Saturday

മഴയും പ്രണയവും..............

ഒരിക്കല്‍ ഞാന്‍ ഒരു മഴ കൊണ്ടു.
ഇരുണ്ട ആകാശത്തിന് കീഴെ...............
ഇരു വശവും ഉള്ള മരങ്ങളുടെ മിഴലുകള്‍ വിരിച്ച വഴിയില്‍ ഞാന്‍ തനിച്ചായിരുന്നു.
എനിക്ക് കൂട്ടിനു മഴയുടെ പല താളത്തിലുള്ള ശബ്ദം.
അത് കേട്ടപ്പോള്‍ ആണ് മഴയില്‍ സംഗീതമുണ്ടെന്നു  മനസിലാക്കിയത്.
ആ സംഗീതത്തിന്‍റെ മാസ്മരികതയില്‍ ലയിച്ചുകൊണ്ട് നടന്നപ്പോള്‍..................................
ഞാനറിയാതെ എന്‍റെ ഓര്‍മ്മയുടെ താളുകളില്‍ നിന്‍റെ മുഖം തെളിയാന്‍ തുടങ്ങി.
മഴയുടെ സംഗീതത്തിന് മാറ്റു കൂട്ടാന്‍ നിന്‍റെ ശബ്ദവും എന്‍റെ കാതുകളിലെക്കെത്തി.
മുന്നിലേക്ക്‌ നോക്കിയപ്പോള്‍ നിന്‍റെ നിഴല്‍ എനിക്ക് നേരെ നടന്നു വരുന്നത് ഞാന്‍ കണ്ടു.
എവിടുന്നോ കിട്ടിയ കുടയില്‍ നീയെന്നെ നിന്നോട് ചേര്‍ത്ത് പിടിച്ച് എങ്ങോട്ടെന്നില്ലാതെ നമ്മള്‍ നടന്നപ്പോള്‍................................ 
അപ്പോഴാണ്‌ എനിക്ക് മനസിലായത് മഴ പ്രണയമാണെന്ന്.
എനിക്ക് നിന്നോടുള്ള,നിനക്കെന്നോടുള്ള പ്രണയം.

നിന്നെ കാണുന്നതിനു മുന്‍പ് മഴ നനഞ്ഞപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.
മഴ നനയാന്‍ ഒപ്പം ഒരു കൂട്ടുകാരനുണ്ടായിരുന്നെങ്കിലെന്ന്.
പിന്നീട് നിന്നെ ഓരോ തവണയും കാണുമ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്, 
ഒരുമിച്ചു നനയാന്‍ ഒരു മഴ പെയ്തെങ്കിലെന്ന്.

പ്രണയം മഴതുള്ളി പോലെ പരിശുദ്ധമായിരുന്നത് കൊണ്ടാകാം നമ്മുടെ ഓരോ കണ്ടുമുട്ടലുകളിലും മഴ പെയ്തിരുന്നത്‌...

മഴയില്ലാത്തപ്പോള്‍ നിന്‍റെ പ്രണയത്തിലൂടെ മഴയെ പ്രണയിച്ചു.
നീ ദൂരെ ആയിരുന്നപ്പോള്‍ മഴയിലൂടെ നിന്നേം പ്രണയിച്ചു.
ഒടുവില്‍ ഇപ്പോള്‍ എനിക്ക് പോലും അറിയുന്നില്ല മഴയിലൂടെ നിന്നെയാണോ,
നിന്നിലൂടെ മഴയെ ആണോ ഞാന്‍ പ്രണയിക്കുന്നതെന്ന്.

മഴയും പ്രണയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെ.


4 comments:

  1. "ഒടുവില്‍ ഇപ്പോള്‍ എനിക്ക് പോലും അറിയില്ല മഴയിലൂടെ നിന്നെയാണോ,
    നിന്നിലൂടെ മഴയെ ആണോ ഞാന്‍ പ്രണയിക്കുന്നതെന്ന്."
    കൊള്ളാട്ടോ... പ്രണയ വഴിയില്‍ അക്ഷരങ്ങളെ സൂക്ഷിക്കുക,. എന്നെയും അക്ഷരങ്ങള്‍ കബളിപ്പിക്കുന്നു.

    ReplyDelete
  2. "നിന്നെ കാണുന്നതിനു മുന്‍പ് മഴ നനഞ്ഞപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.
    മഴ നനയാന്‍ ഒപ്പം ഒരു കൂട്ടുകാരനുണ്ടായിരുന്നെങ്കിലെന്ന്.
    പിന്നീട് നിന്നെ ഓരോ തവണയും കാണുമ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്,
    ഒരുമിച്ചു നനയാന്‍ ഒരു മഴ പെയ്തെങ്കിലെന്ന്"
    ഈ നല്ല വാചകങ്ങള്‍ ഒരുപാട് ഇഷ്ടായി....

    ക്ലാരയെ ഇഷ്ടപ്പെട്ടത് മുതലാണ്‌ ഞാനും മഴയെ പ്രണയിച്ചത്... ഒരുപാട് കൊല്ലങ്ങള്‍ക്ക് മുന്‍പ്....!!
    മഴ പെയ്യുമ്പോള്‍, മഴയുടെ ചറ പറ സംഗീതം കേള്‍ക്കുമ്പോള്‍ പണ്ടും ഇന്നും ഞാന്‍ സ്വപ്നം കാണാറുണ്ട്‌...ദിവാസ്വപ്നം...!

    നീ ഇനിയും എഴുതുക...മഴയെ കുറിച്ച്, നിന്റെ പ്രണയത്തെ കുറിച്ച്, നിന്റെ സ്വപ്ങ്ങളെ കുറിച്ച്, നൊമ്പരങ്ങളെ കുറിച്ച്...

    ReplyDelete
  3. പ്രണയത്തിൽ മാത്രമല്ല, മഴ കൂട്ട് വരും എല്ലാർക്കും പക്ഷെ അതു ഒരോരുത്തരുടെയും മാനസികാവസ്ഥ പോലെ വ്യത്യസ്തമായിരിക്കും. എപ്പോഴും ദുഖിതനായ ഒരാൾക്ക് മഴ പെയ്യുന്നതു എങ്ങനെ ആയിരിക്കും അനുഭവപ്പെടുക? തന്റെ ദുഖങ്ങളൊക്കെ തുടച്ചു മാറ്റാൻ വന്ന മഴ ആയിട്ടാണോ? അതോ തന്റെ ദുഖത്തിൽ ഒപ്പം കരയാനെത്തിയ മഴയായിട്ടാണോ? തുടച്ചു മാറ്റനായാലും, ഒപ്പം കരയാനായാലും അയാളും ആ മഴയെ ഇഷ്ട്ടപ്പെടും അല്ലേ?

    ReplyDelete
  4. ഇന്റർനെറ്റിൽ മാത്രം സൗഹൃദങ്ങളും, പ്രണയവും തിരയുകയും,
    മഴ പെയ്യുമ്പോൾ റെയിൻകോട്ടിൽ പുതച്ചുമൂടി പരസ്പരം കാണാ തെ പോവുകയും ചെയ്യുന്ന ബാല്യങ്ങൾക്കറിയുമോ... മഴ! അത് എത്രത്തോളം സുഖമുള്ള ഓർമകൾ തരുന്ന എന്ന് ...

    കൊളളാം കൂട്ടുകാരാ എല്ലാവിധ ഭാവുകങ്ങളും...

    ReplyDelete