Wednesday

നിന്റെ പ്രണയം എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു.


സൂര്യോദയത്തിലെ ആദ്യ കിരണങ്ങളില്‍  വെട്ടി തിളങ്ങുന്ന ഞാറിന്‍ തുമ്പിലെ മഞ്ഞു തുള്ളിയെ പോലെ,
അവന്റെ പ്രണയം!!!!!

ആ പ്രണയത്തിന് നാരങ്ങാ മിട്ടായീടെ നിഷ്കളങ്കത ഉണ്ടായിരുന്നു.
ഞാവല്‍ പഴത്തിന്റെ കുസൃതി ഉണ്ടായിരുന്നു.
കടലാസ് പൂക്കളുടെ നിറമാര്‍ന്ന ചന്തമുണ്ടായിരുന്നു.
അഷ്ടപദിയുടെ വിശുദ്ധി ഉണ്ടായിരുന്നു.

മുളങ്കാടുകള്‍ അടിമുടി പൂത്തു നില്‍ക്കുന്ന കാഴ്ച കണ്ടപ്പോള്‍...............................................
കാറ്റിലാടുന്ന മുളങ്കൂട്ടത്തെ കണ്ടപ്പോള്‍ ...............
അവയുടെ സംഗീതം കേട്ടപ്പോള്‍..............................
എന്‍റെ മനസ് പ്രണയാര്‍ദ്രമായി.
മുളങ്കൂട്ടങ്ങള്‍ക്കിടയിലൂടെ വരുന്ന പ്രഭാതങ്ങളിലെ സൂര്യന്റെ പൊന്‍കിരണങ്ങള്‍ മുഖത്തേയ്ക്കേറ്റു വാങ്ങാന്‍ എനിക്കേറെ ഇഷ്ടമാണ്.
കൊയ്ത്തു കഴിഞ്ഞ കാശ്മീരപ്പാടങ്ങളില്‍ മഞ്ഞു പൂക്കള്‍ വിരിഞ്ഞ മനോഹാരിതയെ കുറിച്ച് അവന്‍ പറഞ്ഞപ്പോള്‍...........................
മനസ്സില്‍ പ്രണയം മറ്റൊരു കാശ്മീരപൂവായി.

അവന്‍ പറഞ്ഞു.
"തടാകത്തിലെ അസ്ഥികളെ മരവിപ്പിക്കുന്ന തണുപ്പുള്ള വെള്ളം കൊണ്ട് മുഖം 
കഴുകിയപ്പോള്‍............... ........,
ചന്ദനവും,മഞ്ഞളും,കുങ്കുമവും തൊട്ട നിന്‍റെ മോതിരവിരലിന്റെ കുളിര്‍മയുള്ള തണുപ്പ്,
തെച്ചിയും,തുളസിയും,നന്ത്യാര്‍വട്ടവും പൊതിഞ്ഞു പിടിച്ച നിന്‍റെ ഉള്ളം കയ്യിലെ സുഗന്ധം എന്‍റെ മുഖത്തിലേക്ക് പകരുന്നതായി എനിക്കനുഭവപ്പെട്ടു.
മഞ്ഞിനേയും,മഴയും ഇഷ്ടപ്പെടുന്ന നിന്‍റെ പ്രണയത്തിനു ചൂടാണ്.
ഇളം ചൂട്.
നിന്റെ പ്രണയത്തിന്റെ ചൂടില്‍ എനിക്ക് കാശ്മീരിന്റെ തണുപ്പ് ആസ്വദിക്കണം."


പ്രിയമുള്ളവനെ.............
നിനക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പ്‌ ..................
ഇതിനേക്കാള്‍ മനോഹരമായി മറ്റൊന്നും ഈ ഭൂമിയിലില്ല.
നിന്റെ പ്രണയത്തില്‍ അലിഞ്ഞലിഞ്ഞുള്ള  എന്റെയീ യാത്ര..............
ഇതിനേക്കാള്‍ എന്നെ മോഹിപ്പിക്കുന്ന  മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല.
എന്നെ ഇത്രയേറെ ഭ്രമിപ്പിക്കുന്ന നീ എന്നാണു എന്നെ കൊണ്ട് പോകാന്‍ വരുന്നത്?????????????
നിന്റെ ലോകത്തേക്ക്!!!!!!!!!!!!!





15 comments:

  1. പ്രണയം മനസ്സിനെ എത്രമാത്രം സന്തോഷത്താല്‍ നിറക്കുന്നു എന്ന് ഈ വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാകും. കാത്തിരിപ്പിനൊടുവില്‍ ഒരു പുഞ്ചിരിയുമായി അവന്‍ വരട്ടെ.
    പോസ്റ്റ്‌ നന്നായി ശ്രീവേദ. ആശംസകള്‍

    ReplyDelete
  2. കൊണ്ട് പോയി കഴിഞ്ഞാല്‍ പിന്നെ ഇത് പോലെ ഉള്ള കവിതകള്‍ ജനിക്കില്ലല്ലോ... അതുകൊണ്ട് അല്പം കഴിഞ്ഞു കൊണ്ട് പോയാല്‍ മതിയെന്നേ ഞാന്‍ പറയൂ... :) കൊള്ളാം നല്ല പ്രനയാര്‍ദ്ദമായ കവിത.

    ReplyDelete
  3. nice,,plss look at this too
    http://5565665.blogspot.in/

    ReplyDelete
  4. nannayitund shree..evdeyo nashtapettu poya pranayam pole thoni eniku..!allenkil oru poornathayil ethaathe poya pranayam..aashamsakal

    ReplyDelete
  5. Nannaye mashe.. Vayichu kazhijappol manasinu oru sugam.....

    ReplyDelete
  6. "കൊയ്ത്തു കഴിഞ്ഞ കാശ്മീരപ്പാടങ്ങളില്‍ മഞ്ഞു പൂക്കള്‍ വിരിഞ്ഞ മനോഹാരിതയെ കുറിച്ച് അവന്‍ പറഞ്ഞപ്പോള്‍...........................
    മനസ്സില്‍ പ്രണയം മറ്റൊരു കാശ്മീരപൂവായി."
    നീ പോകൂ....ഒരിക്കല്‍, അവിടെ, മഞ്ഞു പെയ്യുന്ന കാശ്മീര്‍ താഴ്വാരങ്ങളില്‍ മറ്റൊരു കുങ്കുമ പൂവായി, പ്രണയത്തിന്റെ ഇളം തെന്നലായി, ആര്‍ദ്രമായ സ്നേഹത്തിന്റെ ഇളം ചൂടുമായി, അവനോടൊപ്പം, ആ മനോഹരഭൂവില്‍ നീ നറുമണം ചൊരിയട്ടെ....

    "നിനക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പ്‌ ..................
    ഇതിനേക്കാള്‍ മനോഹരമായി മറ്റൊന്നും ഈ ഭൂമിയിലില്ല." - എന്ന് മാത്രമല്ല, ഇനിയൊരിക്കലും ഉണ്ടാകുകയുമില്ല...അതാണ്‌ യഥാര്‍ത്ഥ പ്രണയം

    ReplyDelete
  7. http://myselfthoughtss.blogspot.in/
    vallare nannayittund,,sree kuttyyyyyyyyy

    ReplyDelete
  8. "തടാകത്തിലെ തണുപ്പുള്ള വെള്ളം കൊണ്ട് മുഖം
    കഴുകിയപ്പോള്‍............... ........,
    നിന്‍റെ മോതിരവിരലിന്റെ കുളിര്‍മയുള്ള തണുപ്പ്,"

    "നിന്റെ പ്രണയത്തില്‍ അലിഞ്ഞലിഞ്ഞുള്ള എന്റെയീ യാത്ര.............."
    അവന്റെയും ...

    ReplyDelete
  9. ഈ ബ്ലോഗ് മനസ്സിനെ പ്രണയാര്‍ദ്രമാക്കി.....

    ReplyDelete
  10. പ്രിയപ്പെട്ട ശ്രീക്കുട്ടി,
    പ്രണയം എപ്പോള്‍ വേണമെങ്കിലും മനസ്സില്‍ പൊട്ടിമുളക്കുന്നു....ഇളം കാറ്റ്, മധുര സംഗീതം, [പാട്ടില്‍.....ഈ പാട്ടില്‍.....പോലെ ]ചില സ്വരങ്ങള്‍, ശബ്ദങ്ങള്‍.....അങ്ങിനെ...അങ്ങിനെ....
    ഈ മനോഹര പ്രണയം എന്നും നിലനില്‍ക്കട്ടെ...
    പര്നയം നിറഞ്ഞ വരികള്‍ അതിസുന്ദരം. ആശംസകള്‍ !
    പൂര്‍ണചന്ദ്രനെ കണ്ടു ,അമ്പലത്തില്‍ തൊഴുതു വന്ന ഈ രാത്രി എത്ര മനോഹരം !
    സസ്നേഹം,
    അനു

    ReplyDelete
  11. പ്രിയപ്പെട്ട ശ്രീക്കുട്ടി,
    പ്രണയം എപ്പോള്‍ വേണമെങ്കിലും മനസ്സില്‍ പൊട്ടിമുളക്കുന്നു....ഇളം കാറ്റ്, മധുര സംഗീതം, [പാട്ടില്‍.....ഈ പാട്ടില്‍.....പോലെ ]ചില സ്വരങ്ങള്‍, ശബ്ദങ്ങള്‍.....അങ്ങിനെ...അങ്ങിനെ....
    ഈ മനോഹര പ്രണയം എന്നും നിലനില്‍ക്കട്ടെ...
    പ്രണയം നിറഞ്ഞ വരികള്‍ അതിസുന്ദരം. ആശംസകള്‍ !
    പൂര്‍ണചന്ദ്രനെ കണ്ടു ,അമ്പലത്തില്‍ തൊഴുതു വന്ന ഈ രാത്രി എത്ര മനോഹരം !
    സസ്നേഹം,
    അനു
    Reply

    ReplyDelete
  12. Anonymous10:42

    മന്നസിന്നെ പ്രണയാര്‍ദ്രമാക്കി.....നന്നായിരിക്കുന്നു...
    കുത്തുകളും കോമകളും ഇടുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കാം ഇന്നു തോന്നി.....
    ആശംസകള്‍....

    ReplyDelete
  13. പ്രിയമുള്ളവനെ.............
    നിനക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പ്‌ ..................
    ഇതിനേക്കാള്‍ മനോഹരമായി മറ്റൊന്നും ഈ ഭൂമിയിലില്ല.
    :) അവന്‍ വരും, വരാതെ വയ്യല്ലോ?

    ReplyDelete
  14. നിന്റെ പ്രണയം എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു...

    ReplyDelete