Tuesday

പ്രണയിക്കുമ്പോള്‍ നാം ഒരു യാത്ര പോവുകയാണ്.

പ്രണയം!!!!!!!!!!!!!!!
പറഞ്ഞാലും തീരാത്ത,
അനുഭവിച്ചാലും മതിയാവാത്ത,ഒരു അനുഭൂതി.
പ്രണയിക്കുമ്പോള്‍ ഒരു യാത്ര പോവണം.
സ്വപ്നങ്ങളുടെ,വഴിയിലൂടെ..................
നന്മയുടെ നനുത്ത പുല്മെത്തയിലൂടെ..............
കൂട്ടുകാരന്റെ കയ്യും പിടിച്ച്,തോളില്‍ മുഖമമര്‍ത്തി,കാതില്‍ ഏതോ അദൃശ്യ സംഗീതത്തിന്റെ മൃദു സ്വരം കേട്ടുകൊണ്ടൊരു യാത്ര!!!!!
വഴിയുടെ ഇരുവശവും ലാങ്കി ലാങ്കി പൂക്കളുടെ,ആത്മാവോളം ഇറങ്ങുന്ന  ഗന്ധമുണ്ടാവണം.
പൂത്ത ഗുല്‍മോഹര്‍ മരങ്ങള്‍ കുട നിവര്‍ത്തി നമുക്ക് തണലേകണം.
അവയുടെ കൊമ്പുകളില്‍ മുളം തത്തകള്‍ കൊക്കുരുമ്മി ഇരിക്കുന്നത് കാണണം.
ആ വഴി ഒരിക്കലും അവസാനിക്കാത്തതാകണം.
നടക്കും തോറും നീളം കൂടി കൂടി അങ്ങനെ........
ഒടുവില്‍ അവസാനിക്കുകയാണെങ്കില്‍....................................
അത് സ്വര്‍ണ നിറമുള്ള ചിത്രശലഭങ്ങള്‍ പാറി പറക്കുന്ന ഇരുള്  നിറഞ്ഞ  താഴ്വരയിലാവണം.
വഴിയുടെ അറ്റത്തു നിന്ന്  നോക്കുമ്പോള്‍ അങ്ങ് ദൂരെ വലിയ ആകാശം കാണണം.
അവിടെ ഒരുപാട് നക്ഷത്രങ്ങളും,ഒരു വലിയ അമ്പിളി അമ്മാവനും വേണം.
അവിടെ നിന്ന് ഉറക്കെ നിന്റെ പേര് വിളിക്കുമ്പോള്‍ ആ താഴ്വരയും അതേറ്റ് പറയണം.
അത് കേള്‍ക്കാന്‍ കാതോര്‍ക്കുമ്പോള്‍ നെറുകയിലൂടെ  മൂക്കിലേക്കും അവിടന്ന് ചുണ്ടിലേക്കും ഒരു ദീര്‍ഘചുംബനം നല്‍കാനായി മഴ പെയ്യണം.
മഴയെന്നെ ഉമ്മ വെക്കുന്നത് കാണുമ്പോള്‍ നിന്റെ കണ്ണുകളില്‍ കുറുമ്പുണ്ടാകണം.
നീയും എന്നെ ഉമ്മ വെക്കാന്‍ വേണ്ടി എന്റെ അടുത്തേക്ക് വരണം.
നിന്നില്‍ നിന്നും ഞാന്‍ ഓടി മറയാന്‍ ശ്രമിക്കുമ്പോള്‍  കാലു തെന്നി താഴ്‌വരയുടെ ഇരുളിലേക്ക്  ഞാന്‍ മറ്റൊരു ചിത്രശലഭമായി പൊഴിഞ്ഞു വീഴണം.
പൊഴിയുമ്പോഴും കണ്ണ് മറയുവോളം ഞാന്‍ നിന്നെ നോക്കും.
ചിരിച്ചുകൊണ്ട്..............
അതെ ഇങ്ങനെ ആവണം എന്റെ യാത്ര.
നിന്നോടോത്തുള്ള, 
എന്റെ പ്രണയത്തില്‍ നിന്ന്, നമ്മുടെ  പ്രണയത്തിലേക്കുള്ള   യാത്ര.





നിന്റെ അവസ്ഥയെന്താകും അപ്പോള്‍.......???????????????
ഈശ്വരാ!!!!!!!!!!!!!!! ഞാന്‍ അതോര്ത്തെയില്ല .

12 comments:

  1. പ്രിയപ്പെട്ട ശ്രീ,
    സുഗന്ധം നിറഞ്ഞ ഒരു ഇളം തെന്നല്‍ ഇങ്ങോട്ടും വീശുന്നുണ്ട്....!പ്രണയം ഒഴുകുന്ന വരികള്‍ മനോഹരം! താലിച്ചരടുമായി പ്രിയന്‍ വരുമ്പോള്‍,പറയുമല്ലോ..!
    ഹൃദയം പ്രണയം കൊണ്ടു നിറയുമ്പോള്‍,വരികളില്‍ മനോഹാരിത നിറയുന്നു. അറിയുന്നുണ്ട്....!അഭിനന്ദനങ്ങള്‍!
    ശുഭ രാത്രി !
    സസ്നേഹം,
    അനു

    ReplyDelete
  2. പ്രണയ സ്വപ്നങ്ങളും ചിന്തയും നന്നായി ട്ടോ ശ്രീവേദ.
    വരികളില്‍ നല്ല ഫീല്‍ ഉണ്ട്.
    തുടരട്ടെ പ്രണയ പ്രയാണം :)

    ReplyDelete
  3. പ്രണയിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും പ്രണയത്തെ ഞാന്‍ പ്രണയിക്കുന്നു....!!
    ശ്രീവേദാ, പ്രണയം തലയ്ക്കു പിടിച്ച മട്ടുണ്ടല്ലോ...

    ReplyDelete
  4. ആത്മാവ് കൊണ്ട് പ്രണയിക്കുന്നവരുടെ ഒന്നാകല്‍ എത്ര മനോഹരമാണ്? ഒരു ചാറ്റല്‍ മഴയായി തുടങ്ങി പിന്നീട് ആര്‍ത്തലച്ചു പെയ്തു പരസ്പരം നിറഞ്ഞ്, അവള്‍ക്കവനെയോ അവനു അവളെയോ ഇനിയൊരിക്കലും നഷ്ടമാകാന്‍ കഴിയാത്ത പോലെ!!!
    മനോഹരമായി എഴുതി..ഇഷ്ടമായി കേട്ടോ.
    ഭാവുകങ്ങള്‍ .....
    സ്നേഹത്തോടെ മനു.

    ReplyDelete
  5. പ്രണയത്തോടുള്ള പ്രണയം, അതിന്റെ അനുഭൂതി വരികളില്‍ നിറഞ്ഞു നിൽ‍ക്കുന്നു....
    പ്രിയനോടോപ്പമുള്ള പ്രണയയാത്ര ഇനിയും തുടരുക...

    ReplyDelete
  6. ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഒരു കാസറ്റിലെ ഡയലോഗല്ലേ തലക്കെട്ട്.
    "പ്രണയിക്കുമ്പോള്‍
    പുട്ടുതിന്നാം.
    പുട്ടുകഷണങ്ങള്‍ക്കിടയില്‍ തേങ്ങാപ്പീരപോലെ
    നമുക്കിടയില്‍ പ്രണയം ദൃഢമാകട്ടെ."
    വെറുതേ പറഞ്ഞാണ്‌ ട്ടോ.
    ആശസകളോടെ

    ReplyDelete
  7. @ ഫൌസിയ,
    തീര്‍ച്ചയായും ഇത് അയാള്‍ടെ ഒരു കാസറ്റിലെ ഡയലോഗ് തന്നെ.
    പിന്നെ ഒരു നന്ദി പറയാനുണ്ട് കേട്ടോ.
    ഈ വാചകം അതിലെ ആണെന്ന് ഓര്‍മ്മിപ്പിച്ചതിന്.
    ഇതെവിടെ നിന്നാണ് ഓര്‍മ്മയില്‍ കേറി ക്കൂടിയതെന്നു കുറെ കാലായി ആലോചിക്കുന്നു.
    ഇപ്പൊ ഉത്തരം കിട്ടി.
    സ്വന്തം എന്നാ കാസറ്റിലെ ആണെന്ന് തോന്നുന്നു.
    മമ്മൂട്ടിയുടെ ശബ്ദത്തില്‍.
    തലക്കെട്ട് മാത്രമേ ഉള്ളു കേട്ടോ.
    ബാക്കി ഒക്കെ ന്റെ സ്വന്താ.............

    ReplyDelete
  8. ellaavarkkum orikkal koodi nandi ketto vannathinum,vaayichathinum,abhipraayam ariyichathinum.

    ReplyDelete
  9. പ്രണയം പ്രണയം സര്‍വത്ര പ്രണയം... ഈ പനി ഇവിടെ വന്നവര്‍ക്കും പകരുമോ ആവോ...

    ആശംസകള്‍...

    ReplyDelete
  10. മനസ്സു നിറഞ്ഞു...ആശംസകൾ.....

    ReplyDelete
  11. “നിന്റെ അവസ്ഥയെന്താകും അപ്പോൾ???????????????
    ഈശ്വരാ!!!!!!!!!!!!!!! ഞാന്‍ അതോർത്തെയില്ല.“
    ഓർക്കാതിരിക്കാൻ നീയും സ്വാർത്ഥയാണോ?

    ReplyDelete