Sunday

എന്‍റെ പ്രിയനേ നിന്‍റെ പ്രണയം എത്ര മനോഹരം!!!!!!!!!!!!


നിനക്കറിയാമോ?????????
ഓരോ പുലരികളിലും,എനിക്ക് കൂട്ടായി എനിക്കൊപ്പം നിന്‍റെ സ്നേഹത്തിന്‍റെ ഓര്‍മ്മകളും ഉണരുന്നു.
ഓരോ രാവുകളിലും താരാട്ടായി നിന്‍റെ ഓര്‍മ്മകള്‍ എന്നെ ഉറക്കുന്നു.
ഓരോ പൂവില്‍ നിന്നും  നിന്‍റെ സ്നേഹത്തിന്‍റെ ഗന്ധമറിയുന്നു.
ഓരോ നക്ഷത്രങ്ങളിലും നിന്‍റെ സ്നേഹത്തിന്‍റെ തിളക്കം കാണുന്നു.
എന്നെ തലോടുന്ന കാറ്റിലും,
എന്നെ വിയര്‍പ്പിക്കുന്ന വെയിലിലും,
എന്നെ പ്രണയാര്‍ദ്രയാക്കുന്ന മഴയിലും എല്ലാം എനിക്ക് കാണാനാവും സ്നേഹം നിറഞ്ഞ നിന്‍റെ  മിഴികളെ,
നന്മ നിറഞ്ഞ നിന്‍റെ  ഹൃദയത്തെ.
എനിക്കറിയാനാവും നിന്‍റെ സ്നേഹത്തിന്‍റെ ചൂടുള്ള സ്പര്‍ശനത്തെ.

പ്രിയപ്പെട്ടവനെ................
നിന്നെ ഞാന്‍ പ്രണയിക്കുന്നു................
എനിക്ക് മുകളിലെ ഈ ആകാശത്തോളം................
എനിക്ക് മുന്നിലെ ഈ കടലോളം......................................
ഞാന്‍ ചവിട്ടി നില്‍ക്കുന്ന ഈ ഭൂമിയോളം..............................

ഒരിക്കലും കണ്ടുമുട്ടാനാവാത്ത ദൂരത്തിലാണ് നീ.
എന്നിട്ടും നിന്നെ കാണണമെന്ന മോഹവും പേറി ഞാന്‍ ഇവിടെ................

മുറ്റത്തെത്തിയ മയിലുകളെ കണ്ടപ്പോള്‍ നിന്നെ ഓര്‍ത്തു.
പീലിയൊതുക്കി തന്‍റെ ഇണയോട് ചേര്‍ന്ന് നില്‍ക്കുന്ന ആ ആണ്മയിലിനെ കണ്ടപ്പോള്‍ മനസ്സില്‍ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നിന്‍റെ പ്രണയം കാണുന്ന കാഴ്ചകളെയെല്ലാം മനോഹരമാക്കുന്നു.
നിന്‍റെ പ്രണയം കേള്‍ക്കുന്ന ശബ്ദങ്ങളില്‍ എല്ലാം സംഗീതമേകുന്നു.

ഇന്ന് വീണ്ടും മഴ പെയ്തു.
നക്ഷത്രങ്ങള്‍ മഴയെ കണ്ടപ്പോള്‍ എങ്ങോട്ടെയ്ക്കോ  ഓടിയൊളിച്ചു.
മഴയോട് പിണങ്ങിയിട്ടാണോ,അതോ അവര്‍ തമ്മില്‍ ഒളിച്ചു കളിക്കുകയാണോ,അറിയില്ല.
എന്‍റെ പ്രണയം മഴ പോലെ എന്നൊരിക്കല്‍ നീ പറഞ്ഞത് ആ മഴയില്‍ ഞാന്‍ ഓര്‍ത്തു.
കണ്ണുകള്‍ അടച്ചു മുഖം മുകളിലേക്കുയര്ത്തിയപ്പോള്‍
മുഖം നിറയെ വന്നു പതിച്ച ഓരോ മഴത്തുള്ളികളും നിന്‍റെ ചുംബനങ്ങള്‍ ആയിരുന്നു.

നെറ്റിയില്‍ ഒരു വാത്സല്യമായി,
കണ്ണുകളില്‍ ഒരു സാന്ത്വനമായി,
മൂക്കിന്‍ തുമ്പില്‍ ഒരു കുസൃതിയായി,
ചുണ്ടുകളില്‍ തീരാമോഹമായി മാറി മഴയിലൂടെ നീ നല്‍കിയ ആ ചുംബനങ്ങള്‍.

എന്‍റെ പ്രിയനേ നിന്‍റെ പ്രണയം എത്ര മനോഹരം!!!!!!!!!!!!

ഇപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ ചുണ്ടുകള്‍ മൂളുകയാണ് നിനക്കായി ഒരു പാട്ട്.
"ഹൃദയത്തിന്‍ മധു പാത്രം നിറയുന്നു സഖി നീയെന്‍
ഋതു ദേവതയായ് അരികെ നില്‍ക്കെ..............
എന്നരികെ നില്‍ക്കെ.............."

7 comments:

  1. പ്രണയം പെയ്ത് പെയ്ത്

    ReplyDelete
  2. ശ്രീ ഭാഗ്യവതിയാ..., കാരണം ശ്രീയുടെ പ്രിയന്റെ പ്രണയം അത്ര സുന്ദരമാണല്ലോ...

    ReplyDelete
  3. ഇരുളും പകലും .. സൂര്യനും ചന്ദ്രനും യവനികളില്‍ മറയാം...
    കല്പനികതിയില്‍ നീ പടുത്തുയര്‍ത്ത ആ ഭിത്തികളില്‍ കാലം കഥ പറഞ്ഞു കൊണ്ടേയിരിക്കും..
    ചിത്ര ശലഭവും മഴയും കോടെയും മഴ വില്ലും എന്നും പറയും
    നഷ്ടപ്പെടാതിരുന്നെങ്ങില്‍ ..!

    ReplyDelete
  4. സത്യത്തില്‍ ഞാന്‍ ആലോചിക്കാറുണ്ട് അടുത്ത പോസ്റ്റില്‍ പ്രണയത്തെ കുറിച്ച് ശ്രീവേദ എന്ത് എഴുത്തും എന്ന്. പക്ഷെ ഒന്ന് മനസ്സിലാവുന്നു, ഓരോ പോസ്റ്റിലും വിരിയുന്ന ഭാവങ്ങളും വികാരങ്ങളും മുമ്പ് ഇവിടെ വായിച്ചിട്ടില്ല. പ്രണയം ഹൃദയത്തോട് ചേര്‍ന്ന് നിന്നാലേ ഇങ്ങിനെ വരികള്‍ വിരിയൂ.
    മനോഹരം .

    ReplyDelete
  5. "ഹൃദയത്തിന്‍ മധു പാത്രം നിറയുന്നു സഖി നീയെന്‍
    ഋതു ദേവതയായ് അരികെ നില്‍ക്കെ..............
    എന്നരികെ നില്‍ക്കെ.............."

    ReplyDelete
  6. പ്രിയപ്പെട്ട ശ്രീക്കുട്ടി,
    പൂരാശംസകള്‍ !
    വെടിക്കെട്ടിന്റെ ശബ്ദവര്‍ണങ്ങളില്‍ പൂരനഗരി, നടുങ്ങാന്‍ പോകുന്നു.
    പൂരനഗരി ഒരു നവവധുവിനെപോലെ ഒരുങ്ങിയിരിക്കുന്നു. സ്നേഹസാഗരത്തിന്‍ തീരത്തില്‍, പ്രണയമഴയില്‍ നനഞ്ഞു നില്‍ക്കുന്ന കൂട്ടുകാരി, നിന്റെ വാക്കുകള്‍ എത്ര മനോഹരം !നിന്റെ പ്രണയം എത്ര വിശുദ്ധം!
    കാണാമറയത്ത് ഇപ്പോഴും ശ്രീയെ ഒരുപാട് സ്നേഹിക്കുന്ന ആ കൂട്ടുകാരന്‍ ഇപ്പോള്‍ എന്റെ കണ്ണുകള്‍ നിറയിക്കുന്നു.
    വിഷമിക്കല്ലേ ....വിഷമിപ്പിക്കല്ലേ...!
    ശുഭരാത്രി!
    സസ്നേഹം,
    അനു

    ReplyDelete
  7. പ്രിയ ശ്രീ...

    "ഓരോ രാവുകളിലും താരാട്ടായി നിന്‍റെ ഓര്‍മ്മകള്‍ എന്നെ ഉറക്കുന്നു.
    ഓരോ പൂവില്‍ നിന്നും നിന്‍റെ സ്നേഹത്തിന്‍റെ ഗന്ധമറിയുന്നു.
    ഓരോ നക്ഷത്രങ്ങളിലും നിന്‍റെ സ്നേഹത്തിന്‍റെ തിളക്കം കാണുന്നു."
    ഈ വരികള്‍ ഒരുപാട് മനോഹരമാണ്...അതിനുമപ്പുറം, അവയെനിക്ക് എവിടെയോ ഫീല്‍ ചെയ്തു എന്ന് പറയേണ്ടി വരും....
    ഒരു പൂവ് എങ്കിലും വിരിയുന്ന, ഒരു നക്ഷത്രമെങ്കിലും വിരുന്നിനെത്തുന്ന രാവുകളില്‍ പ്രണയിനിയെ തേടിയെത്തുന്ന അവന്റെ സ്നേഹം, അതിന്റെ തിളക്കം, അവളെ താരാട്ട് പാടി ഉറക്കുന്ന അവന്റെ ഓര്‍മ്മകള്‍, എല്ലാം ഏതാനും വരികളില്‍ അതിമനോഹരമായി കൊരുത്തിരിക്കുന്നു....

    നീ പറഞ്ഞ പോലെ തന്നെ, പ്രണയം മനോഹരമാണ്...ചിലപ്പോള്‍ അത് സുഖമുള്ള വേദനയും....
    നിന്റെ ചുണ്ടുകള്‍ എന്നും പ്രണയത്തിന്റെ അനശ്വര ഗീതങ്ങള്‍ മൂളട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു....
    ഇനിയും എഴുതുക....ഒരുപാട് എഴുതുക....
    അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു....ആശംസകള്‍...!

    ReplyDelete