Wednesday

ഇത്രയ്ക്കൊന്നും ആരും ആരെയും...................


എവിടെപ്പോയി .........
നിനക്കായ് മാത്രം എന്നിൽ നിന്നും പെയ്തു കൊണ്ടിരുന്ന വാക്കുകളുടെ  പെരുമഴ ??????

എവിടെപ്പോയി..........
നിന്റെ പ്രണയമറിയിക്കാൻ വേണ്ടി എന്നെ തേടിയെത്തിയിരുന്ന  നാകമോഹൻ പക്ഷി??????

എവിടെപ്പോയി...........
തേക്കുപൂക്കൾ  ചിതറി വീണ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ എനിക്ക് മാത്രം കേൾക്കാൻ വേണ്ടി  കാറ്റിലൂടെ നീ മൂളിയിരുന്ന ആ സംഗീതം??????

ഈ മഴക്കാലത്തെ മഴയും പെയ്തു തോർന്നിരിക്കുന്നു .

"ഒടുവിലൊരു മഴയുടെ അവസാന തുള്ളികൾ കൈക്കുടന്നയിലാക്കി എന്റെ പെണ്ണേ......ഞാൻ നിന്നെ തേടി വരു"മെന്ന നിന്റെ വാക്ക്.............
അതിൽ മനസർപ്പിച്ച ഞാൻ..................
 പിന്നെ പിന്നെ ഓരോ മഴക്കൊടുവിലും നിന്നെ പ്രതീക്ഷിക്കാൻ തുടങ്ങി.

ഓരോ മഴയും പെയ്തൊഴിയുമ്പോൾ .....
അവ വീണ്ടും കാർമേഘങ്ങൾ ആകുന്നത് എന്റെ കരളിലും 
പെയ്യുന്നതെന്റെ കണ്ണുകളിലുമാണ് .
ഓരോ മഴയ്ക്കൊടുവിലും മാനം തെളിയുമ്പോൾ ഇരുളുമായിരുന്നു എന്റെ മനസ്സ് .
അതെ,,,,,,,,,
നീയെന്നിൽ പെയ്യുന്നത് എന്നുമൊരു  "കണ്ണീർ മഴയായ് .............."!!!!
എങ്കിലും ...............
നിന്നിൽ  നനയാതെ വയ്യ .
കരയാതിരിക്കുവാനും!!!!

നീലക്കുറിഞ്ഞികൾ  നിറയുന്ന താഴ്വാരത്ത് അടഞ്ഞ മിഴികളിൽ നിറയുന്ന നിന്റെ സ്വപ്നങ്ങളെ നോക്കിയിരിക്കാൻ എനിക്കേറെയിഷ്ട മാണ് .

ഒരു ചില്ലു കുപ്പിയിൽ   നിറയെ വെള്ളാരം കല്ലുകൾ ...............
ഒരു ചേമ്പിലക്കുമ്പിളിൽ നിറയെ മഴത്തുള്ളികൾ ഉമ്മ വെച്ച ലാങ്കി ലാങ്കി പൂവുകൾ ............
ഇവയൊക്കെ  സമ്മാനങ്ങളായി കൈകളിൽ  കരുതിക്കൊണ്ട് എന്നിലെക്കെത്തുന്ന നീ!!!!!!
എന്റെ  സ്വപ്നങ്ങളിൽ ഒന്നാണ്.

ഇത്രയേറെ നീയെന്തിനെന്നെ പ്രണയിക്കുന്നു??????
ഇത്രയേറെ നിന്നെയെങ്ങനെ ഞാൻ പ്രണയിക്കാതിരിക്കും????

ഓരോ പുലരിയിലും കണ്ണിനു കണ്ണായി നിറയുന്ന അരിപ്പൂക്കളും,മുക്കുറ്റിയും ,തുമ്പയും വരാനിരിക്കുന്ന ഓണനാളുകളെ ഓർമിപ്പിച്ചു കൊണ്ട് എന്റെ മുന്നിൽ വിരിഞ്ഞു നിൽക്കുമ്പോൾ ........
എന്റെ  കണ്ണുകൾക്ക് കടലാഴമെന്ന് പറഞ്ഞ നിന്നെ.................
ആ കടലിലെ സ്നേഹം  സ്വന്തമാക്കിയ നിന്നെ................
നിന്നെ സ്നേഹിച്ചു മതിയാവുന്നേയില്ലല്ലോ !!!!!!!!!!!
 ഓരോ നിമിഷവും ഒരായിരം മടങ്ങായി കൂടിക്കൊണ്ടെയിരിക്കുന്നു .
ഇനിയാർക്കും പങ്കു വെക്കില്ലെന്നും പറഞ്ഞ് ഉള്ളത് മുഴുവനും ഒരു മഴ പോലെ നിന്നിൽ പെയ്യുകയാണ്.
നിന്നോടുള്ള എന്റെ സ്നേഹത്തോട് എനിക്ക് തന്നെ അസൂയ തോന്നുന്നു.
മറ്റെന്തിനെക്കാളുമധികം ഞാനത് ആസ്വദിക്കുന്നു.

ഇത്രയ്ക്കൊന്നും ആരും ആരെയും...................
അല്ലെ?????????????????????

10 comments:

  1. അസൂയതോനുന്നു ഈ പ്രണയം
    തേന്‍പുരട്ടിയ ഈ വരികള്‍ക്ക്
    ആശംസകള്‍

    ReplyDelete
  2. പ്രണയത്തിന്റെ ശ്രീവേദ വീണ്ടും വന്നു ല്ലേ ..

    പതിവുപോലെ വാക്കുകളുടെ ഒഴുക്ക് .

    നല്ല രസകരമായ പ്രണയം ആസ്വദിക്കാൻ ഇതുവഴി വന്നാൽ മതി .

    സ്ഥിരമായി ഒർത്ത് പോകുന്ന ഒന്ന് " അടുത്ത തവണ ശ്രീവേദ എന്തെഴുതും എന്ന് :)

    നല്ല എഴുത്തിന് ആശംസകൾ

    ReplyDelete
  3. പെയ്തു കൊണ്ടിരുന്ന വാക്കുകളുടെ പെരുമഴ കാണാറില്ലല്ലോന്ന് വിചാരിച്ചിരുന്നു ഇടയ്ക്ക്!!

    ReplyDelete
  4. വായിച്ചു മനസ്സുനിറയെ പ്രണയം നിറഞ്ഞുപോയ്..

    ReplyDelete
  5. ഇതിനേക്കാൾ നന്നായി നിന്നെ ആർക്കും സ്നേഹിക്കാനാവില്ലെന്നു ഞാൻ
    എപ്പൊഴും അവനോടു പറഞ്ഞിരുന്നു ..അവനും സമ്മതിച്ചു തരുമായിരുന്നു .
    എവിടെ പോയാലും എന്നിലേക്ക്‌ മടങ്ങുമെന്നും ഉറപ്പായിരുന്നു ....
    എന്നിട്ടും .........................
    ശ്രീവേദ പ്രണയാർദ്രം വരികളെല്ലാം .

    ReplyDelete
  6. മഴപൂക്കള്‍ നിറയുന്ന , നാം നടന്ന വഴി ...
    നീ എന്നേയും , ഞാന്‍ നിന്നെയും ചേര്‍ത്തണച്ച വഴി ..
    നിന്നില്‍ മാത്രം പൂക്കുന്ന ചിലതുണ്ട് എന്നില്‍ ..
    എന്നിലെ എല്ലാ പൂവിതളുകള്‍ നീളുന്നത് നിന്നിലേക്ക്..
    ഒരൊ മഴക്കാലവും നിന്റെ ഓര്‍മകളേ ഉണര്‍ത്തും
    ഞാന്‍ പാടാറുണ്ടപ്പൊള്‍ .. ആ പാട്ട് .. വെറുതെ ...
    രാഗങ്ങള്‍ക്ക് പൊലും നിറമുണ്ടെന്ന് കാണിച്ച് തന്നവള്‍ ..
    ഇന്നിന്റെ അര്‍ത്ഥശൂന്യമായ കല്പടവുകളില്‍ മഴയുടെ
    സ്പര്‍ശമേറ്റിരിക്കുമ്പൊള്‍ മനം വെറുതെ കൊതിക്കും
    നിന്റെ മുല്ലപൂവിന്റെ ഗന്ധം ....
    ശ്രീ .. വായിച്ച് വരുമ്പൊള്‍ പ്രണയമെഴുതാന്‍ തൊന്നുന്നു ..
    ഒരിക്കലും തീരാത്ത പ്രണയം .. ഇഷ്ടം ശ്രീ ..

    ReplyDelete
  7. thats so poetical like a drizzle...

    ReplyDelete
  8. "ഇത്രയ്ക്കൊന്നും ആരും ആരെയും...................
    അല്ലെ?????????????????????" ..സത്യം ,, ഇത്രയൊന്നും ആരും ആരെയും പ്രണയിച്ചിട്ടുണ്ടാവില്ല . മഴയുടെ പാതിരാപ്പൂക്കള്‍ , മുറ്റത്ത്‌ ഇനി ഒരുപാടൊന്നും കൊഴിഞ്ഞു വീഴില്ല . ചിങ്ങ നിലാവിന്‍റെ കുസൃതി നോട്ടം ജനാല കടന്നു മുറിക്കുള്ളിലേക്ക് എത്തി നോക്കി തുടങ്ങി . ശ്രീയെ അനുപമയെന്നോ പ്രിയംവദയെന്നോ സൂചിപ്പിക്കാം . മറ്റാരോടും ഉപമിക്കാനില്ലാത്ത , ഏറെ പ്രിയമോടെ സംസാരിക്കുന്ന ശ്രീയെ വേറെ എന്ത് വിളിക്കാന്‍ ? ശ്രീയുടെ നിത്യ പ്രണയത്തിനു ഒരു മന്ത്ര തകിടും ചരടും പൂജിച്ചു ബന്ധിക്കണം , കടുകും മുളകും ഉഴിഞ്ഞിടട്ടെ ഞാന്‍ ? വാക്ക് ദോഷവും ദൃഷ്ടി ദോഷവും ശ്രീയുടെ പ്രണയത്തെ തീണ്ടാതിരിക്കട്ടെ ,ഒരായിരം സ്നേഹം ശ്രീ :)

    ReplyDelete
  9. ഇത്രയ്ക്കൊന്നും ആരും ആരെയും...................
    അല്ലെ?????????????????????

    ReplyDelete