Thursday

ഒരുപിടി ഭ്രാന്തന്‍ മോഹങ്ങള്‍...............

കൈതോലകള്‍ക്കിടയില്‍ നിന്ന് പതിക്കുന്ന 
അസ്തമയ സൂര്യന്‍റെ, 
അഴകാര്‍ന്ന,ചുവന്ന,ഇളം തണുപ്പുള്ള രശ്മികള്‍ കണ്‍പീലികളില്‍ വന്നു തട്ടിയപ്പോള്‍ 
കണ്ടുകൊണ്ടിരുന്ന സ്വപ്നത്തില്‍ നിന്നും കണ്ണുകള്‍,ഇലകളില്‍ നിന്നും ഇറ്റു വീഴുന്ന മഞ്ഞു തുള്ളി കണക്കെ പിടഞ്ഞു മാറി.
കണ്ണോടു കണ്ണോരം കാണുന്നത് നിന്നെ മാത്രം.
കാതോടു കാതോരം കേള്‍ക്കുന്നത് നിന്‍റെ മുഴക്കമുള്ള സ്വരം മാത്രം.
പ്രണയം നിന്‍റെ വാക്കുകളില്‍ മനോഹരമായ പനിനീര്‍ പൂവായിരുന്നു.
രാത്രികളെ പേടിച്ചിരുന്ന ഞാന്‍ പിന്നീട് അവയെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് നിന്‍റെ അക്ഷരങ്ങളെ കൂട്ട് കിട്ടിയപ്പോള്‍ മുതലായിരുന്നു.
പകലില്‍ ജ്വലിക്കുന്ന സൂര്യനെ ആരാധിക്കാന്‍ തുടങ്ങിയതും നിന്‍റെ ഉള്ളിലെ പ്രണയത്തിന്‍റെ അഗ്നിക്കും അതെ ശക്തിയുണ്ടെന്ന് മനസിലാക്കിയപ്പോള്‍ മുതല്‍ തന്നെ.
ഇഷ്ടമില്ലാത്തവയെ ഇഷ്ടപ്പെടാന്‍ ശീലിച്ചത് നിന്‍റെ നിര്‍ബന്ധം കാരണം.
ഇപ്പൊ എല്ലാം ഇഷ്ടമാണ്.
ഈ വിജനമായ കുന്നും പുറത്തിരിക്കുമ്പോള്‍ മുന്നിലെ കൈതോല കൂട്ടം കാണുമ്പോള്‍ മനസ് വല്ലാതെ മോഹിക്കുന്നു.
നിന്‍റെ സാമിപ്യം നിന്നിലൂടെ അല്ലാതെ,കാറ്റായി അറിയാന്‍...........................
താഴെ പാടത്തിന്റെ വക്കത്തുള്ള ആറ്റുവഞ്ഞികള്‍ മുഴുവനും ആ കാറ്റിലാടുന്നത് കാണാന്‍..........................
ഇങ്ങേ വശത്തുള്ള ശീമക്കൊന്നയുടെ ചെറു മരങ്ങളില്‍ 
കൂട്ടം കൂടാനെത്തുന്ന അരിപ്രാവുകള്‍ 
എനിക്ക് ചുറ്റും വന്നിരുന്ന്, "അവന്‍ നിന്നെ നിനക്ക് മുകളിലെ ഈ തൂവെള്ള ആകാശത്തോളം സ്നേഹിക്കുന്നു" എന്ന് കുറുകി പറയുന്നത്    കേള്‍ക്കാന്‍...............................
അങ്ങനെ വാക്കുകള്‍ കൊണ്ട് വ്യക്തമാക്കാന്‍ കഴിയാത്തതെന്തോക്കെയോ........................
ഒരുപിടി ഭ്രാന്തന്‍ മോഹങ്ങള്‍ അല്ലെ???????????????

9 comments:

  1. വായിച്ചു; നന്നായിട്ടുണ്ട്! ആശംസകൾ!

    ReplyDelete
  2. nannayitund ,,onnu chuttum kannodichu,,,oru pranayam und ellaathilum ,,onnenkil pranayinte athyam allenkil evdeyo nashtapettu poya pranayam,,,

    ReplyDelete
  3. nannayitund ,,,onnu chuttum kannodichu,,,ellaathilum pranayam und ,,,oru pranayathinte thudakam ,,allenkil evdeyo nashtapetta pranayam ,,,ashamsakal,,

    ReplyDelete
  4. നന്നായിട്ടുണ്ട്,
    ആശംസകള്‍.....

    ReplyDelete
  5. പ്രിയപ്പെട്ട ശ്രീകുട്ടി,
    പ്രണയം എത്രയോ മനോഹരമാണ്! പ്രണയം മനസ്സില്‍ മഴവില്ല് നിറയ്ക്കുന്ന നിമിഷങ്ങള്‍ എത്ര സുന്ദരം!
    ആ കൈതോലകളും ശീമാക്കൊന്നമരവും ശരിക്കും ഇഷ്ടമായി!
    കഴുത്തില്‍ താലിച്ചര്ടുമായി അവന്‍ വരുമല്ലോ....!അപ്പോള്‍ പിന്നെ,ഇതൊന്നും ഭ്രാന്തന്‍ മോഹമല്ല,കുട്ടി!
    ആറ്റുവഞ്ചികള്‍ അല്ലെ? :)
    അമ്മയോടും ശ്രീഹരിയോടും പ്രിയനോടും അന്വേഷണം പറയുമല്ലോ.
    സസ്നേഹം,
    അനു

    ReplyDelete
  6. പ്രിയപ്പെട്ട ശ്രീകുട്ടി,
    പ്രണയം എത്രയോ മനോഹരമാണ്! പ്രണയം മനസ്സില്‍ മഴവില്ല് നിറയ്ക്കുന്ന നിമിഷങ്ങള്‍ എത്ര സുന്ദരം!
    ആ കൈതോലകളും ശീമാക്കൊന്നമരവും ശരിക്കും ഇഷ്ടമായി!
    കഴുത്തില്‍ താലിച്ചര്ടുമായി അവന്‍ വരുമല്ലോ....!അപ്പോള്‍ പിന്നെ,ഇതൊന്നും ഭ്രാന്തന്‍ മോഹമല്ല,കുട്ടി!
    ആറ്റുവഞ്ചികള്‍ അല്ലെ? :)
    അമ്മയോടും ശ്രീഹരിയോടും പ്രിയനോടും അന്വേഷണം പറയുമല്ലോ.
    സസ്നേഹം,
    അനു

    ReplyDelete
  7. ഇത്തരം ഭ്രാന്തന്‍ ചിന്തകള്‍ അല്ലെ നിന്നെ നീ ആക്കുന്നത്.....
    നിന്റെ ഭ്രാന്തന്‍ ചിന്തകള്‍ക്ക് ഭ്രാന്തന്‍ സ്വപ്നങ്ങള്‍ അകമ്പടി സേവിക്കട്ടെ..
    പക്ഷെ ഒന്നോര്‍ക്കുക, ഇന്നത്തെ വട്ടുതരങ്ങള്‍ നാളെ ഓര്‍ത്തു ചിരിക്കുവാന്‍ ഉള്ള ഒരുപിടി മണി മുത്തുകള്‍ ആണ്...

    ReplyDelete
  8. ഇങ്ങനെത്തെ ഭ്രാന്തന്‍ മോഹങ്ങള്‍ ഒക്കെയില്ലങ്കിൽ പിന്നെന്തു പ്രണയം? പിന്നെന്തിനീ പ്രണയം?

    ReplyDelete
  9. Ee pranayathinu enthu sambhavichu?iam eager 2 knw abt it..

    ReplyDelete