീകലയെ ശ്രീ എന്നാണു വിളിക്കുന്നത്‌.
    എനിക്ക് ഒരുപാട് ഇഷ്ടമാണ്,ശ്രീ എന്ന പേര്.
    പ്രണയം മനസ്സില്‍ നിറയുമ്പോള്‍, ഇനിയും എഴുതാം കേട്ടോ.....!വരികളിലെ ആര്‍ദ്രത തിരിച്ചറിയുന്നു!എന്നിട്ട് അവന്‍ ഇതെല്ലാം വായിക്കുന്ന്ടോ?
    ഇന്നലെ ആര്‍ദ്ര വ്രതം എടുത്തോ?
    വികാരങ്ങള്‍ക്ക് വാക്കുകളിലൂടെ രൂപം നല്‍കുമ്പോള്‍,മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും!
    ഹൃദ്യമായ നവവത്സരാശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  6. ബ്ലോഗിന്‍റെ പേരുപോലെ തന്നെ പ്രണയാര്‍ദ്രമായ എഴുത്ത്, ലളിതമനോഹരം..എഴുത്ത് തുടരൂ..
    ഭാവുകങ്ങള്‍ ..
    സ്നേഹത്തോടെ മനു.

    ReplyDelete
  7. വന്നവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.
    @അനു എന്നെ അമ്മ ശ്രീക്കുട്ടി എന്നാ വിളിക്കുന്നെ.പിന്നെ ശ്രീ എന്ന പേര് എനിക്ക് ഒരുപാടിഷ്ടാണ്.അപ്പൊ അനുവിനും അങ്ങനെ വിളിക്കാം.ജീവിതത്തിനെ മനോഹാരിത ആസ്വദിക്കാന്‍ അനുവിന്റെ ബ്ലോഗ്‌ ഒരു കാരണമാണ് കേട്ടോ.
    @മന്‍സൂര്‍ ഭായ്,ഫോണ്ട് ശരിയാക്കി കേട്ടോ.
    @മനോജേട്ടാ,തുടങ്ങിയതല്ലേ ഉള്ളൂ ഈ തെറ്റ് ക്ഷമിക്കൂ.ഇനി ശ്രദ്ധിക്കാം.
    @മനു,പോസ്റ്റുകള്‍ ഞാന്‍ വായിച്ചിരുന്നു.മനോഹരം.അവിടെ വന്നു പറയാന്‍ പറ്റിയില്ല.ക്ഷമിക്കൂ.

    ReplyDelete
  8. ചെമ്പനീര്‍ പൂവുകളും പാതിരാപ്പൂക്കളും ഇനിയും വിരിയട്ടെ...
    നിലാവിനെയും നക്ഷത്രങ്ങളെയും സാക്ഷിയാക്കി നീ ഇനിയും സ്വപ്നങ്ങള്‍ കാണട്ടെ...
    തിളങ്ങുന്ന മധുര പ്രണയവുമായി ഇനിയും അവനായി ചുവടുകള്‍ വെക്കാന്‍ നിനക്ക് സാധിക്കട്ടെ...

    ReplyDelete
  9. ഏതൊക്കെ വിധത്തിൽ ഉപമിച്ചാലാ ശ്രീവേദ യുടെ പ്രണയത്തിനു സമമാകുക?

    ReplyDelete